മധ്യപ്രദേശില്‍ ജനങ്ങള്‍ക്ക് വേണ്ടി കമല്‍നാഥ് വീണ്ടും; ശിവരാജ് സിംഗ് ചൗഹാന് നിര്‍ദേശം

മധ്യപ്രദേശില്‍ ജനങ്ങള്‍ക്ക് വേണ്ടി കമല്‍നാഥ് വീണ്ടും; ശിവരാജ് സിംഗ് ചൗഹാന് നിര്‍ദേശം

ഭോപ്പാല്‍: സംസ്ഥാനത്ത് കൊറോണ വൈറസ് രോഗം വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന് മുന്‍മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കമല്‍നാഥിന്റെ കത്ത്. കൊറോണയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ സാധാരണക്കാരായ ജനങ്ങള്‍ക്ക് സൗജന്യമായി അവശ്യസാധനങ്ങള്‍ വിതരണം ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു കത്ത്. മധ്യപ്രദേശിലെ വാണിജ്യ കേന്ദ്രമായ ഇന്റോര്‍ ആണ് കൊറോണയുടെ സ്‌പോര്‍ട്ടായി കരുതുന്നത്. കഴിഞ്ഞ 24 മണിക്കൂറില്‍ 37 പേര്‍ക്കാണ് ഇവിടെ കൊറോണ സ്ഥിരീകരിച്ചത്. ഇവിടെ ഇന്റോറില്‍ മാത്രം 69 പേര്‍ക്കും സംസ്ഥാനത്താകെ 86 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. മധ്യപ്രദേശില്‍ ഇതുവരേയും 5 പേരാണ് കൊറോണ രോഗത്തെ തുടര്‍ന്ന് മരണപ്പെട്ടത്. അതില്‍ 3 പേരും ഇന്റോറിലാണ്. ബാക്കി രണ്ട് പേരും ഉജ്ജെയിന്‍ ജില്ലയിലുമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.