നല്ല ആരോഗ്യത്തിന് ചില പരമ്പരാഗത പോഷകാഹാര മാർഗ്ഗനിർദ്ദേശങ്ങൾ

അരക്കെട്ടിലെ അമിത വണ്ണം എങ്ങനെ കളയാം എന്ന ആശങ്കയിലാണ് പല ആളുകളും. പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും വേണ്ട ഫലം ലഭിക്കുന്നില്ല എന്നതും ശ്രദ്ധിക്കേണ്ട കാര്യമാണ്. അപ്പോൾ മാറ്റം വരുത്തേണ്ടത് നിങ്ങളുടെ ജീവിതശൈലിയിലാണ്.

നല്ല ആരോഗ്യത്തിന് ചില പരമ്പരാഗത പോഷകാഹാര മാർഗ്ഗനിർദ്ദേശങ്ങൾ

അരക്കെട്ടിലെ അമിത വണ്ണം എങ്ങനെ കളയാം എന്ന ആശങ്കയിലാണ് പല ആളുകളും. പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും വേണ്ട ഫലം ലഭിക്കുന്നില്ല എന്നതും ശ്രദ്ധിക്കേണ്ട കാര്യമാണ്. അപ്പോൾ മാറ്റം വരുത്തേണ്ടത് നിങ്ങളുടെ ജീവിതശൈലിയിലാണ്.

വളരെയധികം കൊഴുപ്പ് നിറഞ്ഞ ഭക്ഷണങ്ങൾ കഴിക്കുന്നതിന്റെ അപകടങ്ങളെക്കുറിച്ച് നമുക്ക് അറിയാമെന്ന് നാം കരുതിയതെല്ലാം കഴിഞ്ഞ കുറച്ച് വർഷങ്ങളായി നേരെ തല തിരിയുന്ന അവസ്ഥയാണ്. പൂരിത കൊഴുപ്പുകൾ - വെണ്ണ, മാംസം, കൊഴുപ്പ് നിറഞ്ഞ പാൽ എന്നിവ ഹൃദ്രോഗത്തിന് കാരണമായതായി തെളിവുകളില്ല എന്നാണ് കണ്ടെത്തിയത്. മുമ്പ് ഒരു സൂപ്പർ ആരോഗ്യ വർദ്ധക പാനീയമായി കണ്ടിരുന്ന ഫ്രൂട്ട് ജ്യൂസ് നിങ്ങളുടെ ഡയറ്റിലെ പ്രധാന ഭക്ഷണമായി ഉപയോഗിക്കുന്നത് ഒഴിവാക്കാൻ ആരോഗ്യ വിദഗ്ധർ നിർദ്ദേശിക്കുന്നുണ്ട്. കാരണം ഇവ പഞ്ചസാര നിറഞ്ഞതാണ്, ഇതാണ് യഥാർത്ഥത്തിൽ വില്ലൻ. നമ്മുടെ മെച്ചപ്പെട്ട ആരോഗ്യത്തിനായി പോഷകാഹാര വിദഗ്ധർ നിർദ്ദേശിക്കുന്ന ചില കാര്യങ്ങൾ ഇതാ... വെണ്ണ പുരട്ടിയ റൊട്ടി കഴിക്കുക, പാൽ കുടിക്കുക ഒരു കാലത്ത് വെണ്ണയും പാലുമൊക്കെ അമിത വണ്ണം ഉണ്ടാകാൻ കാരണമാകുമെന്നും മാർഗറിൻ, സൂര്യകാന്തി എണ്ണകൾ, പാട നീക്കിയ കൊഴുപ്പ് കുറഞ്ഞ പാൽ എന്നിവയിലേക്ക് മാറണമെന്നും നമുക്ക് ഉപദേശം ലഭിച്ചു. വിദഗ്ദ്ധർ ഇപ്പോൾ പറയുന്നത് പൂരിത കൊഴുപ്പ് നമ്മൾ വിചാരിച്ചത്ര മോശമായിരിക്കില്ല എന്നാണ്, അതേസമയം മറ്റ് പഠനങ്ങൾ ചില ബ്രഡിലും മറ്റും പുരട്ടുവാനുള്ള മനുഷ്യനിർമ്മിത ഭക്ഷ്യ ഉൽപ്പന്നങ്ങൾ നമ്മുടെ ആരോഗ്യ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് കിടക്കുന്നു എന്ന് സൂചിപ്പിക്കുന്നു. അതിനാൽ, നല്ലതും പഴയ രീതിയിലുള്ളതുമായ വെണ്ണ ഉപയോഗിച്ച് നിങ്ങൾ സുരക്ഷിതമായിരിക്കാം എന്ന്, പോഷകാഹാര വിദഗ്ധർ ഇപ്പോൾ വിശ്വസിക്കുന്നു. കൊഴുപ്പ് കൂടിയ പാലിൽ പാട നീക്കിയ പാലിനേക്കാൾ 4 ശതമാനം കൊഴുപ്പ് മാത്രമേ അടങ്ങിയിട്ടുള്ളൂവെന്നും അതിന്റെ പാടയിൽ വിറ്റാമിൻ എ, ഡി, ഇ, കെ എന്നിവ അടങ്ങിയിരിക്കുന്നതിനാൽ കൊഴുപ്പുള്ള പാൽ ആണ് മികച്ചത് എന്ന് തെളിവുകൾ സൂചിപ്പിക്കുന്നു. Also read: ചുവന്ന മാംസം ആഴ്ചയിൽ രണ്ടുതവണ കഴിക്കുക കഴിഞ്ഞ കുറച്ച് വർഷത്തിനിടയിൽ, നമ്മളിൽ പലരും ചുവന്ന മാംസം കഴിക്കുന്നത് കൊഴുപ്പ് കൂടുതൽ അല്ലെങ്കിൽ അനാരോഗ്യകരമാണെന്ന ആശങ്ക കാരണം കുറച്ചിട്ടുണ്ട്. ആഴ്ചയിൽ ഒരിക്കൽ കരൾ കഴിക്കണമെന്നും ഞായറാഴ്ചകളിൽ റോസ്റ്റ് ചെയ്ത ബീഫ് കഴിക്കണമെന്നും പലരും പറയാറുണ്ട് മിതമായ അളവിൽ ചുവന്ന മാംസം കഴിക്കുന്നത് അനാരോഗ്യകരമാണെന്ന് സ്ഥാപിക്കുവാൻ ഒരു തെളിവും ഇല്ലെന്നും, ഇത് അമിതവണ്ണത്തിനെതിരെ പോരാടാൻ സഹായിക്കുമെന്നും ബ്രിട്ടീഷ് ന്യൂട്രീഷൻ ഫൗണ്ടേഷൻ പറഞ്ഞു, അതേസമയം ഇതിൽ അടങ്ങിയിട്ടുള്ള പ്രോട്ടീൻ വയറിന് നിറവ് അനുഭവപ്പെടുത്തുകയും അമിതവണ്ണം തടയുവാൻ സഹായിക്കുകയും ചെയ്യുന്നു. ഓരോ വെള്ളിയാഴ്ചയും (എല്ലാ ആഴ്ചയിലും) മത്സ്യം കഴിക്കുക മലയാളികൾക്ക് ദിവസവും മത്സ്യം കഴിക്കാൻ ലഭിച്ചാൽ ഇതിൽ പരം സന്തോഷമുള്ള കാര്യം വേറെയില്ല. എന്നാൽ ആരോഗ്യ വിദഗ്ധർ പറയുന്നത് ദിവസവും കഴിച്ചില്ലെങ്കിലും ആഴ്ചയിൽ ഒരു ദിവസം എങ്കിലും മത്സ്യം കഴിക്കണം എന്നാണ്. അതിൽ ഒരു തവണ എണ്ണമയമുള്ള മത്സ്യം - ചെമ്പല്ലി, അയല അല്ലെങ്കിൽ ട്യൂണ (ചൂര മീൻ) പോലുള്ളവ ആയിരിക്കണം. എന്നാൽ നമ്മിൽ 60 ശതമാനം പേരും ഇത് കൃത്യമായി പാലിക്കുന്നില്ല. മത്സ്യം ഒരു സ്വപ്ന ഡയറ്റ് ഭക്ഷണമാണെന്ന് നിങ്ങൾ കണക്കാക്കുന്നെങ്കിൽ അതിൽ സത്യമുണ്ട്. വെളുത്ത ഇനങ്ങൾ കുറഞ്ഞ കലോറിയുള്ള പ്രോട്ടീൻ ഉറവിടവും, ഒമേഗ 3 കൊഴുപ്പ് അടങ്ങിയ എണ്ണമയമുള്ള മത്സ്യങ്ങൾ മികച്ച ഹൃദയാരോഗ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇന്റർനാഷണൽ ജേണൽ ഓഫ് ഒബിസിറ്റിയിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പറയുന്നത്, ഡയറ്റ് ചെയ്യുന്നവരിൽ ആഴ്ചയിൽ കുറച്ച് തവണ മത്സ്യം കഴിക്കുന്നവർക്ക്, മത്സ്യേതര ഭക്ഷണങ്ങൾ മാത്രം കഴിക്കുന്നവരെക്കാൾ ഭാരം കുറയ്ക്കുവാൻ സാധിച്ചു എന്നാണ്. Also read: നിങ്ങളുടെ ഭക്ഷണം സ്വയം പാകം ചെയ്യുക ഇന്ന് മിക്കവാറും കുടുംബങ്ങളിൽ ഭക്ഷണത്തിനായി ആശ്രയിക്കുന്നത് കടകളിൽ നിന്ന് വാങ്ങുന്ന റെഡി റ്റു ഈറ്റ്, ടിൻ ഭക്ഷണങ്ങളേയും ഹോട്ടൽ ഭക്ഷണങ്ങളെയും ഒക്കെയാണ്. സ്വന്തം അടുക്കളയിൽ പാചകം ചെയ്യുന്ന രീതി കുറഞ്ഞ് വരികയാണോ? പോഷകാഹാര വിദഗ്ധർ പറയുന്നത്, നിങ്ങൾ സ്വയം ഭക്ഷണം പാകം ചെയ്യുമ്പോൾ അവയിൽ അടങ്ങിയിട്ടുള്ള ചേരുവകൾ ഏതൊക്കെയെന്നതിനെ കുറിച്ച് നിങ്ങൾക്ക് ധാരണയുണ്ടാവുകയും, അത് ആരോഗ്യകരവും ഇന്നത്തെ ഇറുകിയ ബജറ്റുകളിൽ വളരെ ചിലവ് കുറഞ്ഞ മാർഗ്ഗവുമാണ് എന്നാണ്. പതിവായി സ്വയം ഭക്ഷണം പാചകം ചെയ്ത് കഴിക്കുന്ന ആളുകൾ അത് ചെയ്യാത്തവരേക്കാൾ മെലിഞ്ഞവരാണെന്ന് ഗവേഷണങ്ങൾ സ്ഥിരമായി കാണിക്കുന്നതിൽ അതിശയിക്കാനില്ല. ജോലിക്ക് പോകുന്നതിന് മുമ്പ് ഒരു മുട്ട മുട്ട കഴിക്കുന്നത് കൊളസ്ട്രോളിന് കാരണമാകുമെന്ന് പലരും കരുതുന്നു. എന്നാൽ മുട്ടകൾ കൊളസ്ട്രോൾ കൂട്ടുന്നില്ല എന്നും ധാന്യങ്ങളേക്കാൾ പോഷകഗുണമുള്ളവയാണെന്നും പഠനങ്ങൾ കാണിക്കുന്നത്, സ്വാഭാവികമായും പ്രോട്ടീൻ, വിറ്റാമിൻ എ, ഇ, ഡി, സിങ്ക് എന്നിവയാൽ നിറഞ്ഞതാണ് മുട്ട എന്നതിനാൽ ആണ്. ഒരു യുഎസ് പഠനം പോലും, ഡയറ്റ് ചെയ്യുന്നവർ ആഴ്ചയിൽ അഞ്ച് ദിവസം പ്രഭാതഭക്ഷണത്തിനായി രണ്ട് മുട്ട വീതം കഴിക്കുമ്പോൾ, റൊട്ടി മാത്രം കഴിച്ചവരേക്കാൾ 65 ശതമാനം കൂടുതൽ ഭാരം കുറയ്ക്കുവാൻ സാധിക്കുന്നു എന്ന് കണ്ടെത്തി. വെള്ളമോ ചായയോ കുടിക്കുക ചൂടിനെ മറികടക്കാൻ വിലയേറിയ പഴച്ചാറുകൾ, സ്മൂത്തികൾ, മിനറൽ വാട്ടർ എന്നിവയെ ആശ്രയിക്കേണ്ട കാര്യമില്ല. വെറും വെള്ളം അല്ലെങ്കിൽ ചായ വിലകുറഞ്ഞതും ആരോഗ്യകരവുമാണ്. മധുരപാനീയങ്ങളിൽ കാണപ്പെടുന്നതുപോലെ പഞ്ചസാര അടിസ്ഥാനമാക്കിയുള്ള കലോറികൾ മറ്റ് സ്രോതസ്സുകളിൽ നിന്നുള്ള കലോറികളേക്കാൾ വയറിലെ കൊഴുപ്പിന് കാരണമാകുമെന്ന് ശാസ്ത്രജ്ഞർ കണ്ടെത്തി. അതുകൊണ്ട് ഫ്രൂട്ട് ജ്യൂസ് മറ്റ് ശീതള പാനീയങ്ങളേക്കാൾ മികച്ചതാണെന്ന്‌ പറയുവാൻ സാധിക്കുകയില്ല. പഠനങ്ങൾ സൂചിപ്പിക്കുന്നത് ചായയിലെ ആന്റിഓക്‌സിഡന്റുകൾ രോഗത്തിൽ നിന്ന് നമ്മെ സംരക്ഷിക്കുമെന്ന്. അതിനാൽ ഇവ രണ്ടും കുടിക്കുക. Also read: 'കൊഴുപ്പ് കുറഞ്ഞ' അല്ലെങ്കിൽ 'ലൈറ്റ്' ലേബലുകൾ ഉള്ള ഭക്ഷണങ്ങൾ ഒഴിവാക്കുക കൊഴുപ്പിന്റെ അഭാവം പരിഹരിക്കുന്നതിന് നിർമ്മാതാക്കൾ പലപ്പോഴും അധിക പഞ്ചസാര ഈ ഭക്ഷണങ്ങളിൽ ചേർത്തിട്ടുണ്ട് എന്ന വസ്തുത ഈ ലേബലുകൾ മറയ്ക്കുന്നു, ഇതിനാൽ ഇവയ്ക്ക് സ്വാദും അനുഭവപ്പെടുന്നു. ഗവേഷണങ്ങൾ ഇപ്പോൾ നിർദ്ദേശിക്കുന്നത് ഡയറ്റ് ഭക്ഷണങ്ങൾ സാധാരണ ഭക്ഷണങ്ങളെപ്പോലെ എളുപ്പം വിശപ്പ് അകറ്റുകയില്ല, അതിനാൽ ദീർഘകാലാടിസ്ഥാനത്തിൽ നമ്മൾ അമിതമായി ഭക്ഷണം കഴിക്കാൻ സാധ്യതയുണ്ട്. ഇരുന്ന് കഴിക്കുക ഒരുകാലത്ത് കുടുംബജീവിതത്തിന്റെ ഹൃദയമായിരുന്നു ഡിന്നർ ടേബിൾ അഥവാ ഊണ് മേശ. എന്നാൽ ടിവി കണ്ടുകൊണ്ടുള്ള അത്താഴവും കൂടുതൽ ജോലി സമയവും ഈ ഊണ് മേശ അത്താഴ ആചാരത്തെ തകിടം മറിച്ചു. ഒരു സ്‌ക്രീനിന് മുന്നിൽ ഭക്ഷണം കഴിക്കുന്നത് ബുദ്ധിശൂന്യമായ ആഹാരരീതിയെ പ്രോത്സാഹിപ്പിക്കുന്നു, ഇത് കൂടുതൽ കലോറി ഉപഭോഗത്തിലേക്ക് നിങ്ങളെ നയിക്കുന്നു. മറ്റ് പഠനങ്ങൾ കാണിക്കുന്നത് ഒരുമിച്ച് ഭക്ഷണം കഴിക്കുന്ന കുടുംബങ്ങൾ, പ്രത്യേകിച്ച് ഒരു മേശയ്ക്കു ചുറ്റും ഇരുന്ന് കഴിക്കുന്നവർക്ക് ദുർമേദസ്സും വണ്ണവും കുറവായിരിക്കും എന്നാണ്. ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുമ്പോൾ, തമ്മിൽ തമ്മിലുള്ള ആശയവിനിമയവും സംഭാഷണവും, ഭക്ഷണം കഴിക്കുന്നതിന്റെ വേഗത കുറയ്ക്കുന്നു, വിശപ്പ് നിയന്ത്രിക്കുന്നു, അമിതമായി ഭക്ഷണം കഴിക്കുന്നത് തടയുന്നു. വറുത്ത ലഘുഭക്ഷണം നിർത്തുക സാധാരണ ഭക്ഷണ നേരം കൂടാതെ ഇടക്കിടക്ക് വറുത്തതും പൊരിച്ചതുമായ ലഘു ഭക്ഷണങ്ങൾ കഴിക്കുന്നത് ഒഴിവാക്കുക. ഇത്തരം ഭക്ഷണശീലം ശരീരത്തിൽ അനാവശ്യ കൊഴുപ്പ് അടിയുന്നതിന് കാരണമാകും.