ദുബൈ: ‘ബസ് പൂളിംഗ്’ സേവനത്തിലൂടെ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർ.ടി.എ) സ്മാർട്ടും, സൗകര്യപ്രദവുമായ യാത്രാ ഉപാധികൾക്ക് തുടക്കം കുറിച്ചു. ദൈനംദിന യാത്രക്കാരുടെ ആവശ്യങ്ങൾ നിറവേറ്റാൻ രൂപകൽപന ചെയ്ത ഈ സേവനം, ഡൈനമിക്, ഓൺ ഡിമാൻഡ് റൂട്ടിംഗിലൂടെ വിശ്വസനീയമായ ഡോർ ടു ഡോർ ഗതാഗതം വാഗ്ദാനം ചെയ്യുന്നു.പൂർണ്ണമായും ലൈസൻസുള്ളതും ആർ.ടി.എ നിയന്ത്രിതവുമായ ദാതാക്കൾ മാത്രം പ്രവർത്തിപ്പിക്കുന്ന ‘ബസ് പൂളിംഗ്’ സേവനം, ജോലി സ്ഥലങ്ങളിലേക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും നഗരത്തിലുടനീളമുള്ള മറ്റ് ലക്ഷ്യസ്ഥാനങ്ങളിലേക്കുമുള്ള ദൈനംദിന യാത്രകൾക്ക് അനുയോജ്യമാണ്.
നഗര വ്യാപകമായി ലഭ്യമായ ബസ് പൂളിംഗ് സേവനം ചെലവ് കുറഞ്ഞ നിരക്കുകളും സമയ ബന്ധിത സേവനവും വാഗ്ദാനം ചെയ്യുന്നു. ഇത് പരമ്പരാഗത യാത്രാ തെരഞ്ഞെടുപ്പുകൾക്ക് ആകർഷക ബദലായി മാറുന്നു. ഡ്രിവൺ ബസ്, ഫ്ലക്സ് ഡെയ്‌ലി/സിറ്റി ലിങ്ക് ദുബൈ മൊബൈൽ ആപ്ലിക്കേഷനുകൾ വഴി യാത്രക്കാർക്ക് സൗകര്യപ്രദമായി അവരുടെ റൈഡുകൾ ബുക്ക് ചെയ്യാവുന്നതാണ്.
