• NEWS MIDDLEEAST
  • UAEVARTHA ENGLISH
Tuesday, September 29, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home UAE Dubai

മാർക്ക് & സേവ് GCCയിൽ 23ാമത് ഹൈപ്പർസ്റ്റോർ തുറന്ന് മേഖലാ വ്യാപനം ശക്തമാക്കുന്നു

by UAE വാർത്ത ലേഖകൻ
5 months ago
in Dubai, UAE
Reading Time: 1 min read
23 0
മാർക്ക് & സേവ് GCCയിൽ 23ാമത് ഹൈപ്പർസ്റ്റോർ തുറന്ന് മേഖലാ വ്യാപനം ശക്തമാക്കുന്നു
130
VIEWS
Share on WhatsappShare on Facebook

അടുത്ത ആറു മാസത്തിനുള്ളിൽ GCC രാജ്യങ്ങളിലാകെ ആറു പുതിയ ഹൈപ്പർസ്റ്റോറുകൾ കൂടി തുറക്കും

ദുബൈ: GCC മേഖലയിലെ അതിവേഗം വളരുന്ന വാല്യൂ ഹൈപ്പർസ്റ്റോർ ശൃംഖലകളിലൊന്നായ മാർക്ക് & സേവ്, 2026 മെയ് 11 തിങ്കളാഴ്ച ദുബൈയിലെ മുഹൈസ്നയിൽ GCCയിലെ 23ാമത്തെയും യു.എ.ഇയിലെ 10ാമത്തെയും ഹൈപ്പർസ്റ്റോർ ആരംഭിക്കാൻ ഒരുങ്ങുന്നു.

ഈ പുതിയ സ്റ്റോർ ആരംഭിക്കൽ മാർക്ക് & സേവ് നടപ്പിലാക്കി വരുന്ന മേഖലാ വ്യാപന തന്ത്രത്തിന്റെ ഭാഗമാണ്. അടുത്ത ആറുമാസത്തിനിടെ GCC രാജ്യങ്ങളിലാകെ ആറു പുതിയ ഹൈപ്പർസ്റ്റോറുകൾ കൂടി തുറക്കാനാണ് പദ്ധതിയിടുന്നത്. യു.എ.ഇയുടെ സാമ്പത്തിക വളർച്ചയിലുള്ള ബ്രാൻഡിന്റെ ആത്മവിശ്വാസവും, ഗുണമേന്മയുള്ള ഉൽപ്പന്നങ്ങൾ കുറഞ്ഞ വിലയിൽ ഉപഭോക്താക്കൾക്ക് നൽകാനുള്ള പ്രതിബദ്ധതയും ഇതിലൂടെ വ്യക്തമാകുന്നു.

150,000 ചതുരശ്ര അടിയിലധികം വിസ്തൃതിയുള്ള ഈ മൾട്ടി ലെവൽ ഹൈപ്പർസ്റ്റോർ ഉപഭോക്താക്കൾക്ക് കൂടുതൽ സൗകര്യപ്രദവും വിപുലവുമായ ഷോപ്പിംഗ് അനുഭവം നൽകുന്ന രീതിയിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. സമീപ പ്രദേശങ്ങളിലെ വളരുന്ന ജനവിഭാഗങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി, പഴങ്ങൾ, പച്ചക്കറികൾ, മത്സ്യം, മാംസം, കോഴി, FMCG ഉൽപ്പന്നങ്ങൾ, ഗൃഹോപകരണങ്ങൾ, ഇലക്ട്രോണിക്സ്, ബേക്കറി, ഹോട്ട് ഫുഡ്, ഫാഷൻ എന്നിവ ഉൾപ്പെടെയുള്ള വിവിധ വിഭാഗങ്ങളിലായി കൂടുതൽ മൂല്യമുള്ള ഉൽപ്പന്നങ്ങൾ ഇവിടെ ലഭ്യമാകും.

100,000ത്തിലധികം SKUകൾ ഉൾപ്പെടുന്ന ഈ ഹൈപ്പർസ്റ്റോർ വിവിധ ഉപഭോക്തൃ ആവശ്യങ്ങൾ നിറവേറ്റുന്ന തരത്തിൽ രൂപപ്പെടുത്തിയിട്ടുണ്ട്. പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്നതിനായി ഏകദേശം 400ത്തിലധികം പ്രൊഫഷണലുകളെ നിയമിച്ചിട്ടുണ്ടെന്നും ഇത് പ്രാദേശിക തൊഴിൽ മേഖലക്കും റീട്ടെയിൽ മേഖലയ്ക്കും കൂടുതൽ പിന്തുണ നൽകുന്നുവെന്നും കമ്പനി അറിയിച്ചു.

“മാർക്ക് & സേവ് വ്യാപനം യു.എ.ഇ സമ്പദ്‌വ്യവസ്ഥയിലുള്ള ഞങ്ങളുടെ ആത്മവിശ്വാസത്തെയും മേഖലയോടുള്ള ദീർഘകാല പ്രതിബദ്ധതയെയും പ്രതിഫലിപ്പിക്കുന്നു. ഉപഭോക്താക്കൾ ചെലവഴിക്കുന്ന ഓരോ ദിർഹത്തിനും കൂടുതൽ മൂല്യം നൽകുകയാണ് ഞങ്ങളുടെ ലക്ഷ്യം,” എന്ന് മാർക്ക് & സേവ് സീനിയർ വൈസ് പ്രസിഡന്റ് ദേബാംഗ്ഷു അധികാരി പറഞ്ഞു.

“ലോകോത്തര നിലവാരത്തിലുള്ള ഷോപ്പിംഗ് അനുഭവം കുറഞ്ഞ വിലയിൽ നൽകാൻ റീട്ടെയിൽ മേഖലയ്ക്ക് കഴിയുമെന്ന് മാർക്ക് & സേവ് തെളിയിച്ചിട്ടുണ്ട്. ഉപഭോക്താക്കൾക്ക് കൂടുതൽ ചെലവാക്കാതെ കൂടുതൽ ഉൽപ്പന്നങ്ങൾ വാങ്ങാൻ കഴിയുന്ന തരത്തിലുള്ള മികച്ച റീട്ടെയിൽ അനുഭവമാണ് ഞങ്ങൾ നൽകുന്നത്,” അദ്ദേഹം കൂട്ടിച്ചേർത്തു.

5,500ത്തിലധികം ജീവനക്കാരുമായി പ്രവർത്തിക്കുന്ന മാർക്ക് & സേവ്, ഉപഭോക്താക്കൾക്ക് മികച്ച ഷോപ്പിംഗ് അനുഭവം നൽകുന്നതിനൊപ്പം GCC മേഖലയിലുടനീളം തൊഴിൽ അവസരങ്ങളും സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു. വെസ്റ്റേൺ ഇന്റർനാഷണൽ ഗ്രൂപ്പ് 2022ൽ ആരംഭിച്ച ഈ ബ്രാൻഡ് “Affordable Luxury” എന്ന ആശയത്തോടെയാണ് പ്രവർത്തിക്കുന്നത്.

“മുഹൈസ്ന സ്റ്റോർ മാർക്ക് & സേവ് വളർച്ചാ യാത്രയിലെ മറ്റൊരു പ്രധാന നേട്ടമാണ്. ഉപഭോക്താക്കൾക്ക് മൂല്യവും വൈവിധ്യവും സൗകര്യവും നൽകുന്നതിനോടൊപ്പം പ്രാദേശിക സമൂഹത്തിനും സമ്പദ്‌വ്യവസ്ഥയ്ക്കും സംഭാവന നൽകാനുള്ള ഞങ്ങളുടെ പ്രതിബദ്ധതയും ഇത് ശക്തിപ്പെടുത്തുന്നു,” എന്ന് മാർക്ക് & സേവ് ഹെഡ് ഓഫ് ഓപ്പറേഷൻസ് മുഹമ്മദ് ഫാസിൽ പറഞ്ഞു.

ഗ്രാൻഡ് ഓപ്പണിംഗിനോടനുബന്ധിച്ച് ഫാഷനിൽ Half Pay Back ഓഫറുകൾ, വിവിധ വിഭാഗങ്ങളിലെ പ്രത്യേക ഡിസ്‌കൗണ്ടുകൾ, ഫ്രെഷ് ഫുഡ് & ഗ്രോസറി ഉൽപ്പന്നങ്ങളിൽ പ്രത്യേക ഓഫറുകൾ എന്നിവ ഉൾപ്പെടെ നിരവധി ആകർഷക പ്രമോഷനുകൾ ഉപഭോക്താക്കൾക്കായി ഒരുക്കിയിട്ടുണ്ടെന്ന് കമ്പനി അറിയിച്ചു.

GCC രാജ്യങ്ങളിലാകെ ഏറ്റവും വലിയ റീട്ടെയിൽ ശൃംഖലകളിലൊന്നായ വെസ്റ്റേൺ ഇന്റർനാഷണൽ ഗ്രൂപ്പിന്റെ ഭാഗമായ മാർക്ക് & സേവ് നിലവിൽ യു.എ.ഇ, ഖത്തർ, ഒമാൻ, കുവൈത്ത്, സൗദി അറേബ്യ എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്നു. 2030ഓടെ 100 സ്റ്റോറുകൾ ആരംഭിക്കുകയാണ് കമ്പനിയുടെ ദീർഘകാല ലക്ഷ്യം.

Tags: dubai muhaisnah hypermarketgcc retail expansionhypermarket uae openingmark and save dubai storeretail growth gccwestern international group

RelatedPosts

No Content Available
UAE President Sheikh Mohamed rides Etihad Rail from Abu Dhabi to inaugurate the Dubai Station. Passenger services between Abu Dhabi, Dubai, and Fujairah begin Sept 30 with tickets from AED 39.
Travel

യുഎഇയിൽ പുതിയ യാത്രാവിപ്ലവം: അബുദാബിയിൽ നിന്ന് ദുബായിലേക്ക് ട്രെയിനിൽ യാത്ര ചെയ്ത് യുഎഇ പ്രസിഡന്റ്; ഇത്തിഹാദ് റെയിൽ ദുബായ് സ്റ്റേഷൻ തുറന്നു

Sharjah Press Club and Sky News Arabia trained journalists at House of Wisdom on AI tools, investigative fact-checking, and real-time storytelling.
Education

മാധ്യമപ്രവർത്തകർക്കായി ഷാർജ പ്രസ് ക്ലബ്ബിന്റെ എഐ, ഫാക്ട് ചെക്കിങ് ശില്പശാല

Dubai's RTA opens recruitment for over 195 technical and engineering jobs for Emirati citizens at Ru'ya Careers UAE 2026, offering on-site interviews.
Business

റൂയ കരിയേഴ്സ് യുഎഇ 2026: സ്വദേശികൾക്കായി 195-ലധികം തൊഴിലവസരങ്ങൾ പ്രഖ്യാപിച്ച് ദുബായ് ആർടിഎ

Grade 12 students in the UAE consult 23 universities at the 8th Sharjah University Majors Exhibition to navigate admissions, national service, and AI career trends.
Education

ഉന്നതപഠനത്തിന് വഴികാട്ടാൻ ഷാർജ സർവകലാശാലാ മേള; പന്ത്രണ്ടാം ക്ലാസ് വിദ്യാർഥികൾക്കായി വിപുലമായ കരിയർ പ്ലാറ്റ്‌ഫോം

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.