'മുഖ്യമന്ത്രി വാർത്താ സമ്മേളനം നടത്താത്തതിനെതിരെ പ്രചാരണം'

കേരളത്തിൽ വെള്ളിയാഴ്ച ഏഴ് പേർക്കാണ് കൊവിഡ്-19 സ്ഥിരീകരിച്ചത്. മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിലൂടെ കൊവിഡ് കണക്കുകൾ പുറത്തുവിടുന്ന പതിവ് രീതിയിൽ നിന്നും വ്യത്യസ്തമായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചറുടെ ഓഫീസ് വാർത്താക്കുറിപ്പായാണ്...

'മുഖ്യമന്ത്രി വാർത്താ സമ്മേളനം നടത്താത്തതിനെതിരെ പ്രചാരണം'

കേരളത്തിൽ വെള്ളിയാഴ്ച ഏഴ് പേർക്കാണ് കൊവിഡ്-19 സ്ഥിരീകരിച്ചത്. മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിലൂടെ കൊവിഡ് കണക്കുകൾ പുറത്തുവിടുന്ന പതിവ് രീതിയിൽ നിന്നും വ്യത്യസ്തമായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചറുടെ ഓഫീസ് വാർത്താക്കുറിപ്പായാണ് ഇന്നത്തെ കൊവിഡ് കണക്കുകൾ പുറത്തുവിട്ടത്. ഇതിനു പിന്നാലെ തന്നെ 'ഇന്ന് (10-04-2020) എന്തുകൊണ്ട് മുഖ്യമന്ത്രി വാർത്താസമ്മേളനം നടത്തിയില്ല?' എന്ന ചോദ്യവുമായി ഒരു മെസേജ് വാട്സാപ്പുകളിൽ പ്രചരിക്കുകയുണ്ടായി. പ്രതിപക്ഷ നേതാവ് ഇന്ന് നടത്തിയ ആരോപണത്തെ തുടർന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് ഒളിച്ചു നടക്കുകയാണെന്നാണ് ആ സന്ദേശത്തിൽ പറയുന്നത്.