ദുബായ് പോലീസ് സുരക്ഷാ വിശകലന സംവിധാന നം ഒരുക്കി. പെട്ടെന്നുള്ള തീരുമാനങ്ങൾ കൈക്കൊള്ളാൻ സേനയ്ക്ക് സഹായമേകുന്ന നിർമിതബുദ്ധി അടിസ്ഥാനമാക്കിയ സംവിധാനമാണിത്. അന്താരാഷ്ട്രരീതികളും പ്രവർത്തന ങ്ങളും എളുപ്പത്തിൽ സേനാംഗങ്ങൾക്കുകൂടി മനസ്സിലാക്കാനാകുംവിധത്തിൽ ചിട്ടപ്പെടുത്തിയ ‘എക്സ്പേർട്ട് ജേണി’ സിസ്റ്റം ഇതിന്റെ പ്രത്യേകതയാണ്. ദുബായ് പോലീസ് ചീഫ് കമാൻഡർ ലഫ്റ്റനന്റ് ജനറൽ അബ്ദുല്ല ഖലീഫ അൽ മാരിയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിലാണ് പ്രഖ്യാപനമുണ്ടായത്. ചുരുങ്ങിയ കാലയളവിലും ദീർഘകാലയളവിലും പൂർത്തിയാക്കേണ്ട പദ്ധതികളെക്കുറിച്ചും ദുബായ് പോലീസ് മേധാവി വിശദമാക്കി. 230 സർക്കാർ, അർധസർക്കാർ, സ്വകാര്യ സംവിധാനങ്ങളുടെ പങ്കാളിത്തത്തിൽ പോലീസ് നടപ്പാക്കുന്ന പദ്ധതികളും യോഗത്തിൽ വിഷയമായി.