• NEWS MIDDLEEAST
  • UAEVARTHA ENGLISH
Wednesday, July 29, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home Kerala

ചുട്ടുപൊള്ളി കേരളം; പാലക്കാട് 40 ഡിഗ്രി, സംസ്ഥാനത്ത് 18 വരെ മുന്നറിയിപ്പ്

by UAE വാർത്ത ലേഖകൻ
4 months ago
in Kerala
Reading Time: 1 min read
24 0
കൊടും ചൂട്; ഇടുക്കിയും വയനാടും ഒഴികെയുള്ള ജില്ലകളിൽ താപനില മുന്നറിയിപ്പ്
133
VIEWS
Share on WhatsappShare on Facebook

തിരുവനന്തപുരം: സംസ്ഥാനത്ത് കടുത്ത വേനൽചൂട് തുടരുന്നതിനിടെ ഈ മാസം 18 വരെ ഉയർന്ന താപനില മുന്നറിയിപ്പ് നൽകി കാലാവസ്ഥ വകുപ്പ്. പാലക്കാട് ജില്ലയിൽ 40 ഡിഗ്രി സെൽഷ്യസ് വരെ താപനില രേഖപ്പെടുത്തിയപ്പോൾ, മറ്റ് ജില്ലകളിലും ശക്തമായ ചൂട് അനുഭവപ്പെടുന്നു.

കൊല്ലത്ത് 38 ഡിഗ്രി വരെയും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ 37 ഡിഗ്രി വരെയും തിരുവനന്തപുരം ജില്ലയിൽ 36 ഡിഗ്രി വരെയും താപനില ഉയരുമെന്നാണ് മുന്നറിയിപ്പ്.

പാലക്കാട് മലമ്പുഴ അണക്കെട്ട് പ്രദേശത്ത് ചൊവ്വാഴ്ച 40 ഡിഗ്രി സെൽഷ്യസ് താപനില രേഖപ്പെടുത്തി. കുറഞ്ഞ താപനില 27.3 ഡിഗ്രിയും ആർദ്രത 36 ശതമാനവുമായിരുന്നു. കഴിഞ്ഞ ദിവസങ്ങളിലും സമാനമായ ഉയർന്ന താപനിലയാണ് ഇവിടെ രേഖപ്പെടുത്തിയിരിക്കുന്നത്. മുണ്ടൂർ ഐ.ആർ.ടി.സിയിലും 39 ഡിഗ്രി വരെ ചൂട് രേഖപ്പെടുത്തി.

താപനില 40 ഡിഗ്രിയിലേക്ക് ഉയർന്നതോടെ പകൽ സമയങ്ങളിൽ പുറത്തിറങ്ങാൻ പോലും ബുദ്ധിമുട്ടുള്ള സാഹചര്യമാണ് പല ഭാഗങ്ങളിലും. അതേസമയം, വരും ദിവസങ്ങളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും മിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ചൂട് ശക്തമാകുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചു. അൾട്രാവയലറ്റ് സൂചിക ഉയരുന്നത് ഗൗരവമായി കാണണമെന്നും അദ്ദേഹം പറഞ്ഞു.

പകൽ 10 മുതൽ വൈകിട്ട് മൂന്ന് വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് പരമാവധി ഒഴിവാക്കണം. ഈ സമയത്ത് സൂര്യാതപം, ചർമരോഗങ്ങൾ, കണ്ണിന് അസ്വസ്ഥതകൾ തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്.

പുറത്തിറങ്ങുമ്പോൾ കുട, തൊപ്പി, സൺഗ്ലാസ് എന്നിവ ഉപയോഗിക്കണം. ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങൾ ധരിക്കാനും ശ്രദ്ധിക്കണം. ബൈക്ക് യാത്രക്കാരും മത്സ്യത്തൊഴിലാളികളും പുറം ജോലികളിൽ ഏർപ്പെടുന്നവരും പ്രത്യേക ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു.

Tags: heat alert kerala imdhigh temperature kerala districtskerala heatwave newskerala summer heat newskerala temperature forecastkerala weather warning aprilmalampuzha temperature newspalakkad temperature 40 degreeuv index warning kerala

RelatedPosts

No Content Available
gdrfa-dubai-center-for-harboring-2026
UAE

പ്രതിസന്ധിയിലായവർക്ക് കരുതലിന്റെ കൈത്താങ്ങായി സെന്റർ ഫോർ ഹാർബറിംഗ്; മാനുഷിക സേവന സംവിധാനം കൂടുതൽ ശക്തമാക്കി ദുബായ്

High-powered optical telescope set up in Mleiha desert against a starry night sky during the Perseids meteor shower.
Science

മിന്നിത്തിളങ്ങുന്ന ഉൽക്കകൾ കാണാം, പെർസീഡ്സ് ഉൽക്കാവർഷം ആ​ഗസ്റ്റ് 13ന്

Consul General Satish Kumar Sivan handing over RAK crematorium site plan to Indian Relief Committee leaders.
Ras Al Khaimah (RAK)

റാസൽഖൈമയിൽ ഇന്ത്യൻ പ്രവാസികൾക്കായി ശ്മശാന കേന്ദ്രം; ഭൂമി അനുവദിച്ച ഭരണാധികാരിക്ക് നന്ദി

Yusuffali M.A. alongside UAE Foreign Trade Minister Dr. Thani bin Ahmed Al Zeyoudi during the appointment ceremony.
Business

യു.എ.ഇ. അന്താരാഷ്ട്ര നിക്ഷേപ കൗൺസിലിന് പുതിയ നേതൃത്വം; ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി വൈസ് ചെയർമാൻ

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.