വ്യായാമം, ഭക്ഷണം; ആരോഗ്യത്തോടെയിരിക്കാൻ പിന്നെ വേണ്ടത്

ശരീരമനങ്ങി പണിയെടുക്കാൻ വയ്യേ? ആ ശീലം മാറ്റേണ്ട സമയമായി. ഈ ചെറിയ കാര്യങ്ങളിൽ ശ്രദ്ധ നൽകൂ... നിങ്ങളുടെ ജീവിതം തന്നെ മാറിമറിയും.

വ്യായാമം, ഭക്ഷണം; ആരോഗ്യത്തോടെയിരിക്കാൻ പിന്നെ വേണ്ടത്

ശരീരമനങ്ങി പണിയെടുക്കാൻ വയ്യേ? ആ ശീലം മാറ്റേണ്ട സമയമായി. ഈ ചെറിയ കാര്യങ്ങളിൽ ശ്രദ്ധ നൽകൂ... നിങ്ങളുടെ ജീവിതം തന്നെ മാറിമറിയും.

വ്യായമവിമുഖനായിരിന്നുകൊണ്ട് ശരീരമനക്കാതെ ജീവിച്ചു മരിക്കുന്ന ലോകാത്തിലെ ഒരേയൊരു ജീവി മനുഷ്യനായിരിക്കും. എല്ലാത്തിനുമുപരി, മറ്റു മൃഗങ്ങളെല്ലാം തന്നെ തങ്ങളുടെ ശരീരം ആയുധമാക്കി വെച്ചുകൊണ്ടാണ് ഇരതേടുന്നതും അതിജീവനം പ്രാപ്തമാക്കുന്നതും. ശാരീരികമായ പ്രവർത്തിങ്ങളിൽ ഏർപ്പെടാതെ അനങ്ങാതിരുന്നുകൊണ്ട് എങ്ങനെ അഭിവൃദ്ധി പ്രാപിക്കാം എന്നതിനെക്കുറിച്ചുള്ള അറിവുകളെല്ലാം മനുഷ്യർ വികസിപ്പിച്ചെടുത്തു. എന്നാൽ ഇതെല്ലാം നമുക്കിടയിൽ ആരോഗ്യപ്രശ്നങ്ങളെ കൂട്ടികൊണ്ടുവരുന്നതിന് മാത്രമേ കാരണമായിട്ടുള്ളൂ. പണ്ടുകാലങ്ങളിലെ പോലൊന്നും ഇന്നാളുകളിൽ ആളുകൾ അതിജീവനത്തിനായി ശാരീരമനങ്ങി പണിയെടുക്കാറില്ല. ശാരീരിക വ്യായാമങ്ങൾ കുറഞ്ഞത് കൊണ്ട് തന്നെ ആരോഗ്യപ്രശ്നങ്ങളും വർദ്ധിച്ചുകൊണ്ടിരിക്കുകയാണ് ദിനംപ്രതി. ഭക്ഷണം, വിദ്യാഭ്യാസം, പാർപ്പിടം എന്നിവപോലെ ഒരാളുടെ ശരീരത്തിന് അത്യാവശ്യമായ ഒന്നാണ് വ്യായാമം. Also read: വ്യായാമമില്ലാതെ ജീവിതം? ആധുനികതയുടെ പരിണതഫലങ്ങളിൽ ഒന്ന് ആളുകൾ മുമ്പത്തേക്കാൾ കൂടുതൽ സമയം ജോലിക്കായി മാറ്റി വയ്ക്കുന്നു എന്നതാണ്. കുടുംബത്തോടും സുഹൃത്തുക്കളോടും ഇടപഴകുന്നത് അടക്കമുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടാനായി പോലും അവരുടെ കയ്യിൽ വളരെ കുറച്ച് സമയം മാത്രമേയുള്ളൂ. ആളുകൾ വ്യായാമം ഒഴിവാക്കാനുള്ള ഏറ്റവും പ്രധാന കാരണം സമയക്കുറവാണ് എന്ന കാര്യം പ്രത്യേകം എടുത്തു പറയേണ്ടതില്ലല്ലോ. ജോലി കഴിഞ്ഞ് യാത്രകൾ, സുഹൃത്തുക്കൾ, കുടുംബാംഗങ്ങൾ എന്നിവരോടൊപ്പം കുറച്ച് സമയം കൂടിചെലവഴിച്ചു കഴിയുമ്പോഴേക്കും ഒരു ദിവസം പെട്ടെന്നങ്ങ് ഇല്ലാതാകും. ആഹാരക്രമം എത്രയൊക്കെ ആണെങ്കിലും ആഹാരം കഴിക്കുന്നതിൽ നമ്മൾ എപ്പോഴെങ്കിലും മുടക്ക് വരുത്തിയിട്ടുണ്ടോ. നമ്മുടെ ശരീരത്തിന് ആവശ്യമായ ആരോഗ്യവും ആകാരഭംഗിയും നിലനിർത്തുന്നതിനായി ആഹാരക്രമം മാത്രമായാൽ പോരാ. കൃത്യമായ വ്യായാമവും ഇതിനാവശ്യമാണ്‌. ഭക്ഷണകാര്യത്തില്‍ കൃത്യത പിന്തുടരുന്ന നമ്മൾ ഓരോരുത്തരും വ്യായാമത്തിന്റെ കാര്യത്തില്‍ വേണ്ടത്ര ശ്രദ്ധ നൽകാറില്ല. ശാരീരികക്ഷമതയ്ക്ക് മുൻ‌ഗണന നൽകിക്കൊണ്ട് വ്യയാമ ശീലം നിറവേറ്റുന്നതിനായി എല്ലാവരും ഉണർന്നു പ്രവർത്തിക്കണം. നിങ്ങൾ നയിക്കുന്നത് തിരക്കേറിയ ഒരു ജീവിതശൈലി ആണെങ്കിൽപ്പോലും മികച്ച ഫിറ്റ്നസ് ശീലം നിലനിർത്താനായി നിങ്ങൾക്ക് ചില കാര്യങ്ങൾ ചെയ്യാൻ കഴിയും. Also read: വ്യായാമം ചെയ്യുന്നതിനായി നിങ്ങൾ ജിമ്മിൽ പോകണം എന്ന് യാതൊരു നിർബന്ധവുമില്ല. നിങ്ങൾ വീട്ടിൽ വച്ചാണോ അതോ ഓഫീസിലാണോ വ്യായാമം ചെയ്യുന്നത് എന്ന കാര്യമൊന്നും ശ്രദ്ധേയമല്ല. എല്ലാ ദിവസവും കുറച്ചു സമയമെങ്കിലും നിങ്ങളത് ചെയ്യുന്നുണ്ടോ എന്നത് മാത്രമാണ് ശ്രദ്ധിക്കേണ്ടത്. നിങ്ങൾ ദിവസവും ചെയ്യുന്ന ശാരീരിക ചലനങ്ങൾ പോലും നിങ്ങൾക്ക് വ്യായാമങ്ങളായി മാറ്റിയെടുക്കാം. വീട്ടുജോലികൾ, ഷോപ്പിംഗ്, വിനോദങ്ങൾ തുടങ്ങി ഓഫീസിൽ നിങ്ങൾ വെള്ളം എടുക്കുന്നത് പോലും ഒരു വ്യായാമമായി കണക്കാക്കാം. ഇക്കാര്യങ്ങളൊക്കെ നിങ്ങൾ ചെയ്യുന്നത് വ്യായാമം എന്ന രീതിയിൽ മന:പൂർവമായിട്ടല്ല. ഇതൊക്കെ ദിവസവും സാധാരണയായി ചെയ്യുന്ന കാര്യങ്ങളാണ്. ഇക്കാര്യങ്ങളെല്ലാം തന്നെ ഒരു വ്യായാമമെന്ന രീതിയിൽ കണക്കിലെടുത്തുകൊണ്ട് പ്രവർത്തിക്കുന്നത് വഴി നിങ്ങൾ കൂടുതൽ ആരോഗ്യവാനായിരിക്കാൻ സഹായിക്കുമെന്നാണ് പഠനങ്ങൾ തെളിയിക്കുന്നു. Also read: വ്യായാമ പ്രക്രിയയിൽ നിങ്ങളുടെ മനസ്സിനെ ബോധപൂർവ്വം ഉൾപ്പെടുത്തുന്നത് വഴി നിങ്ങൾക്ക് കൂടുതൽ ആരോഗ്യമുള്ളവരായി മാറുവാൻ കഴിയും. ഇത്തരത്തിൽ നമ്മുടെ മനസ്സ് സൃഷ്ടിക്കുന്ന യാഥാർത്ഥ്യത്തെക്കുറിച്ച് പല പുരാതന ഗ്രന്ഥങ്ങളിലും എഴുതി വച്ചിട്ടുണ്ട് എന്നതാണ് ശ്രദ്ധേയം. കുറച്ച് വർഷങ്ങൾക്ക് മുമ്പ്, ഇതുപോലുള്ള ഒരു പ്രസ്താവനകൾ ‘വിദഗ്ധരിൽ’ പരിഹാസമുണ്ടാക്കുമായിരുന്നു. എന്നാൽ ഇന്ന് ശാസ്ത്രവും ഇതിനെ പിന്തുണയ്ക്കുന്നു. നിങ്ങളുടെ ദൈന്യദിന ഷെഡ്യൂളുകൾ എത്ര തന്നെ തിരക്ക് നിറഞ്ഞതാണെങ്കിലും ദിവസത്തിൻ്റെ ആരംഭ വേളയിൽ ഇന്ന് എല്ലാം നല്ല രീതിയിൽ നടക്കുമെന്ന പ്രതീക്ഷകൾ വച്ച്കൊണ്ട് മുന്നോട്ട് പോവുകയാണെങ്കിൽ എല്ലാ കാര്യങ്ങളിലും പോസിറ്റീവായ മാറ്റങ്ങൾ ഉണ്ടാകുമെന്ന് തീർച്ചയാണ്. ജോലി സമയങ്ങളിൽക്കിടയിൽ നിങ്ങൾക്ക് ലഭിക്കുന്ന ഓരോ ചെറിയ ഇടവേളകൾ പോലും കാര്യക്ഷമമായി ഉപയോഗിച്ചുകൊണ്ട് നിങ്ങളുടെ ആരോഗ്യം, മനോനില, ശാരീരികക്ഷമത എന്നിവ മെച്ചപ്പെടുത്താൻ ശ്രമിക്കുക. നിങ്ങളുടെ മനസ്സിൽ എല്ലായ്പ്പോഴും നിശ്ചയദാർഢ്യവും പോസിറ്റീവ് ചിന്താഗതിയും ഉണ്ടെങ്കിൽ ഉദ്ദേശ്യങ്ങളെല്ലാം നിറവേറ്റുന്നതിനും നടപ്പിലാക്കുന്നതിനുമെല്ലാമുള്ള സാഹചര്യങ്ങൾ ശരീരം താനെ ഒരുക്കിത്തരും. ഇത്തരത്തിൽ നിങ്ങൾ‌ പരിശ്രമിക്കുകയാണെങ്കിൽ നിങ്ങളുടെ ശരീരത്തിൽ നല്ല മാറ്റങ്ങൾ ഉണ്ടാകും എന്ന് തീർച്ചയാണ്. നിങ്ങളുടെ ശരീരം ചലനത്തെയാണ് തിരിച്ചറിയുന്നത്. അത് ചെയ്യുന്ന സ്ഥലത്തെയല്ല! ഈ ചിന്ത എപ്പോഴും മനസ്സിൽ ഉണ്ടെങ്കിൽ വിവേകത്തോടെ നിങ്ങളുടെ ഓരോ ചെറിയ ചലനങ്ങൾ പോലും ആരോഗ്യത്തിലേക്കുള്ള പാതയാക്കി മാറ്റിയെടുക്കാൻ കഴിയും.