യുഎഇ യിൽ 277 പുതിയ കൊറോണ വൈറസ് കേസുകൾ, ഒരു മരണം

യുഎഇ യിൽ 277 പുതിയ കൊറോണ വൈറസ് കേസുകൾ, ഒരു മരണം

യു‌എഇ തിങ്കളാഴ്ച 277 പുതിയ കൊറോണ വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്തു. രാജ്യത്ത് മൊത്തം അണുബാധകളുടെ എണ്ണം 2076 ആയി.

ഒരു മരണം കൂടി സ്ഥിരീകരിച്ചിട്ടുണ്ട്, യുഎഇയുടെ മരണസംഖ്യ 11 ആയെന്ന്  മന്ത്രാലയത്തിന്റെ വക്താവ് ഡോ. ഫരീദ അൽ ഹൊസാനി വെളിപ്പെടുത്തി.

സുഖം പ്രാപിച്ച രോഗികളുടെ എണ്ണം രാജ്യവ്യാപകമായി 167 ആയി.