കൊറോണക്കാലം കഴിഞ്ഞാൽ ക്രിക്കറ്റ് മത്സരങ്ങൾ അടിമുടി മാറും!!

കൊറോണ ലോകത്തെ മുഴുവൻ പ്രതിസന്ധിയിലാക്കിയതോടെ ലോക കായികരംഗവും നിശ്ചലമാണ്. ലോകത്തൊരിടത്തും മത്സരങ്ങളൊന്നും തന്നെ നടക്കുന്നില്ല. ചാമ്പ്യൻസ് ലീഗും കോപ്പ അമേരിക്കയും യൂറോകപ്പുമൊക്കെ ഫുട്ബോൾ ലോകത്ത് മാറ്റിവെച്ചു. ഈ വർഷം നടക്കേണ്ടിയിരുന്ന ഒളിമ്പിക്സും...

കൊറോണക്കാലം കഴിഞ്ഞാൽ ക്രിക്കറ്റ് മത്സരങ്ങൾ അടിമുടി മാറും!!

കൊറോണ ലോകത്തെ മുഴുവൻ പ്രതിസന്ധിയിലാക്കിയതോടെ ലോക കായികരംഗവും നിശ്ചലമാണ്. ലോകത്തൊരിടത്തും മത്സരങ്ങളൊന്നും തന്നെ നടക്കുന്നില്ല. ചാമ്പ്യൻസ് ലീഗും കോപ്പ അമേരിക്കയും യൂറോകപ്പുമൊക്കെ ഫുട്ബോൾ ലോകത്ത് മാറ്റിവെച്ചു. ഈ വർഷം നടക്കേണ്ടിയിരുന്ന ഒളിമ്പിക്സും മാറ്റി വെക്കേണ്ടി വന്നു. ക്രിക്കറ്റ് ലോകത്ത് ഇന്ത്യൻ പ്രീമിയർ ലീഗ് ഈ വർഷം നടക്കാനുള്ള സാധ്യത കുറവാണ്. ടി20 ലോകകപ്പ് നടത്താനാവുമെന്ന് ഐസിസിക്ക് ഇപ്പോഴും ആത്മവിശ്വാസമുണ്ട്. എന്നാൽ എന്താവുമെന്ന് ഇപ്പോൾ ഉറപ്പിച്ച് പറയാൻ ഏതായാലും സാധിക്കില്ല. ഫുട്ബോളും ക്രിക്കറ്റുമൊക്കെ കളിക്കാർ പരസ്പരം അടുത്തിടപഴകേണ്ടി വരുന്ന ടീം ഗെയിം കൂടിയാണ്. അതിനാൽ കൊറോണക്കാലം കഴിഞ്ഞ് മത്സരങ്ങൾ പുനരാരംഭിക്കുമ്പോൾ പഴയ പോലെത്തന്നെ മത്സരങ്ങൾ നടക്കാനുള്ള സാധ്യത കുറവാണ്. ഓരോ രാജ്യങ്ങളിലും ലോക്ക് ഡൗൺ ഘട്ടം ഘട്ടമായി മാറുമെന്ന പോലെത്തന്നെ കായിക മത്സരങ്ങളിലും ഘട്ടം ഘട്ടമായി നിയന്ത്രണങ്ങൾ മാറ്റുകയായിരിക്കും ചെയ്യുക. കൊറോണക്കാലം കഴിഞ്ഞ് ക്രിക്കറ്റ് മത്സരങ്ങൾ പുനരാരംഭിക്കുമ്പോൾ വരാൻ സാധ്യതയുള്ള പ്രധാന മാറ്റങ്ങൾ ഇവയാണ്...