കൊള്ളാം, എനിക്ക് തൃപ്തിയായി; നസ്രിയയുടെ ഫോട്ടോഗ്രഫിയെ അഭിനന്ദിച്ച് ഫര്‍ഹാന്‍

ഈ ലോക്ക്ഡൗണ്‍ കാലത്തെ വീട്ടിലിരുപ്പില്‍ ഫോട്ടോഗ്രഫിയിലാണ് നസ്രിയയുടെ ശ്രദ്ധ. സന്തത സഹചാരിയായ ഓറിയോ എന്ന പട്ടിക്കുട്ടിയാണ് മിക്കപ്പോഴും നസ്രിയയുടെ മോഡല്‍. നടനും ഭര്‍ത്താവുമായ ഫഹദും പലപ്പോഴും നസ്രിയുടെ ഫോട്ടോകളില്‍ പ്രത്യക്ഷപ്പെടാറുണ്ട്. അങ്ങനെ...

കൊള്ളാം, എനിക്ക് തൃപ്തിയായി; നസ്രിയയുടെ ഫോട്ടോഗ്രഫിയെ അഭിനന്ദിച്ച് ഫര്‍ഹാന്‍

ഈ ലോക്ക്ഡൗണ്‍ കാലത്തെ വീട്ടിലിരുപ്പില്‍ ഫോട്ടോഗ്രഫിയിലാണ് നസ്രിയയുടെ ശ്രദ്ധ. സന്തത സഹചാരിയായ ഓറിയോ എന്ന പട്ടിക്കുട്ടിയാണ് മിക്കപ്പോഴും നസ്രിയയുടെ മോഡല്‍. നടനും ഭര്‍ത്താവുമായ ഫഹദും പലപ്പോഴും നസ്രിയുടെ ഫോട്ടോകളില്‍ പ്രത്യക്ഷപ്പെടാറുണ്ട്. അങ്ങനെ നസ്രിയ എടുത്തൊരു ഫോട്ടോയാണ് ഇപ്പോള്‍ ശ്രദ്ധിക്കപ്പെടുന്നത്. മനോഹരമായ ഫോട്ടോയ്ക്ക് ഫഹദിന്റെ സഹോദരന്‍ ഫര്‍ഹാന്‍ രസകരമായ കമന്റുമായി എത്തിയിട്ടുണ്ട്. ഈ കമന്റും ശ്രദ്ധ നേടുന്നുണ്ട്. ചിത്രത്തെ അഭിനന്ദിച്ച് നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്. പക്ഷെ ഏറ്റവും രസകരമായ കമന്റ് ഫര്‍ഹാന്റേത് തന്നെയെന്ന് പറയാം.