കേരളത്തിന് ഇന്നും ആശ്വാസദിനം։ ഒരാൾക്ക് മാത്രം കൊവിഡ് ബാധ

രാജ്യത്ത് കൊവിഡ് നില മുറുക്കുമ്പോഴും കേരളത്തില്‍ രോഗികളുടെ എണ്ണം കുുറഞ്ഞ് വരികയാണ്. ഇന്ന് ഒരാൾക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. 10 പേർക്ക് പരിശോധനാഫലം നെഗറ്റീവ് ആയി. കോഴിക്കോട് ജില്ലയിലെ ഒരാൾക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. കാസർകോട് ആറ്. എറണാകുളം...

കേരളത്തിന് ഇന്നും ആശ്വാസദിനം։ ഒരാൾക്ക് മാത്രം കൊവിഡ് ബാധ

രാജ്യത്ത് കൊവിഡ് നില മുറുക്കുമ്പോഴും കേരളത്തില്‍ രോഗികളുടെ എണ്ണം കുുറഞ്ഞ് വരികയാണ്. ഇന്ന് ഒരാൾക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. 10 പേർക്ക് പരിശോധനാഫലം നെഗറ്റീവ് ആയി. കോഴിക്കോട് ജില്ലയിലെ ഒരാൾക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. കാസർകോട് ആറ്. എറണാകുളം രണ്ട്, മലപ്പുറം ആലപ്പുഴ ജില്ലകളിൽ ഒരോരുത്തർക്ക് വീതവുമാണ് പരിശോധനാഫലം നെഗറ്റീവ് ആയത്. ഇതുവരെ 395 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 138 ആയി. 78,980 ആളുകളാണ് സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത്. ഇതിൽ526 പേർ ആശുപത്രികളിലാണ് നിരീക്ഷണത്തിലുള്ളത്. സംസ്ഥാന സര്‍ക്കാരിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ പ്രതിഫലം തന്നെയാണ്. കഴിഞ്ഞ ദിവസം പറഞ്ഞത് അനുസരിച്ച് മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം ഇന്ന് ഉണ്ടായിരുന്നില്ല. വാർത്താക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കൊവിഡ് രോഗം സംബന്ധിച്ച വിശദവിവരങ്ങൾ പരിശോധിക്കാം.