• NEWS MIDDLEEAST
  • UAEVARTHA ENGLISH
Thursday, September 10, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home UAE Dubai

ബലിപെരുന്നാളിൽ 3.5 ലക്ഷത്തിലധികം തൊഴിലാളികൾക്ക് സന്തോഷമൊരുക്കി ദുബായ്; മാനുഷിക-ഡിജിറ്റൽ സംരംഭം ശ്രദ്ധേയമായി

by UAE വാർത്ത ലേഖകൻ
3 months ago
in Dubai, UAE
Reading Time: 1 min read
22 1
ബലിപെരുന്നാളിൽ 3.5 ലക്ഷത്തിലധികം തൊഴിലാളികൾക്ക് സന്തോഷമൊരുക്കി ദുബായ്; മാനുഷിക-ഡിജിറ്റൽ സംരംഭം ശ്രദ്ധേയമായി
126
VIEWS
Share on WhatsappShare on Facebook

ദുബായ്: ബലിപെരുന്നാൾ അവധിക്കാലത്ത് 3.5 ലക്ഷത്തിലധികം തൊഴിലാളികളിലേക്ക് മാനുഷിക സേവനങ്ങളും ബോധവത്കരണ പ്രവർത്തനങ്ങളും എത്തിച്ച് ശ്രദ്ധേയ നേട്ടം കൈവരിച്ച് ദുബായിലെ സ്ഥിരം തൊഴിൽകാര്യ സമിതി (പി സി എൽ എ ). യുഎഇ നേതൃത്വത്തിന്റെ മാനുഷിക കാഴ്ചപ്പാടിനും ദുബായ് എക്സിക്യൂട്ടീവ് കൗൺസിലിന്റെ നിർദേശങ്ങൾക്കും അനുസൃതമായി നടപ്പാക്കിയ വിപുലമായ പദ്ധതിയിലൂടെയാണ് എമിറേറ്റിന്റെ വിവിധ ഭാഗങ്ങളിലുള്ള തൊഴിലാളികളിലേക്ക് സേവനങ്ങൾ എത്തിച്ചത്.തൊഴിലാളികൾക്കായി ഏറ്റവും സുരക്ഷിതവും മികച്ചതുമായ തൊഴിൽ അന്തരീക്ഷം ഒരുക്കുകയെന്ന സമിതിയുടെ ലക്ഷ്യത്തിന് – ഈ നേട്ടം കൂടുതൽ കരുത്തേകുന്നതായി അധികൃതർ വ്യക്തമാക്കി. നേരിട്ടുള്ള ഫീൽഡ് പ്രവർത്തനങ്ങളും നൂതന ഡിജിറ്റൽ സംവിധാനങ്ങളും സമന്വയിപ്പിച്ചാണ് പദ്ധതി നടപ്പാക്കിയത്.

പദ്ധതിയുടെ വിജയം സമിതി പിന്തുടരുന്ന ആദരവ്, പിന്തുണ, ദീർഘവീക്ഷണം, നവീകരണം, സർഗാത്മകത, സാമൂഹിക ഉത്തരവാദിത്തം എന്നീ അടിസ്ഥാന മൂല്യങ്ങളുടെ പ്രതിഫലനമാണെന്ന് ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്‌സിന്റെ (GDRFA) ഡെപ്യൂട്ടി ഡയറക്ടർ ജനറലും സ്ഥിരം തൊഴിൽകാര്യ സമിതി ചെയർമാനുമായ മേജർ ജനറൽ ഒബൈദ് മുഹൈർ ബിൻ സുറൂർ പറഞ്ഞു.

സർക്കാർ സ്ഥാപനങ്ങൾ, സ്വകാര്യ മേഖല, സാമൂഹിക സംഘടനകൾ എന്നിവ തമ്മിലുള്ള ശക്തമായ സഹകരണമാണ് പദ്ധതിയുടെ വിജയത്തിന് പിന്നിലെ പ്രധാന ഘടകമെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരം സംരംഭങ്ങൾ തൊഴിലാളികളിൽ സ്വന്തത്തനിമയും സാമൂഹിക ഐക്യവും വളർത്തുന്നതിനൊപ്പം ദുബായുടെ വികസന യാത്രയുടെ അടിത്തറയായ സഹിഷ്ണുത, സഹവർത്തിത്വം, ഐക്യദാർഢ്യം എന്നീ മൂല്യങ്ങളെ ശക്തിപ്പെടുത്തുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. മാനവവിഭവശേഷി-എമിറേറ്റൈസേഷൻ മന്ത്രാലയം, ദുബായ് മുനിസിപ്പാലിറ്റി, ദുബായ് പൊലീസ്, ജിഡിആർഎഫ്എ ദുബായ്, ഇവന്റ്സ് സെക്യൂരിറ്റി കമ്മിറ്റി, ദുബായ് കോർപ്പറേഷൻ ഫോർ ആംബുലൻസ് സർവീസസ് എന്നിവയുൾപ്പെടെയുള്ള സർക്കാർ ഏജൻസികളും സ്വകാര്യ മേഖലാ പങ്കാളികളും സ്പോൺസർമാരും പദ്ധതിയുടെ വിജയത്തിൽ നിർണായക പങ്കുവഹിച്ചതായും അദ്ദേഹം വ്യക്തമാക്കി.

ബോധവത്കരണം

തൊഴിലാളികളുടെ അവകാശങ്ങളും ഉത്തരവാദിത്തങ്ങളും സംബന്ധിച്ച ബോധവത്കരണം ശക്തിപ്പെടുത്തുന്നതിനും തൊഴിൽ നിയമങ്ങളെക്കുറിച്ചുള്ള അവബോധം വർധിപ്പിക്കുന്നതിനുമായി വിവിധ തൊഴിലാളി താമസ കേന്ദ്രങ്ങളിലും തൊഴിൽ സമൂഹങ്ങളിലുമായി സമിതി പ്രത്യേക ബോധവത്കരണ പരിപാടികളും ഫീൽഡ് സന്ദർശനങ്ങളും സംഘടിപ്പിച്ചു.

ബ്ലൂ കണക്ട് പ്ലാറ്റ്ഫോം

സമൂഹസേവനത്തിനായി ഡിജിറ്റൽ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുകയെന്ന ദുബായുടെ ലക്ഷ്യത്തിന് അനുസൃതമായി പ്രവർത്തിക്കുന്ന ബ്ലൂ കണക്ട് പ്ലാറ്റ്ഫോം വലിയ മാറ്റമാണ് സൃഷ്ടിച്ചതെന്ന് സ്ഥിരം തൊഴിൽകാര്യ സമിതി വൈസ് ചെയർമാൻ ഡോ. അഹമ്മദ് മുഹമ്മദ് അൽ ഹാഷിമി പറഞ്ഞു.തൊഴിലാളികൾക്ക് അവരുടെ താമസസ്ഥലങ്ങളിൽ നിന്നും ജോലിസ്ഥലങ്ങളിൽ നിന്നും വിവിധ പരിപാടികളിലും മത്സരങ്ങളിലും സമ്മാന നറുക്കെടുപ്പുകളിലും എളുപ്പത്തിൽ പങ്കെടുക്കാൻ ഇതിലൂടെ സാധിച്ചു. ഭൂമിശാസ്ത്രപരമായ പരിമിതികൾ മറികടന്ന് വലിയ തോതിലുള്ള തൊഴിലാളി പങ്കാളിത്തം ഉറപ്പാക്കാൻ പ്ലാറ്റ്ഫോമിന് കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു.

തൊഴിലാളി ക്ഷേമത്തിനും ജീവിത നിലവാരത്തിനും പ്രാധാന്യം

വിവിധ രാജ്യങ്ങളിൽ നിന്നുള്ള തൊഴിലാളികളുടെ സാംസ്കാരിക വൈവിധ്യം പരിഗണിച്ച് നിരവധി സാംസ്കാരിക, സാമൂഹിക പരിപാടികൾ സമിതി സംഘടിപ്പിച്ചു. തൊഴിലാളികൾക്കിടയിൽ സന്തോഷവും ആത്മവിശ്വാസവും വളർത്തുന്നതിനും അവരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനും ഈ പരിപാടികൾ സഹായകമായതായി അധികൃതർ അറിയിച്ചു.സ്ഥിരം തൊഴിൽകാര്യ സമിതിയുടെ ഫലപ്രദമായ ഏകോപനവും തുടർച്ചയായ മേൽനോട്ടവും വഴി തൊഴിലാളി ക്ഷേമ രംഗത്ത് ലോകത്തിന് മാതൃകയായി ദുബായ് വീണ്ടും തന്റെ സ്ഥാനം ഉറപ്പിച്ചിരിക്കുകയാണെന്ന് സമിതി വിലയിരുത്തി. തൊഴിലാളികളുടെ അവകാശങ്ങളും അന്തസ്സും സംരക്ഷിക്കുന്നത് നിയമപരമായ ബാധ്യത മാത്രമല്ല, ദുബായുടെ സുസ്ഥിര ഭാവി രൂപപ്പെടുത്തുന്ന മാനുഷിക മൂല്യവും സ്ഥാപന സംസ്കാരവുമാണെന്നും സമിതി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.

Tags: Blue ConnectDUBAIDubai CommunityEid Al AdhaGDRFA DubaiLabour WelfareLatest NewsPCLAUAE newsUAE WorkersWorkers Welfare

RelatedPosts

Dubai's RTA has launched a Climate Change Adaptation Strategy featuring over 35 projects through 2030 to strengthen road, rail, and public transit resilience.
Business

കാലാവസ്ഥാ വ്യതിയാനം: ഗതാഗത മേഖലയെ സജ്ജമാക്കാൻ ദുബായ് ആർടിഎ; 2030-നകം 35 പദ്ധതികൾ

Medcare Hospital Al Safa performs Dubai’s first SPUR retrievable scaffold procedure, opening blocked calf arteries without leaving permanent stents in diabetic patients.
Health

കാലുകളിലെ രക്തയോട്ടക്കുറവ് മൂലം അവയവം നീക്കം ചെയ്യുന്നത് തടയാൻ പുതിയ സാങ്കേതികവിദ്യ; ദുബായിൽ ആദ്യ ശസ്ത്രക്രിയ വിജയകരം

Panakkad Munavvar Ali Shihab Thangal will unveil the cover of 'Pithrudharpanam', an anthology published by Dubai KMCC Thoolika Forum, on Friday evening.
Community

പിതൃദർപ്പണം പുസ്തകത്തിന്റെ കവർ പ്രകാശനം വെള്ളിയാഴ്ച

LuLu Group plans a Rs 2,000-crore investment in Madhya Pradesh for malls, hypermarkets, and agri-procurement following talks with CM Mohan Yadav in Dubai.
Business

ലുലു ഗ്രൂപ്പിനെ മധ്യപ്രദേശിലേക്ക് ക്ഷണിച്ച് മുഖ്യമന്ത്രി മോഹൻ യാദവ്

The 15th AIM Congress 2026 opens at Dubai World Trade Centre. LuLu Group Chairman Yusuff Ali and Indian state delegations explore trade and investment ties.
Business

മൂന്ന് ദിവസത്തെ വാർഷിക നിക്ഷേപക സംഗമത്തിനു ദുബായിൽ തുടക്കമായി

Dubai RTA launches the second cohort of its Advanced Leadership programme with Hult Ashridge, training 22 Emirati managers in governance and AI integration.
Business

ഭരണരംഗത്ത് ഭാവി നേതൃത്വത്തെ വാർത്തെടുക്കാൻ ദുബായ് ആർ.ടി.എ; അഡ്വാൻസ്ഡ് ലീഡർഷിപ്പ് രണ്ടാം ബാച്ചിന് തുടക്കം

UAE President Sheikh Mohamed bin Zayed Al Nahyan lands in Berlin for an official state visit, accompanied by German fighter jets and a high-level cabinet delegation.
Uncategorized

യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് ഔദ്യോഗിക സന്ദർശനത്തിനായി ജർമ്മനിയിലെത്തി

Dubai's RTA has launched a Climate Change Adaptation Strategy featuring over 35 projects through 2030 to strengthen road, rail, and public transit resilience.
Business

കാലാവസ്ഥാ വ്യതിയാനം: ഗതാഗത മേഖലയെ സജ്ജമാക്കാൻ ദുബായ് ആർടിഎ; 2030-നകം 35 പദ്ധതികൾ

Medcare Hospital Al Safa performs Dubai’s first SPUR retrievable scaffold procedure, opening blocked calf arteries without leaving permanent stents in diabetic patients.
Health

കാലുകളിലെ രക്തയോട്ടക്കുറവ് മൂലം അവയവം നീക്കം ചെയ്യുന്നത് തടയാൻ പുതിയ സാങ്കേതികവിദ്യ; ദുബായിൽ ആദ്യ ശസ്ത്രക്രിയ വിജയകരം

Panakkad Munavvar Ali Shihab Thangal will unveil the cover of 'Pithrudharpanam', an anthology published by Dubai KMCC Thoolika Forum, on Friday evening.
Community

പിതൃദർപ്പണം പുസ്തകത്തിന്റെ കവർ പ്രകാശനം വെള്ളിയാഴ്ച

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.