കൊവിഡ്-19: ലോകത്ത് മരണം ഒരുലക്ഷത്തിലേക്ക്; രോഗബാധിതര്‍ 15 ലക്ഷത്തിലേറെ

ലോകത്താകെ കൊവിഡ്-19 മരണം വിതയ്ക്കുന്നത് തുടരുകയാണ്. രോഗബാധിതരുടെ എണ്ണവും മരണസംഖ്യയും ഓരോ ദിവസവും കുതിച്ചുയരുകയാണ്. മരണസംഖ്യ ഒരുലക്ഷത്തിലേക്കടുക്കുകയാണ്. ഇന്ത്യന്‍ സമയം വ്യാഴാഴ്‍ച രാത്രി മരണസംഖ്യ 90954 ആയി. വ്യാഴാഴ്‍ച മാത്രം വിവിധ രാജ്യങ്ങളിലായി...

കൊവിഡ്-19: ലോകത്ത് മരണം ഒരുലക്ഷത്തിലേക്ക്; രോഗബാധിതര്‍ 15 ലക്ഷത്തിലേറെ

ലോകത്താകെ കൊവിഡ്-19 മരണം വിതയ്ക്കുന്നത് തുടരുകയാണ്. രോഗബാധിതരുടെ എണ്ണവും മരണസംഖ്യയും ഓരോ ദിവസവും കുതിച്ചുയരുകയാണ്. മരണസംഖ്യ ഒരുലക്ഷത്തിലേക്കടുക്കുകയാണ്. ഇന്ത്യന്‍ സമയം വ്യാഴാഴ്‍ച രാത്രി മരണസംഖ്യ 90954 ആയി. വ്യാഴാഴ്‍ച മാത്രം വിവിധ രാജ്യങ്ങളിലായി 2500 ഓളം ആളുകളാണ് മരിച്ചത്. 200-ലേറെ രാജ്യങ്ങളിലാണ് വൈറസ് പടരുന്നത്. ലോകത്താകെ രോഗബാധിതരുടെ എണ്ണം 15.43 ലക്ഷം കടന്നു. വ്യാഴാഴ്‍ച മാത്രം 25600-ലേറെ പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മരണമില്ലാത്ത രണ്ട് ദിവസത്തിന് ശേഷം ചൈയില്‍ വ്യാഴാഴ്‍ച വീണ്ടും മരണം റിപ്പോര്‍ട്ട് ചെയ്‍തു. മരണസംഖ്യയില്‍ ഇറ്റലിയാണ് മുന്നില്‍ സ്‍പെയിനിനെ മറികടന്ന് അമേരിക്ക രണ്ടാം സ്ഥാനത്തെത്തി. രോഗബാധിതരുടെ എണ്ണത്തില്‍ അമേരിക്ക തന്നെയാണ് അതിവേഗം മുന്നേറുന്നത്.