'ലോക്ക് ഡൗൺ; അമേഠിയെ മറക്കാതെ രാഹുൽ, ട്രക്ക് നിറയെ അവശ്യസാധനങ്ങളെത്തിച്ചു

'ലോക്ക് ഡൗൺ; അമേഠിയെ മറക്കാതെ രാഹുൽ, ട്രക്ക് നിറയെ അവശ്യസാധനങ്ങളെത്തിച്ചു

ലഖ്നൗ; ലോക്സഭ തിരഞ്ഞെടുപ്പിൽ അമേഠിയിൽ പരാജയപ്പെട്ടെങ്കിലും തന്റെ മുൻ മണ്ഡലത്തിലെ ജനങ്ങളെ മറക്കാതെ രാഹുൽ ഗാന്ധി. ലോക്ക് ഡൗണിനിടയിൽ ബുദ്ധിമുട്ടുന്ന പാവപ്പെട്ടവർക്കായി ഗോതമ്പും മറ്റ് അവശ്യസാധനങ്ങളും ട്രക്കുകളിൽ രാഹുൽ ഗാന്ധി എത്തിച്ചു.അമേഠിയിലെ ജനങ്ങളോടുള്ള തന്റെ ഉത്തരവാദിത്തം രാഹുൽ മറന്നിട്ടില്ലെന്നും അമേഠിയിക്കും അവിടുത്തെ ജനത്തിനും അദ്ദേഹത്തിന്റെ മനസിൽ എപ്പോഴും പ്രത്യേക സ്ഥാനമുണ്ടായിരിക്കുമെന്നും കോൺഗ്രസ് എംഎൽസി ദീപക് സിംഗ് പറഞ്ഞു.

ഇക്കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ സ്മൃതി ഇറാനിയോടാണ് രാബുൽ ഗാന്ധി പരാജയപ്പെട്ടത്. എന്നാൽ വയനാട്ടിൽ നിന്നും രാഹുൽ വൻ ഭൂരിപരിപക്ഷത്തിൽ ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. അതേസമയം കൊവിഡിന്റെ പശ്ചാത്തലത്തിൽ വയനാടിലെ ജനങ്ങൾക്കും രാഹുൽ ഗാന്ധി സഹായം എത്തിച്ചിരുന്നു.