• NEWS MIDDLEEAST
  • UAEVARTHA ENGLISH
Saturday, September 5, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home UAE Dubai

ദുബായിലെ ലാഭേച്ഛയില്ലാത്ത പ്രവർത്തിക്കുന്ന സംഘടനകളെ ആദരിക്കുന്ന ‘ഇത്റ’ അവാർഡിന്റെ മൂന്നാം ഘട്ടം ആരംഭിച്ചു

by UAE വാർത്ത ലേഖകൻ
2 months ago
in Dubai
Reading Time: 1 min read
23 0
ദുബായിലെ ലാഭേച്ഛയില്ലാത്ത പ്രവർത്തിക്കുന്ന സംഘടനകളെ ആദരിക്കുന്ന ‘ഇത്റ’ അവാർഡിന്റെ മൂന്നാം ഘട്ടം ആരംഭിച്ചു
127
VIEWS
Share on WhatsappShare on Facebook

ദുബായ്: സന്നദ്ധ സംഘടനകളുടെ സ്ഥാപന മികവും സാമൂഹിക ഇടപെടലുകളും കൂടുതൽ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ദുബായ് കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് അതോറിറ്റി (സി.ഡി.എ) ‘ഇത്റ’ (Ethraa/Ithraa) അവാർഡിന്റെ മൂന്നാം ഘട്ടം ആരംഭിച്ചു.ദുബായ് സോഷ്യൽ അജണ്ട 33-ന്റെ ലക്ഷ്യങ്ങൾക്കനുസൃതമായി മൂന്നാം മേഖല (Third Sector) ശക്തിപ്പെടുത്തുന്നതിനുള്ള സുപ്രധാന പദ്ധതിയായാണ് ഈ സംരംഭം നടപ്പാക്കുന്നത്.

സി.ഡി.എ ഡയറക്ടർ ജനറൽ ഹെസ്സ ബിൻത് ഈസ ബുഹുമൈദ് മൂന്നാം ഘട്ടത്തിന്റെ പ്രഖ്യാപനം നിർവഹിച്ചത് . ദുബായിലെ സമൂഹ വികസനത്തിന് സന്നദ്ധ സംഘടനകൾ കൂടുതൽ സുസ്ഥിരവും ഫലപ്രദവുമായ പങ്കാളികളായി മാറാൻ സഹായിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് അവർ പറഞ്ഞു. മനുഷ്യശാക്തീകരണത്തിനും സാമൂഹിക ഐക്യത്തിനും പ്രാധാന്യം നൽകുന്ന ദുബായ് ഭരണനേതൃത്വത്തിന്റെ കാഴ്ചപ്പാടിന്റെ പ്രതിഫലനമാണ് ‘ഇത്റ’ പദ്ധതിയെന്നും അവർ വ്യക്തമാക്കി.

ദുബായ് ഗവൺമെന്റിന്റെ കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് അതോറിറ്റിയിൽ രജിസ്റ്റർ ചെയ്ത ലാഭേച്ഛയില്ലാത്ത (Non-Profit) സംഘടനകളെയാണ് ‘ഇത്റ’ പദ്ധതിയുടെ ഭാഗമായി വിലയിരുത്തി ആദരിക്കുന്നത്. സി.ഡി.എയുടെ മേൽനോട്ടത്തിലുള്ള 146 സംഘടനകളും ഈ സ്ഥാപന വികസന പദ്ധതിയിൽ പങ്കാളികളായിട്ടുണ്ട്.

സ്ഥാപനങ്ങളുടെ ഭരണസംവിധാനം, സാമ്പത്തിക കാര്യക്ഷമത, സാങ്കേതിക ശേഷി എന്നിവ കർശനമായ ഗവർണൻസ് മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് വിലയിരുത്തുക. സ്ഥാപന ശാക്തീകരണവും സദ്ഭരണവും, മാനവ-സാമൂഹിക മൂലധനത്തിന്റെ സുസ്ഥിരത, പ്രകടന മികവ് എന്നീ മൂന്ന് പ്രധാന മാനദണ്ഡങ്ങളിലൂടെയാണ് മൂല്യനിർണയം നടക്കുക.

വിലയിരുത്തലിന് ശേഷം മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന സംഘടനകൾക്ക് സ്വർണം, വെള്ളി, വെങ്കലം എന്നീ മൂന്ന് വിഭാഗങ്ങളിലായി ‘ഇത്റ എക്സലൻസ് അവാർഡ്’ സമ്മാനിക്കും.
മുൻ പതിപ്പുകളിൽ വിജയികളായ സ്ഥാപനങ്ങളുടെ എണ്ണം 25ൽ നിന്ന് 30 ആയി ഉയർന്നതും പദ്ധതിയുടെ സ്വാധീനം വ്യക്തമാക്കുന്നതാണെന്ന് അധികൃതർ അറിയിച്ചു.

പദ്ധതിയുടെ ഭാഗമായി ദുബായിലെ വിവിധ സന്നദ്ധ സംഘടനകളുടെ പ്രതിനിധികളെ പങ്കെടുപ്പിച്ച് അൽ ഖവാനിജ് മജ്ലിസിൽ പ്രത്യേക പരിചയപ്പെടുത്തൽ ശിൽപ്പശാലയും സംഘടിപ്പിച്ചു.സി ഡി എ ദുബായുടെ ലൈസൻസുള്ള വിവിധ മലയാളി സംഘടനങ്ങളിൽ നിന്ന് അടക്കമുള്ള വിവിധ പ്രസ്ഥാനങ്ങളിൽ നിന്ന് 200-ലധികം പ്രതിനിധികൾ ശില്പശാലയിൽ പങ്കെടുത്തു.ചടങ്ങിൽ മൂന്നാം മേഖലയിലെ സ്ഥാപന മികവ് ഉയർത്തുന്നതിനുള്ള മാർഗനിർദേശങ്ങളും മികച്ച പ്രവർത്തനരീതികളും വിശദീകരിച്ചു.

“‘ഇത്റ’യുടെ മൂന്നാം ഘട്ടം സന്നദ്ധ സംഘടനകൾക്ക് നൽകുന്ന ഭരണപരവും സാമ്പത്തികവും സാങ്കേതികവുമായ പിന്തുണയിൽ ഗുണപരമായ മുന്നേറ്റമാണെന്ന് നൽകുന്നതെന്ന് സി.ഡി.എയുടെ സോഷ്യൽ റെഗുലേഷൻ ആൻഡ് സർവീസസ് സെക്ടർ സി.ഇ.ഒ ഡോ. അഹമ്മദ് അൽ ഹാഷിമി പറഞ്ഞു.സ്ഥാപന മികവിനെ ഒരു ഐച്ഛിക രീതിയല്ല, മറിച്ച് സ്ഥിരമായ പ്രവർത്തന സംസ്കാരമാക്കി മാറ്റുകയാണ് ഈ ഘട്ടത്തിലൂടെ ലക്ഷ്യമിടുന്നത്. ഇതുവഴി സന്നദ്ധ സംഘടനകളുടെ പ്രവർത്തനക്ഷമതയും സാമൂഹിക സ്വാധീനത്തിന്റെ സുസ്ഥിരതയും കൂടുതൽ ശക്തിപ്പെടുമെന്ന് അദ്ദേഹം വ്യക്തമാക്കി

Tags: CDADUBAIEthraa AwardGulf newsMalayalam NewsNon Profit OrganisationsPravasi NewsUAE news

RelatedPosts

Abu Dhabi's RASID platform uses AI to screen wastewater across 100 sites, tracking 400+ indicators to predict health and environmental threats early.
Health

പകർച്ചവ്യാധികളും ആരോഗ്യഭീഷണികളും മുൻകൂട്ടിയറിയാൻ അബുദാബിയിൽ എഐ ഡ്രൈവൻ മലിനജല നിരീക്ഷണ സംവിധാനം

Flow of vehicles on Al Ittihad Road moving toward the upgraded Al Qiyadah Intersection in Deira, Dubai
Travel

അൽ ഖിയാദ ഇന്റർസെക്ഷനിൽ ഗതാഗത പരിഷ്‌കരണം; കാത്തിരിപ്പ് സമയം 15% വരെ കുറയും

Exterior view of a freshly completed Baithu Rahma house built by Dubai KMCC in Vorkady, Kasaragod
Community

ദുബായ് കെഎംസിസി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിയുടെ എട്ടാമത്തെ ബൈത്തുറഹ്മ താക്കോൽദാനം നാളെ വോർക്കാടിയിൽ

Starlink satellite dish antenna positioned outdoors against a clear city skyline
Tech

ഇലോൺ മസ്കിന്റെ സ്റ്റാർലിങ്ക് സാറ്റലൈറ്റ് ഇന്റർനെറ്റ് യുഎഇയിൽ പ്രവർത്തനം ആരംഭിച്ചു

The case was revealed during a press conference attended by Lieutenant General Mohammed Ahmed Al Marri, Director General of GDRFA Dubai, and senior officials from the department.
UAE

സോഷ്യൽ മീഡിയ വഴി വ്യാജ വിസ തട്ടിപ്പ്: ഗായകനെ ദുബായിൽ പിടികൂടി

Banner announcing the 12th edition of Mansha’a Mattool Dubai Mahabba conference
Community

മൻശഅ് മാട്ടൂൽ ദുബൈ ചാപ്റ്റർ മഹബ്ബ സെപ്‌റ്റംബർ 6ന് ദുബൈയിൽ.

The UAE has landed a third relief aircraft in Kathmandu, delivering Dubai Police search teams and supplies to bring total aid to 148 tonnes after Nepal floods.
World

പ്രളയക്കെടുതിയിൽ വലയുന്ന നേപ്പാളിന് തുണയായി യുഎഇ; രക്ഷാപ്രവർത്തക സംഘവും ദുരിതാശ്വാസ സാമഗ്രികളും കാഠ്മണ്ഡുവിലെത്തി

Heavy rain and strong winds lashed Al Dhaid in Sharjah as the UAE National Centre of Meteorology issued an alert for convective clouds and blowing dust.
Weather

അൽ ദൈദിൽ കനത്ത മഴ; യുഎഇയിൽ ജാഗ്രതാ നിർദേശം

Abu Dhabi's RASID platform uses AI to screen wastewater across 100 sites, tracking 400+ indicators to predict health and environmental threats early.
Health

പകർച്ചവ്യാധികളും ആരോഗ്യഭീഷണികളും മുൻകൂട്ടിയറിയാൻ അബുദാബിയിൽ എഐ ഡ്രൈവൻ മലിനജല നിരീക്ഷണ സംവിധാനം

The UAE has rejected claims of arming factions in Sudan's civil war, reiterating its neutral stance and demanding a full ban on foreign military aid in a response to the UN.
World

സുഡാൻ ആഭ്യന്തരയുദ്ധത്തിൽ ആയുധം നൽകിയിട്ടില്ല; വിദേശ സൈനിക ഇടപെടലുകൾ അവസാനിപ്പിക്കണമെന്ന് യുഎഇ

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.