• NEWS MIDDLEEAST
  • UAEVARTHA ENGLISH
Thursday, October 15, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home News Business

ഡൗൺടൗൺ ദുബായിൽ പുതിയ പദ്ധതി: ‘ദുബായ് മാൾ പ്ലാസ ആൻഡ് ഹോട്ടൽ’ പ്രഖ്യാപിച്ച് മുഹമ്മദ് അലബ്ബാർ

by UAE വാർത്ത ലേഖകൻ
2 hours ago
in Business
Reading Time: 1 min read
22 0
Emaar founder Mohamed Alabbar previews Dubai Mall Plaza and Hotel in Downtown Dubai as Emaar progresses with its Dh1.5bn mall expansion and major retail pipeline.

Emaar founder Mohamed Alabbar previews Dubai Mall Plaza and Hotel in Downtown Dubai as Emaar progresses with its Dh1.5bn mall expansion and major retail pipeline.

122
VIEWS
Share on WhatsappShare on Facebook

ലോകത്തെ ഏറ്റവും വലിയ ഷോപ്പിങ് കേന്ദ്രത്തിന് സമീപം പുതിയ ഹോസ്പിറ്റാലിറ്റി-റീട്ടെയിൽ പദ്ധതിയുടെ ദൃശ്യങ്ങൾ പുറത്തുവിട്ട് ഇമാർ സ്ഥാപകൻ.

ദുബായ്, ഒക്ടോബർ 15, 2026 : ഡൗൺടൗൺ ദുബായിൽ വിനോദസഞ്ചാര-വാണിജ്യ മേഖലകൾക്ക് കരുത്തുപകരാൻ ‘ദുബായ് മാൾ പ്ലാസ ആൻഡ് ഹോട്ടൽ’ എന്ന പേരിൽ പുതിയ വൻകിട പദ്ധതി വരുന്നു. പദ്ധതിയുടെ ആദ്യ രൂപരേഖ ഇമാർ പ്രോപ്പർട്ടീസ് സ്ഥാപകൻ മുഹമ്മദ് അലബ്ബാർ പുറത്തുവിട്ടു.

“ദുബായ് മാൾ പ്ലാസ ആൻഡ് ഹോട്ടൽ ഉടൻ വരുന്നു” എന്ന കുറിപ്പോടെ തന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് അലബ്ബാർ കൺസെപ്റ്റ് വീഡിയോ പങ്കുവെച്ചത്. ബുർജ് ഖലീഫയെ പശ്ചാത്തലമാക്കി പണിതുയർത്തുന്ന തുറന്ന പ്ലാസ മാതൃകയിലുള്ള നിർമിതി, കാൽനടക്കാർക്കായുള്ള വിശാലമായ നടപ്പാതകൾ, രാത്രികാലങ്ങളിൽ തിളങ്ങിനിൽക്കുന്ന അത്യാധുനിക വാസ്തുവിദ്യാ ഘടനകൾ എന്നിവ വീഡിയോയിൽ വ്യക്തമാണ്.

പദ്ധതിയുടെ ആകെ നിക്ഷേപം, നിർമാണ ഘട്ടങ്ങൾ, ഉദ്ഘാടന തീയതി എന്നിവയെക്കുറിച്ചുള്ള ഔദ്യോഗിക വിവരങ്ങൾ ഇമാർ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. എങ്കിലും ദുബായ് മാളിന്റെ വിപുലീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്ന ഘട്ടത്തിലാണ് പുതിയ പ്രഖ്യാപനം വന്നിരിക്കുന്നത്.

നിലവിൽ 150 കോടി ദിർഹം (1.5 ബില്യൺ ദിർഹം) ചെലവിലാണ് ദുബായ് മാളിന്റെ വിപുലീകരണം നടക്കുന്നത്. 198 റീട്ടെയിൽ ഔട്ട്‌ലെറ്റുകളും 81 ഭക്ഷണശാലകളും ഉൾപ്പെടുന്ന ‘ദി ഡിസ്ട്രിക്റ്റ്’ എന്ന ഭാഗം ഇതിന്റെ ഭാഗമായി നിർമാണത്തിലാണ്. ഇതുകൂടാതെ, ഗ്രാൻഡ് ഡ്രൈവ് ഭാഗത്തേക്ക് 4.4 ലക്ഷം ചതുരശ്രയടി വിസ്തൃതിയിൽ ലീസിങ്ങിനായി കൂടുതൽ സ്ഥലം ഒരുക്കുന്ന പദ്ധതി 2028-ന്റെ രണ്ടാം പകുതിയോടെ പൂർത്തിയാക്കാനാണ് ഇമാർ ലക്ഷ്യമിടുന്നത്. ഇപ്പോൾ പ്രഖ്യാപിച്ച പ്ലാസയും ഹോട്ടലും ഈ വികസന പദ്ധതികളുടെ ഭാഗമാണോ അതോ സ്വതന്ത്ര പദ്ധതിയാണോ എന്ന കാര്യത്തിൽ വരുംദിവസങ്ങളിലേ വ്യക്തത വരൂ.

ദുബായ് ക്രീക്ക് ഹാർബറിൽ നിർമാണം പുരോഗമിക്കുന്ന ‘ദുബായ് സ്ക്വയർ’ മാളിന്റെ പ്രവർത്തനങ്ങളും ഇതിനൊപ്പം മുന്നേറുകയാണ്. 18,000 കോടി ദിർഹത്തിന്റെ (180 ബില്യൺ ദിർഹം) ക്രീക്ക് ഹാർബർ പദ്ധതിയുടെ ഭാഗമായി വരുന്ന ദുബായ് സ്ക്വയർ 2028-ഓടെ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. മാളിനുള്ളിൽ ഇലക്ട്രിക് വാഹനങ്ങൾക്ക് സഞ്ചരിക്കാൻ പ്രത്യേക പാതകൾ ഒരുക്കുന്നുവെന്ന സവിശേഷതയും ഇതിനുണ്ട്.

ഇമാറിന് പുറമെ, ദുബായ് ഹോൾഡിങ് അസറ്റ് മാനേജ്‌മെന്റിന് കീഴിലുള്ള ദുബായ് റീട്ടെയിൽ അൽ ഖൈൽ റോഡിൽ ‘സ്കൈലൈറ്റ് മാൾ’ നിർമിക്കുന്നുണ്ട്. 2027-ൽ തുറക്കാനിരിക്കുന്ന ഈ മാളിൽ 360-ലധികം ഷോപ്പുകൾ ഉണ്ടാകും. ജുമൈറ വില്ലേജ് ട്രയാംഗിൾ, ദ സ്പ്രിങ്സ് തുടങ്ങിയ പ്രധാന ജനവാസ മേഖലകൾക്ക് ഈ പദ്ധതി വലിയ പ്രയോജനം ചെയ്യും.

ദുബായ് മാൾ പ്ലാസ ആൻഡ് ഹോട്ടലിന്റെ വിശദമായ നിർമാണ രൂപരേഖയും മറ്റ് സവിശേഷതകളും സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനങ്ങൾ വരും ആഴ്ചകളിൽ ഇമാർ പുറത്തുവിടുമെന്നാണ് റിയൽ എസ്റ്റേറ്റ് വിപണിയുടെ വിലയിരുത്തൽ.

Tags: BusinessDUBAIEmaar PropertiesReal EstateRetailTourismUAE

RelatedPosts

Sheikh Abdullah bin Zayed and Indian External Affairs Minister Dr. S. Jaishankar meet in Abu Dhabi to evaluate trade, investments, and regional issues.
World

ഇന്ത്യ-യുഎഇ തന്ത്രപ്രധാന സഹകരണം: അബുദാബിയിൽ വിദേശകാര്യ മന്ത്രിമാർ ചർച്ച നടത്തി

Dubai parking fines explained: Full list of violations, penalties and how to pay
UAE

ദുബായ് പാർക്കിങ് പിഴകൾ: നിയമലംഘനങ്ങളും ശിക്ഷകളും അറിയാം; അടയ്ക്കാനുള്ള വഴികൾ

Invest in Sharjah has rolled out Najm, an AI agent linking global investors with real-time industrial plots, commercial spaces, and municipal data.
Business

നിക്ഷേപകർക്ക് വഴികാട്ടിയായി എഐ ഏജന്റ് ‘നജ്‌ം’ പുറത്തിറക്കി ഷാർജ; വ്യാവസായിക പദ്ധതികൾ ഇനി ഞൊടിയിടയിൽ കണ്ടെത്താം

sheikh-mohammed-dubai-community-service-award-board-trustees-2026
UAE

ദുബായ് കമ്യൂണിറ്റി സർവീസ് അവാർഡ് ട്രസ്റ്റി ബോർഡ് പുനഃസംഘടിപ്പിച്ചു; ശൈഖ് മുഹമ്മദ് ഉത്തരവിറക്കി

Dubai's RTA has converted the Al Satwa Roundabout into a signalised junction, reducing peak journey times by 50% and cutting traffic queues across 2nd December Street.
Travel

ദുബായ് അൽ സത്വ റൗണ്ട്എബൗട്ട് ഇനി സിഗ്‌നൽ ജംഗ്ഷൻ; യാത്രാസമയത്തിൽ 50 ശതമാനം കുറവ്

ദീപാവലി – ക്രിസ്മസ് ആഘോഷങ്ങൾക്ക് മുന്നോടിയായി വിപുലമായ ഒരുക്കങ്ങളുമായി ലുലു
Business

ദീപാവലി – ക്രിസ്മസ് ആഘോഷങ്ങൾക്ക് മുന്നോടിയായി വിപുലമായ ഒരുക്കങ്ങളുമായി ലുലു

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.