കേരളത്തില്‍ ഇന്ന് 12 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; കണ്ണൂരും കാസര്‍കോടും 4 രോഗികള്‍

സംസ്ഥാനത്ത് ഇന്ന് 12 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കാസര്‍കോട് 4, കണ്ണൂര്‍ 4, മലപ്പുറം 2,കൊല്ലം, തിരുവനന്തപുരം 1 എന്നിങ്ങനെയാണ് സംസ്ഥാനത്ത് കൊവിഡ്...

കേരളത്തില്‍ ഇന്ന് 12 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; കണ്ണൂരും കാസര്‍കോടും 4 രോഗികള്‍

സംസ്ഥാനത്ത് ഇന്ന് 12 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കാസര്‍കോട് 4, കണ്ണൂര്‍ 4, മലപ്പുറം 2,കൊല്ലം, തിരുവനന്തപുരം 1 എന്നിങ്ങനെയാണ് സംസ്ഥാനത്ത് കൊവിഡ് 19 ഇന്ന് ബാധിച്ചത്. 12 പേരില്‍ 11 പേര്‍ക്ക് സമ്പര്‍ക്കം വഴിയാണ് രോഗം ബാധിച്ചത്. എട്ട് വിദേശികള്‍ ഉള്‍പ്പെടെ സംസ്ഥാനത്ത് 13 പേര്‍ക്ക് രോഗമുക്തി ഉണ്ടായി. സംസ്ഥാനത്ത് നിലവില്‍ 258 പേര്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. സംസ്ഥാനത്തെയും രാജ്യത്തെയും കൊവിഡ് കേസുകളുമായും ലോക്ക് ഡൗണുമായും ബന്ധപ്പെട്ട വിശദവിവരങ്ങള്‍ താഴെ വായിക്കാം.