• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
No Result
View All Result
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ

Home Crime

യുഎഇയിൽ ബൗൺസ് ചെക്ക് ചെക്കുമായി ബന്ധപ്പെട്ട കേസ് ക്രിമിനൽ കുറ്റത്തിന്റെ പരിധിയിൽനിന്ന് ഒഴിവാക്കി

November 4, 2021
in Crime, UAE
A A
യുഎഇയിൽ ബൗൺസ് ചെക്ക് ചെക്കുമായി ബന്ധപ്പെട്ട കേസ് ക്രിമിനൽ കുറ്റത്തിന്റെ പരിധിയിൽനിന്ന് ഒഴിവാക്കി
31
VIEWS

യുഎഇ: യുഎഇയിൽ ബാങ്ക് അക്കൗണ്ടിൽ മതിയായ തുകയില്ലാത്തതിന്റെ പേരിൽ മടങ്ങുന്ന ചെക്കുമായി (ബൗൺസ് ചെക്ക്) ബന്ധപ്പെട്ട കേസ് ക്രിമിനൽ കുറ്റത്തിന്റെ പരിധിയിൽനിന്ന് ഒഴിവാക്കി. പുതിയ നിയമഭേദഗതി ജനുവരി 2 മുതൽ പ്രാബല്യത്തിൽ വരുമെന്ന് സെൻട്രൽ ബാങ്ക് അറിയിച്ചു. എന്നാൽ വ്യാജ ഒപ്പിടുന്നത് ഉൾപ്പെടെയുള്ളവ ക്രിമിനൽ കുറ്റത്തിന്റെ പരിധിയിൽ വരും. ബാങ്കിങ് നിയമങ്ങളും ചട്ടങ്ങളും നവീകരിക്കുന്നതിനും നിയമപരമായ പോരായ്മകൾ നികത്തുന്ന തിനുമാണ് ഭേദഗതിയെന്ന് യുഎഇ സെൻട്രൽ ബാങ്ക് ഗവർണർ ഖാലിദ് മുഹമ്മദ് ബാലമ പറഞ്ഞു.നിലവിലെ നിയമം അനുസരിച്ച് ചെക്കിലെ തുകയ്ക്ക് തുല്യമായ പണം അക്കൗണ്ടിൽ ഉണ്ടെങ്കിൽ മാത്രമേ പാസ്സാക്കൂ. ഇല്ലെങ്കിൽ മടക്കി (ബൗൺസ്) അയയ്ക്കും. എന്നാൽ പുതിയ നിയമം അനുസരിച്ച് ബാങ്കിൽ സമർപ്പിക്കുന്ന ചെക്കിന്റെ തുകയ്ക്കു തുല്യമായ പണം അക്കൗണ്ടിൽ ഇല്ലെങ്കിലും ലഭ്യമായ തുക നൽകും. ശേഷിച്ച തുക ബാങ്ക് അധികൃതർ ചെക്കിൽ രേഖപ്പെടുത്തും. ഇത് ഈടാക്കുന്നതിന് സിവിൽ കോടതിയിൽ നേരിട്ട് എക്സിക്യൂഷൻ നടപടികളുമായി മുന്നോട്ടു പോകാം. കാലതാമസം ഒഴിവാക്കാനും വേഗത്തിൽ പണം ഈടാക്കാനും പുതിയ നിയമം സഹായിക്കുമെന്ന് നിയമവിദഗ്ധനും അൽകബ്ബാൻ അഡ്വക്കറ്റ്സിലെ സീനിയർ ലീഗൽ കൺസൽറ്റന്റുമായ അഡ്വ. ഷംസുദ്ദീൻ കരുനാഗപ്പള്ളി പറഞ്ഞു. എക്സിക്യൂഷൻ കോർട്ട് ഫീസ് (വിവിധ എമിറേറ്റിൽ വ്യത്യസ്ത നിരക്ക്) അടയ്ക്കേണ്ടിവരും.ചെക്ക് മടങ്ങിയാൽ വിശദവിവരങ്ങൾ ബാങ്കുകൾ സെൻട്രൽ ബാങ്കിനെ യഥാസമയം അറിയിക്കണം. തുടർച്ചയായി ചെക്ക് മടങ്ങുന്ന കമ്പനി കൾക്കും വ്യക്തികൾക്കും  വീണ്ടും ചെക്ക് ബുക്ക് ലഭിക്കില്ല. ചെക്ക് നൽകി വഞ്ചിച്ചയാളുടെയും കമ്പനികളുടെയും പേര്  പത്രങ്ങളിൽ പ്രസിദ്ധീകരിക്കും.

നിലവിൽ ചെക്കുകേസിൽ പെടുന്നവർക്ക് തുകയുടെ വ്യാപ്തി അനുസരിച്ച് പിഴയോ തടവോ ആയിരുന്നു ശിക്ഷ. എന്നാൽ പുതിയ നിയമം അനുസരിച്ച് സിവിൽ കേസിൽ പണം അടച്ചില്ലെങ്കിൽ ബാങ്ക് അക്കൗണ്ട് മരവിപ്പിക്കുക, ആസ്തി ജപ്തി ചെയ്യുക, ഇതു സാധ്യമല്ലാതെ വരുന്ന സാഹചര്യത്തിൽ ജയിൽ ശിക്ഷ എന്നിവ അനുഭവിക്കേണ്ടി വരും.ക്രിമിനൽ കേസിൽനിന്ന് ഒഴിവാകുമെങ്കിലും സിവിൽ കേസ് നടപടികൾ കടുപ്പിക്കുകയാണ് ചെയ്തത്. അതിനാൽ തോന്നിയ പോലെ ചെക്ക് നൽകുന്ന പ്രവണത ഇല്ലാതാകും. പണമിടപാടുകൾ ഡിജിറ്റലാക്കുന്നതോടെ ചെക്ക് ദുരുപയോഗം തടയാനാകുമെന്നാണ് പ്രതീക്ഷ.

Share5SendShareTweet3

Related Posts

സുരക്ഷിതമായി നിക്ഷേപിക്കാൻ പഠിക്കാം; പ്രവാസികൾക്കായി ദുബായിൽ വെബിനാർ സംഘടിപ്പിക്കുന്നു

സുരക്ഷിതമായി നിക്ഷേപിക്കാൻ പഠിക്കാം; പ്രവാസികൾക്കായി ദുബായിൽ വെബിനാർ സംഘടിപ്പിക്കുന്നു

September 15, 2025
ഗ്ലോബൽ വില്ലേജ് 30-ാം സീസൺ ഒക്ടോബർ 15ന് ആരംഭിക്കും

ഗ്ലോബൽ വില്ലേജ് 30-ാം സീസൺ ഒക്ടോബർ 15ന് ആരംഭിക്കും

September 15, 2025
തൊഴിൽ മേഖലയിൽ സ്ത്രീ പ്രാതിനിധ്യം വർധിപ്പിച്ച് ഗൾഫ് കമ്പനികൾ; 2025-ലെ മികച്ച കമ്പനികളുടെ പട്ടിക പുറത്ത്

തൊഴിൽ മേഖലയിൽ സ്ത്രീ പ്രാതിനിധ്യം വർധിപ്പിച്ച് ഗൾഫ് കമ്പനികൾ; 2025-ലെ മികച്ച കമ്പനികളുടെ പട്ടിക പുറത്ത്

September 15, 2025
ദുബായിലെ ഗതാഗതത്തിന് ചിറകുകൾ നൽകി AI ഹാക്കത്തോൺ

ഭാവി ഗതാഗതത്തിന് ദിശാബോധം നൽകി ‘ജനറേറ്റീവ് എഐ മീറ്റ്സ് ഓപ്പൺ ഡാറ്റ’ ഹാക്കത്തോൺ.

September 15, 2025
യുഎഇയിൽ ചൂട് കുറയുന്നു : ഉച്ചവിശ്രമം നാളെ അവസാനിക്കും; തൊഴിൽ സമയം ചൊവ്വാഴ്ച മുതൽ പഴയപടി

യുഎഇയിൽ ചൂട് കുറയുന്നു : ഉച്ചവിശ്രമം നാളെ അവസാനിക്കും; തൊഴിൽ സമയം ചൊവ്വാഴ്ച മുതൽ പഴയപടി

September 14, 2025
സിബിഎസ്ഇക്ക് അന്താരാഷ്ട്ര ബോർഡ് വരും -കേന്ദ്ര വിദ്യഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ

സിബിഎസ്ഇക്ക് അന്താരാഷ്ട്ര ബോർഡ് വരും -കേന്ദ്ര വിദ്യഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ

September 14, 2025

Recommended

ബോബി ചെമ്മണൂര്‍ ജ്വല്ലേഴ്‌സ് സോനാപ്പൂര്‍ ഷോറൂം തുറന്നു

ബോബി ചെമ്മണൂര്‍ ജ്വല്ലേഴ്‌സ് സോനാപ്പൂര്‍ ഷോറൂം തുറന്നു

7 months ago
ഇന്ത്യൻ വിമാനങ്ങൾക്കുള്ള വ്യോമപാതാ വിലക്ക് സെപ്റ്റംബർ 23 വരെ നീട്ടി പാകിസ്ഥാൻ

ഇന്ത്യൻ വിമാനങ്ങൾക്കുള്ള വ്യോമപാതാ വിലക്ക് സെപ്റ്റംബർ 23 വരെ നീട്ടി പാകിസ്ഥാൻ

3 weeks ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News
Stream Media Enterprises LLC
Sahara Bulding ,Qusais 2 Dubai
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News

Copyright © 2025