സൗദിയിൽ നിന്നും പ്രവാസികൾ നാട്ടിലേക്കയച്ച പണത്തിൽ കഴിഞ്ഞ വർഷത്തേക്കാൾ ആറ് ശതമാനത്തിന്റെ വർധനവ്. സൗദി സെൻട്രൽ ബാങ്കായ ‘സാമ’യാണ് കണക്കുകൾ പുറത്തുവിട്ടത്. ഈ വർഷത്തെ ആദ്യ 9 മാസങ്ങളിൽ വിദേശികൾ നാട്ടിലേക്കയച്ച തുക 116.3 ബില്യൺ റിയാലായി ഉയർന്നു. 2020ൽ ഇതേ കാലയളവിനെ അപേക്ഷിച്ച് ആറു ശതമാനമാണ് വർധനവ്. 2020 സെപ്റ്റംബറിനെ അപേക്ഷിച്ച് 2021 സെപ്തംബർ മാസത്തിൽ വിദേശികളുടെ പണമയയ്ക്കൽ ഒരു ശതമാനം വർധിച്ചു 13.35 ബില്യൺ റിയാലിലെത്തി. അതേസമയം, 2021 ഓഗസ്റ്റിനെ അപേക്ഷിച്ച് 2021 സെപ്റ്റംബറിൽ വിദേശ പണമയയ്ക്കലിൽ മൂന്നു ശതമാനം കുറവാണ് രേഖപ്പെടുത്തിയത്.ഏകദേശം 388 ദശലക്ഷം റിയാലിന്റെ കുറവാണിത്. 2021 ഓഗസ്റ്റിനെ അപേക്ഷിച്ച് 2021 സെപ്റ്റംബറിൽ വിദേശ പണമയയ്ക്കലിൽ മൂന്നു ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. ഏകദേശം 388 ദശലക്ഷം റിയാലിന്റെ കുറവാണിത്.