അജ്മാനിൽ ആരോഗ്യപ്രവർത്തകർക്ക് ഗതാഗതപ്പിഴയില്ല

അജ്മാനിൽ ആരോഗ്യപ്രവർത്തകർക്ക് ഗതാഗതപ്പിഴയില്ല

ആരോഗ്യപ്രവർത്തകരുടെ വാഹനഗതാഗതപ്പിഴകൾ റദ്ദാക്കാൻ അജ്മാൻ പോലീസ് ജനറൽ കമാൻഡ് നിർദേശിച്ചു. കൊറോണയ്ക്കെതിരായ പോരാട്ടത്തിൽ ആളുകളുടെ ജീവനായി ആരോഗ്യപ്രവർത്തകർ വിശ്രമമില്ലാതെ ജോലിചെയ്യുകയാണ്. അവരുടെ ഭാരം ലഘൂകരിക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം. അജ്മാൻ കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് അമ്മർ ബിൻ ഹുമൈദ് അൽ ന്യുയിമിയുടെ നിർദേശപ്രകാരമാണ് തീരുമാനം.