കശ്മീരില്‍നിന്നുള്ള ഭക്ഷ്യ-ഭക്ഷ്യേതര ഉല്‍പ്പന്നങ്ങള്‍ യുഎഇയിലുംമറ്റ് ഗള്‍ഫ് നാടുകളിലുമെത്തിക്കുന്നതിനായി ലുലു ഗ്രൂപ്പും ഇന്ത്യയിലെ പ്രമുഖ സ്വകാര്യ വിമാനകമ്പനിയായ ഗോ ഫസ്റ്റ് എയര്‍ലൈനുംഒരുങ്ങുന്നു. ജമ്മു കശ്മീരിലെ ശ്രീനഗറില്‍ നിന്ന് യുഎഇയിലെ ഷാര്‍ജയിലേക്ക് നേരിട്ടുള്ള കാര്‍ഗോ സര്‍വീസിനാണ് ലുലു ഗ്രൂപ്പും ഗോ ഫസ്റ്റ് എയര്‍ലൈനും തമ്മില്‍ ധാരണയായത്.ജമ്മുകശ്മീര്‍ വ്യവസായ – സിവില്‍ ഏവിയേഷന്‍ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി രഞ്ജന്‍ ഠാക്കൂറിന്റെ സാന്നിധ്യത്തില്‍ ഗോ ഫസ്റ്റ് മേധാവി മോഹിത് ദ്വിവേദിയും ലുലു ഗ്രൂപ്പ് ഡയറകറ്റര്‍സലിംഎം എ യും തമ്മിലാണ് ഇത് സംബന്ധിച്ച ധാരണാ പത്രത്തില്‍ ശ്രീ നഗറില്‍ വെച്ച് ഒപ്പ് വെച്ചത്.
ഗോ ഫസ്റ്റിന്റെകാശ്മീരില്‍നിന്നുംഷാര്‍ജയിലേക്കുള്ള ആദ്യത്തെ അന്താരാഷ്ട്ര യാത്ര വിമാന സര്‍വീസ് കഴിഞ്ഞയാഴ്ചയായി രുന്നു ആഭ്യന്തര മന്ത്രി അമിത് ഷാ ഉദ്ഘാടനം ചെയ്തത് . ഇതോടൊപ്പം കശ്മീരില്‍ നിന്നും ആദ്യമായി അന്താരാഷ്ട്ര കാര്‍ഗോ സര്‍വീസ് ആരംഭിക്കുന്ന ആദ്യ എയര്‍ലൈന്‍ എന്ന ബഹുമതിയും ഗോ ഫസ്റ്റ് കരസ്ഥമാക്കുകയാണ്.
കശ്മീരിലെ വിശാലമായ കയറ്റുമതി സാദ്ധ്യതകള്‍ ഇതുവഴി ഉപയോഗപ്പെടുത്താമെന്നും, ഇതിനായി അവസരം നല്‍കിയതിന് ജമ്മു കശ്മീര്‍ സര്‍ക്കാരിനും കേന്ദ്ര സര്‍ക്കാരിനും നന്ദി അറിയിക്കുന്നതായും ലുലു ഗ്രൂപ്പ് ഡയറക്ടര്‍ സലിം എം എ പറഞ്ഞു. പ്രാദേശികമായി കാശ്മീരില്‍ ഉല്പാദിപ്പിക്കുന്ന പഴങ്ങള്‍, പച്ചക്കറികള്‍, കരകൗശല വസ്തുക്കള്‍, മറ്റ് പ്രധാന ഉത്പന്നങ്ങള്‍ എന്നിവയുടെ വലിയ തോതിലുള്ള കയറ്റുമതി സാധ്യത ഇതോടെ തുറക്കുകയാണെന്ന് സലിം പറഞ്ഞു.
ഡിസംബറില്‍ സര്‍വീസുകള്‍ ആരംഭിക്കാന്‍ തയ്യാറെടുക്കുന്നതായി ഗോ ഫസ്റ്റ് മേധാവി മോഹിത് ദ്വിവേദി വ്യക്തമാക്കി. ജമ്മുകശ്മീര്‍ – കേന്ദ്ര ഗവണ്‍മെന്റുകള്‍, ലുലു ഗ്രൂപ്പ് എന്നിവയോടുള്ള നന്ദിയും ഗോ ഫസ്റ്റ് അറിയിച്ചു. കാര്‍ഗോ സര്‍വീസ് ആരംഭിക്കുന്നതോടെ ജമ്മു കശ്മീരിലെ കര്‍ഷകര്‍ക്കും, നെയ്ത്തുകാര്‍ക്കും, ചെറുകിട സംരംഭകര്‍ക്കും വലിയ വിപണന സാധ്യത മുന്നില്‍ കാണാമെന്ന് സെക്രട്ടറി രഞ്ജന്‍ താക്കൂര്‍ പറഞ്ഞു