കേരളത്തിൽ ചികിത്സയിലുള്ളത് 138 പേർ; ആകെ നിരീക്ഷണത്തിൽ 78,980 ആളുകൾ

സംസ്ഥാനത്ത് ഇന്ന് ഒരാൾക്ക് മാത്രമാണ് കൊവിഡ്-19 സ്ഥിരീകരിച്ചത്. കോഴിക്കോട് ജില്ലയിലെ ഒരാൾക്കാണ് രോഗബാധ. ഇയാൾക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതേ സമയം ഇന്ന് 10 പേർക്ക് കൂടി രോഗം ഭേദമായെന്നും ആരോഗ്യ വകുപ്പ് വാർത്താക്കുറിപ്പിലൂടെ വ്യക്തമാക്കി....

കേരളത്തിൽ ചികിത്സയിലുള്ളത് 138 പേർ; ആകെ നിരീക്ഷണത്തിൽ 78,980 ആളുകൾ
സംസ്ഥാനത്ത് ഇന്ന് ഒരാൾക്ക് മാത്രമാണ് കൊവിഡ്-19 സ്ഥിരീകരിച്ചത്. കോഴിക്കോട് ജില്ലയിലെ ഒരാൾക്കാണ് രോഗബാധ. ഇയാൾക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതേ സമയം ഇന്ന് 10 പേർക്ക് കൂടി രോഗം ഭേദമായെന്നും ആരോഗ്യ വകുപ്പ് വാർത്താക്കുറിപ്പിലൂടെ വ്യക്തമാക്കി. കാസർകോട് ജില്ലയിലെ 6 പേരുടേയും എറണാകുളം ജില്ലയിലെ 2 പേരുടേയും ആലപ്പുഴ, മലപ്പുറം എന്നീ ജില്ലകളിലുള്ള ഓരോരുത്തരുടേയും പരിശോധനാഫലമാണ് നെഗറ്റീവായത്. 255 പേരാണ് സംസ്ഥാനത്ത് ഇതുവരെ കൊവിഡില്‍ നിന്നും രോഗമുക്തി നേടിയത്. നിലവില്‍ 138 പേർ മാത്രമാണ് സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്.