യു.എ.ഇ ഇന്ന് ദേശീയപതാകദിനം ആചരിക്കുന്നു. രാജ്യത്തിെൻറ പ്രസിഡൻറായി ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നെഹ്യാെൻറ അധികാരാരോഹണത്തെ അടയാളപ്പെടുത്തുന്നതിനാണ് എല്ലാ വർഷവും നവംബർ മൂന്നിന് പതാകദിനം ആചരിച്ചുവരുന്നത്. യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമാണ് പതാകദിനം എന്ന ആശയം മുന്നോട്ടുവെച്ചത്. 2013 മുതലാണ് ദിനാചരണം ആരംഭിച്ചത്.രാജ്യത്തിെൻറ ഐക്യം പ്രകടിപ്പിക്കുന്ന രീതിയിൽ രാവിലെ 11ന് പൗരന്മാരും സ്ഥാപനങ്ങളും മന്ത്രാലയങ്ങളും ശെശഖ് മുഹമ്മദ് ആഹ്വാനം പ്രകാരം പതാക ഉയർത്തൽ ചടങ്ങിൽ പങ്കെടുത്തു.എക്സ്പോ നഗരിയിലും പതാക ഉയർത്തലടക്കമുള്ള ചടങ്ങുകൾ അരങ്ങേറി. സ്കൂളുകൾ, സർക്കാർ സ്ഥാപനങ്ങൾ, വ്യക്തികൾ, ബിസിനസ് സ്ഥാപനങ്ങൾ എന്നിവയെല്ലാം പതാകദിനാചരണത്തിൽ പങ്കാളികളായി . ദേശീയ ഗാനാലാപനവും ചടങ്ങിന് മാറ്റുകൂട്ടി.യു.എ.ഇ രൂപവത്കരണത്തിെൻറ സുവർണ ജൂബിലി കടന്നുവരുന്ന വർഷം കൂടിയായതിനാൽ വിപുലമായ ഒരുക്കങ്ങളാണ് പതാകദിനത്തിന് സ്വദേശികളും പ്രവാസികളും നടത്തിയത്.
ചുവപ്പ്, പച്ച, വെള്ള, കറുപ്പ് എന്നീ നിറങ്ങളാണ് യു.എ.ഇ ദേശീയപതാകയിലുള്ളത്. ചുവന്ന ഭാഗം കുത്തനെയും പച്ച നിറം മുകളിലും വെള്ള നടുവിലും കറുപ്പ് താഴെയുമായി വരുന്ന രീതിയിലാണ് പതാക വേണ്ടത്