കോലിക്ക് ശേഷം ഇന്ത്യയെ ആര് നയിക്കും ? 3 പേർക്ക് സാധ്യത!!

2014ൽ ഓസ്ട്രേലിയയിൽ നടന്ന മെൽബൺ ടെസ്റ്റിൽ വെച്ചാണ് വിരാട് കോലി ഇന്ത്യയുടെ ടെസ്റ്റ് നായകനാവുന്നത്. മഹേന്ദ്ര സിങ് ധോണി അതേ മത്സരത്തിൽ ടെസ്റ്റ് നായകസ്ഥാനം രാജി വെക്കുകയും ഒപ്പം ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കുകയും ചെയ്തു. പിന്നീട് 3 വർഷത്തോളം...

കോലിക്ക് ശേഷം ഇന്ത്യയെ ആര് നയിക്കും ? 3 പേർക്ക് സാധ്യത!!

2014ൽ ഓസ്ട്രേലിയയിൽ നടന്ന മെൽബൺ ടെസ്റ്റിൽ വെച്ചാണ് വിരാട് കോലി ഇന്ത്യയുടെ ടെസ്റ്റ് നായകനാവുന്നത്. മഹേന്ദ്ര സിങ് ധോണി അതേ മത്സരത്തിൽ ടെസ്റ്റ് നായകസ്ഥാനം രാജി വെക്കുകയും ഒപ്പം ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കുകയും ചെയ്തു. പിന്നീട് 3 വർഷത്തോളം ധോണി ഇന്ത്യയുടെ ലിമിറ്റഡ് ഓവർ ടീമിൻെറ നായകനായി തുടർന്നിരുന്നു. 2017ലാണ് കോലി മൂന്ന് ഫോർമാറ്റിലും ഇന്ത്യൻ നായകനായത്. ഇത് വരെ ഐസിസി കിരീടങ്ങളൊന്നും നേടിയിട്ടില്ലെങ്കിലും കോലിയുടെ ക്യാപ്റ്റനെന്ന നിലയിലുള്ള റെക്കോർഡ് ഏറെ മികച്ചതാണ്. 2019 ലോകകപ്പിൽ ഇന്ത്യയെ സെമിഫൈനലിൽ എത്തിക്കാനും കോലിക്ക് കഴിഞ്ഞു. 2019ൽ ധോണിയെ മറികടന്ന് ഏറ്റവും കൂടുതൽ ടെസ്റ്റ് വിജയങ്ങൾ നേടിയ നായകനെന്ന റെക്കോർഡും കോലി സ്വന്തമാക്കി. കോലിക്ക് ശേഷം ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ ആരായിരിക്കും നയിക്കുക. പിൻഗാമികളാവാൻ പോന്ന മികച്ച പ്രതിഭാശാലികൾ ടീമിലുണ്ട്. ഇതാ കോലിയുടെ പകരക്കാരാവാൻ പോന്ന മൂന്ന് താരങ്ങൾ...