വിട്ടീൽ ലോക്കാണോ? ഇരുട്ടത്തിരുന്ന് ടിവി കാണാറുണ്ടോ? അപകടം..

കണ്ണിന്റെ ആരോഗ്യം എത്രത്തോളം പ്രാധാന്യമേറിയതാണ് എന്ന് അറിയാൻ കണ്ണിന് ഒരു അസുഖം വരണം അല്ലേ. പലരും പറയുന്നത് കേട്ടിട്ടില്ലേ. കാഴ്ച പോയാലേ കണ്ണിന്റെ വില അറിയൂ എന്നത്. ഇത് എത്രയോ ശരിയാണ് എന്ന് വേണം പറയാൻ. കണ്ണിന്റെ കാര്യം മറന്നുള്ള ഈ കാഴ്ച കാണൽ...

വിട്ടീൽ ലോക്കാണോ? ഇരുട്ടത്തിരുന്ന് ടിവി കാണാറുണ്ടോ? അപകടം..

കണ്ണിന്റെ ആരോഗ്യം എത്രത്തോളം പ്രാധാന്യമേറിയതാണ് എന്ന് അറിയാൻ കണ്ണിന് ഒരു അസുഖം വരണം അല്ലേ. പലരും പറയുന്നത് കേട്ടിട്ടില്ലേ. കാഴ്ച പോയാലേ കണ്ണിന്റെ വില അറിയൂ എന്നത്. ഇത് എത്രയോ ശരിയാണ് എന്ന് വേണം പറയാൻ. കണ്ണിന്റെ കാര്യം മറന്നുള്ള ഈ കാഴ്ച കാണൽ വളരെ ഏറെ ആപത്താണ് എന്ന് ആദ്യം തന്നെ അറിഞ്ഞിരിക്കുക.

കൊറോണവൈറസിന്റെ പശ്ചാതലത്തിൽ എല്ലാവരും വീട്ടിനുള്ളിൽ തന്നെ കഴിയുകയായിരിക്കും. പുറത്തൊന്നും പോകാൻ സാധിക്കാത്തത് കൊണ്ട് തന്നെ എല്ലാവരുടെയും നേരമ്പോക്ക് എന്നത് മൊബൈലുകളും ടെലിവിഷനുകളുമായിരിക്കും. പലരും നിരന്തരം ടെലിവിഷനും മൊബൈലും ഉപയോഗിക്കുന്നവരുണ്ടാകും. എന്നാൽ ഇത്തരത്തിൽ നിരന്തരം ടെലിവിൽനുകളും മൊബൈലും ഉപയോഗിക്കുന്നത് അത്ര നല്ലതല്ല എന്ന് അറിഞ്ഞിരിക്കുക. പ്രത്യേകിച്ച് റെസ്റ്റില്ലാതെ ഇത്തരത്തിൽ സ്ക്രീൻ നോക്കുന്നതിലൂടെ കണ്ണിന്റെ കാഴ്ചവരെ പ്രശ്നത്തിലാവാനുള്ള സാധ്യത ഉണ്ട് എന്ന് അറിഞ്ഞിരിക്കുക. കണ്ണുകളുടെ ആരോഗ്യത്തിന് ഏറെ വില്ലനാകുന്ന ഇത്തരം സ്ക്രീൻ ഉപയോഗങ്ങളെക്കുറിച്ച് ഈ അവസരത്തിൽ അറിഞ്ഞിരിക്കേണ്ടത് വളരെ ഏറെ അത്യാവശ്യമാണ്. കാരണം പലപ്പോഴും ഇത്തരത്തിലുള്ള പ്രശ്നങ്ങളെക്കുറിച്ച് നമ്മൾ അറിയുന്നില്ല എന്നതാണ് വാസ്തവം. കണ്ണിന്റെ ആരോഗ്യം എത്രത്തോളം പ്രാധാന്യമേറിയതാണ് എന്ന് അറിയാൻ കണ്ണിന് ഒരു അസുഖം വരണം അല്ലേ. പലരും പറയുന്നത് കേട്ടിട്ടില്ലേ. കാഴ്ച പോയാലേ കണ്ണിന്റെ വില അറിയൂ എന്നത്. ഇത് എത്രയോ ശരിയാണ് എന്ന് വേണം പറയാൻ. കണ്ണിന്റെ കാര്യം മറന്നുള്ള ഈ കാഴ്ച കാണൽ വളരെ ഏറെ ആപത്താണ് എന്ന് ആദ്യം തന്നെ അറിഞ്ഞിരിക്കുക. ടിവി ഉപയോഗത്തിനിടെയുള്ള നമ്മുടെ നേതൃ സംരക്ഷണം എല്ലാവരും അറിഞ്ഞിരിക്കേണ്ട ഒന്നാണ്. സ്ക്രീൻ നമ്മുടെ കണ്ണിനെ എത്രത്തോളം ദോഷകരമായി ബാധിക്കുന്നുണ്ട് എന്ന് നമുക്ക് നോക്കാം. രാജ്യം 21 ദിവസം ലോക്ഡൌൺ പ്രഖ്യാപിച്ചിരിക്കുന്ന ഈ അവസരത്തിൽ ഇത് അറിഞ്ഞിരിക്കേണ്ടത് നിർബന്ധമാണ് എന്ന് വേണമെങ്കിൽ പറയാം. നിരന്തരമായി ടിവി കാണുന്നത് നിങ്ങളുടെ കണ്ണുകളെ മാത്രമല്ല ആരോഗ്യത്തെയും ഇല്ലാതാക്കും എന്നാണ് ആരോഗ്യ പ്രവർത്തകർ പറയുന്നത്. സ്ഥിരമായി ടിവി കാണുന്നവരാണ് നിങ്ങളെങ്കിൽ ടിവി നിങ്ങളുട സമയം മാത്രമായിരിക്കില്ല കൊല്ലുന്നത് എന്ന് ആദ്യം തന്നെ അറിഞ്ഞിരിക്കുക. ആസ്ട്രേലിയയിലെ ഒരു സംഘം ഗവേഷകർ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. സ്ഥിരമായി ടിവി കാണുന്ന ശീലമുള്ളവരിൽ 18 ശതമാനം പേരിലും ഹൃദയ സംബന്ധമായ അസുഖങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. മാത്രമല്ല 9 ശതമാനം പേരിലും ക്യാൻസറിനുള്ള സാധ്യതയും ഗവേഷർ പറയുന്നു. ഇത്തരത്തിൽ നോക്കുമ്പോൾ ടിവി കാണുന്നവർക്ക് മറ്റുള്ളവരെ അപേക്ഷിച്ച് 11 ശതമാനം നേരത്തെയുള്ള മരണം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നും പഠനത്തി വ്യക്തമാക്കുന്നുണ്ട്. അത് കൊണ്ട് തന്നെ സ്ഥിരമായി ടിവിയും മറ്റു സ്ക്രീനുകളും കാണുന്നവർ ശ്രദ്ധിക്കണമെന്ന് അർത്ഥം. പ്രത്യേകിച്ചും ഒരു പണിയുമില്ലാതെ വീട്ടിൽ തന്നെ കഴിഞ്ഞു കൂടുന്ന ഈ സാഹചര്യത്തിൽ വളരെ ഏറെ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു എന്ന് ചുരുക്കം. എന്നാൽ ടിവി കാണാതിരിക്കണമെന്ന് പറയാൻ പറ്റില്ല. ഏറ്റവും കൂടുതലായി ഉപയോഗിക്കുന്ന ഒന്നാണ് ടിവിയും മൊബൈലും ഒക്കെ. പ്രത്യേകിച്ചും ഈ ഒരു സാഹചര്യത്തിൽ എടുത്ത് പറയേണ്ടതില്ലാല്ലോ. അത് കൊണ്ട് തന്നെ ചില കാര്യങ്ങൾ ശ്രദ്ധിക്കുന്നത് നല്ലതാണ് എന്ന് മാത്രം. അത്തരത്തിൽ എന്തൊക്കെ കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത് എന്ന് നോക്കാം. ഇരുട്ടത്തിരുന്ന് ടിവി കാണുന്നവർ കുറച്ചധികം ശ്രദ്ധിക്കുക. ഇത്തരത്തിൽ ഇരുട്ടത്തിരുന്ന് ടിവി കാണുന്നത് ഒഴിവാക്കുക. നല്ല രീതിയിൽ കാണാൻ വേണ്ടിയിട്ടായിരിക്കും ആളുകൾ ഇത്തരത്തിൽ ഇരുട്ടത്തിരുന്നു ടിവി കാണുന്നത്. എന്നാൽ ഇത് നിങ്ങളുടെ ആരോഗ്യത്തെയും കണ്ണിനെയും പ്രതികൂലമായി ബാധിക്കും എന്ന് അറിഞ്ഞിരിക്കുക. നല്ല വെളിച്ചത്ത് ടിവി കാണാൻ വേണ്ടി ശ്രദ്ധിക്കുക. ഇരുട്ടത്ത് ഇരുന്ന് ടിവി കാണുന്നവരുടെ കണ്ണിൽ സ്ക്രീനിൽ നിന്നടിക്കുന്ന വെളിച്ചം കണ്ണിലെ പേശികളെ ദുർബ്ബലപ്പെടുത്താനും കാലക്രമേണ ഇത് അസ്വസ്ഥത ഉണ്ടാക്കാനും സാധ്യതകളേറെയാണ് എന്ന് അറിഞ്ഞിരിക്കുക. ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം എന്താണെന്ന് വെച്ചാൽ ഇരിപ്പിന്റെ ദൂരം ക്രമീകരിക്കുക എന്നതാണ്. പലരും ടീവിയ്ക്കും കമ്പ്യൂട്ടറിനും തൊട്ടടുത്തിരുന്ന് കൊണ്ടാണ് സിനിമയും മറ്റും നോക്കുന്നത്. എന്നാൽ ഈ പ്രവണത അവസാനിപ്പിക്കാൻ ശ്രമിക്കുക. ടിവിയോ കമ്പ്യൂട്ടറോ എന്ത് തന്നെ ആയാലും ഒരു നിശ്ചിത അകലം പാലിക്കുക. ഇവ വൈദ്യുതിയിൽ പ്രവർത്തിക്കുന്ന ഉപകരണങ്ങൾ ആയത് കൊണ്ട് തന്നെ റേഡിയേഷനും ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. അത് കൊണ്ട് അടുത്തിരുന്ന് ടിവിയും മറ്റും കാണുന്നത് അത്ര നല്ലതല്ല എന്ന് അറിഞ്ഞിരിക്കുക. കണ്ണിന്റെ ആരോഗ്യം വളരെ ഏറെ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു എന്ന് ചുരുക്കം.