40-ാമത് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിന് തുടക്കമായി. ഇന്നലെ ഉദ്‌ഘാടനം കഴിഞ്ഞ് ഇന്നുമുതൽ സന്ദർശകർക്കായി തുറന്നു.സ്റ്റാളുകളും പ്രവർത്തനമാരംഭിച്ചു ഷാർജ അൽ താവൂനിലെ എക്സ്‌പോ സെന്ററി ലാണ് ലോകത്തിലെ മൂന്നാമത് പുസ്തകോത്സവം സംഘടിപ്പി ക്കുന്നത്. ഷാർജ ബുക്ക് അതോറിറ്റി (എസ്.ബി.എ.) ആണ് സംഘാടകർ. അക്ഷരങ്ങളുടെ സുൽത്താൻ ഷാർജ ഭരണാധികാരി ഡോ.ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ നിർദേശാനുസരണമാണ് കൂടുതൽ പുതുമയോടെ ഈ വർഷവും പുസ്തകോത്സവം സംഘടിപ്പിക്കു ന്നത്. വിനോദവും വിജ്ഞാനവുമായി വായനോത്സവത്തിന് അനുബന്ധമായി ഒട്ടേറെ വൈവിധ്യ സാംസ്കാരിക പരിപാടികളും അരങ്ങേറും. മലയാളത്തിൽ നിന്നടക്കം എഴുത്തുകാരും കലാരംഗത്തുള്ള വരും രാഷ്ട്രീയനേതാക്കളും പുസ്തകോത്സവത്തിൽ പങ്കെടു ക്കാനായി വിവിധ ദിവസങ്ങളിൽ എക്സ്‌പോ സെന്ററിലെത്തും .81 രാജ്യങ്ങളിൽനിന്നായി 1559 പ്രസാധകർ പങ്കെടുക്കുന്നു, ഇന്ത്യയിൽ നിന്നും 83 പ്രസാധകരും പുസ്തകോത്സവത്തിൽ സാന്നിധ്യ മുണ്ട്. കേരളത്തിലെ പ്രമുഖരുടെയും പ്രവാസ എഴുത്തുകാരുടെയുമായി 130-ഓളം പുതിയ പുസ്തകങ്ങളുടെ പ്രകാശനങ്ങൾ വേദിയിൽ നടക്കും. മലയാളി സന്നദ്ധപ്രവർ ത്തകരും പുസ്തകോത്സവം വിജയിപ്പിക്കാനായി മേളയിൽ പ്രവർത്തിക്കും.
പുസ്തകോത്സവത്തിന് മുന്നോടിയായി ദിവസങ്ങൾക്കുമുമ്പേ പവിലിയനിൽ ഒരുക്കങ്ങൾ പൂർത്തിയാക്കുന്ന തിരക്കി ലായിരുന്നു പ്രസാധകർ. ചൊവ്വാഴ്ചയോടെ സ്റ്റാളുകളിൽ പുസ്തകങ്ങൾ നിരന്നു. പ്രസാധകർക്കുപുറമേ ഷാർജ ഇന്ത്യൻ അസോസിയേഷന്റെ സ്റ്റാളും ഈ വർഷവും നഗരിയിലുണ്ട്. വിവിധ എഴുത്തുകാരുടെ പുസ്തകങ്ങൾ അസോസിയേഷൻ സ്റ്റാളിലും ലഭിക്കും. സംഘടനാപ്രവർത്തകരും സാഹിത്യാ സ്വാദകരും ജീവനക്കാരും കേരളത്തിൽനിന്നുള്ള സ്റ്റാളുകളിൽ സജീവമാണ്.. മലയാളത്തിൽ നിന്നും കഥ, കവിത, നോവൽ, നിരൂപണം, ആത്മകഥ, ജീവചരിത്രം, യാത്രാവിവരണം എന്നിവയെല്ലാം കൂടുതൽ പുതിയ ശീർഷകങ്ങളോടെ സ്റ്റാളുകളിൽ ലഭ്യമാകും.