ആർ‌ടി‌എ സൗജന്യ ബസ് യാത്രയും ടാക്സി നിരക്കിൽ 50% കിഴിവും പ്രഖ്യാപിച്ചു

ആർ‌ടി‌എ സൗജന്യ  ബസ് യാത്രയും ടാക്സി നിരക്കിൽ 50% കിഴിവും പ്രഖ്യാപിച്ചു

ദുബായ്: രണ്ടാഴ്ച നീണ്ടുനിൽക്കുന്ന അണുനശീകരണ  കാലയളവിൽ വീട് വിടാൻ അനുമതിയുള്ള വ്യക്തികൾക്ക് പൊതു ബസ് സർവീസുകൾ സൗജന്യമായി നൽകുമെന്ന് ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർ‌ടി‌എ) അറിയിച്ചു. കൂടാതെ, ദുബായ് ടാക്സി വാഹനങ്ങൾക്കും ഫ്രാഞ്ചൈസ് ചെയ്ത ടാക്സികൾക്കും സാധാരണ നിരക്കിൽ നിന്നും  50 ശതമാനം കിഴിവ് ലഭിക്കും.

കോവിഡ് -19 നെ നേരിടുന്നതിനുള്ള കമാൻഡ് ആൻഡ് കൺട്രോൾ സെന്ററുമായി ഏകോപിപ്പിച്ച് ദുബൈയിലെ സുപ്രീം കമ്മിറ്റി ഓഫ് ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് നടത്തിയ പ്രഖ്യാപനത്തെ തുടർന്നാണ് തീരുമാനം.