• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
No Result
View All Result
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ
  • English News
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ
  • English News
No Result
View All Result
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
Home India

ഐശ്വര്യ ശോഭയോടെ ദീപാവലി ആഘോഷം തുടരുന്നു

November 4, 2021
in India, UAE
A A
ഐശ്വര്യ ശോഭയോടെ ദീപാവലി ആഘോഷം തുടരുന്നു
33
VIEWS

യുഎഇ: ഐശ്വര്യ ശോഭയോടെ ദീപാവലി ആഘോഷം തുടരുന്നു. ഉത്സവനാളുകളിലേക്ക് മടങ്ങിയ ദുബായ് നഗരത്തിൽ കച്ചവടസ്ഥാപനങ്ങളിലും ഉല്ലാസമേഖലകളിലും വൻ തിരക്കാണ് അനുഭവപ്പെടുന്നത്. സന്ധ്യയാകുമ്പോഴേക്കും വീടുകളുടെ ബാൽക്കണിയിലും വരാന്തയിലും മൺചെരാതുകളിൽ ദീപങ്ങൾ തെളിയുന്നു. ഉത്തരേന്ത്യക്കാരുടെ പൂമുഖങ്ങളിലെ രംഗോലികളിലും ബഹുവർണങ്ങൾ. അബുദാബി, ഷാർജ, അജ്മാൻ, ഉമ്മുൽഖുവൈൻ, ഫുജൈറ, റാസൽഖൈമ എമിറേറ്റുകളിലും വർണാഭമായ ആഘോഷ പരിപാടികളാണ് നടക്കുന്നത്. ദുബായിലെ മിനാ ബസാർ, ബർദുബായ്, കരാമ, സത്വ, ഖിസൈസ്, ഷാർജ റോള എന്നിവിടങ്ങളിൽ ദീപാവലി കച്ചവടം പൊടിപൊടിക്കുന്നു. മാളുകളിൽ വൻ ഓഫറുകളോടെയാണ് വിൽപന. എക്സ്പോ, ഗ്ലോബൽ വില്ലേജ്, പാർക്കുകൾ, മാളുകൾ എന്നിവിടങ്ങളിൽ കലാപരിപാടികൾ, ഘോഷയാത്ര, ഭക്ഷ്യമേളകൾ എന്നിവ തുടങ്ങി.എക്സ്പോ ആംഫി തിയറ്ററിൽ രാത്രി 9.05 ന് ദീപാവലി യോടനുബന്ധിച്ചു നടക്കുന്ന ‘ദീപാഞ്ജലി’ പ്രത്യേക പരിപാടിയിൽ പ്രമുഖ കലാകാരന്മാർ പങ്കെടുക്കും. ഘോഷയാത്രയും ഉണ്ടാകും.

9.30ന് സലീം, സുലൈൻ, വിപുൽ മേത്ത എന്നിവരുടെ നേതൃത്വത്തിൽ സംഗീതനിശ, 5ന് ധ്രുവ് ബാൻഡിന്റെ പരിപാടികൾ എന്നിവ നടക്കും. ദുബായ് അറ്റ്ലാന്റിസിൽ നാളെ മുതൽ 6 വരെ ദീപാവലി ആഘോഷം നടക്കും. മാൾ ഓഫ് ദി എമിറേറ്റ്സ്, ഇബ്ൻ ബത്തൂത്ത മാൾ, ദുബായ് മാൾ എന്നിവിടങ്ങളിലും വൈവിധ്യമാർന്ന പരിപാടികളുണ്ടാകും. വസ്ത്ര-ആഭരണ ശാലകളും ദീപാവലിത്തിളക്കത്തിലാണ്. മുംബൈയിൽ നിന്നും ഡൽഹിയിൽ നിന്നുമുള്ള ചുരിദാറുകൾ,  സാരി,  കുർത്ത  തുടങ്ങിയവയ്ക്ക് ആവശ്യക്കാരേറി.സ്വർണാഭരണ ശാലകൾ ആകർഷക ഓഫറുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.

ദീപാവലിക്കു സ്വർണം വാങ്ങുന്നത് ശുഭകരമാണെന്നാണ് വിശ്വാസം. ഉത്തരേന്ത്യൻ കടകളിൽ ബ്ലൂ വാട്ടേഴ്സ്, ദുബായ് ഫെസ്റ്റിവൽ സിറ്റി മാൾ, ഗ്ലോബൽ വില്ലേജ് എന്നിവിടങ്ങളിൽ 13 വരെ വ്യാഴം, വെള്ളി ദിവസങ്ങളിൽ കരിമരുന്നു പ്രയോഗം നടക്കും.

Share6SendShareTweet4

Related Posts

ഡ്രൈവിങ് ലൈസൻസിനായുള്ള പരിശീലനവും യോഗ്യതാ നിർണയവും ഡിജിറ്റലാക്കി

ഡ്രൈവിങ് ലൈസൻസിനായുള്ള പരിശീലനവും യോഗ്യതാ നിർണയവും ഡിജിറ്റലാക്കി

August 26, 2025
ഷാർജയിൽ കുറ്റകൃത്യങ്ങളുടെ എണ്ണത്തിൽ 22 ശതമാനം കുറവ് രേഖപ്പെടുത്തി

ഷാർജയിൽ കുറ്റകൃത്യങ്ങളുടെ എണ്ണത്തിൽ 22 ശതമാനം കുറവ് രേഖപ്പെടുത്തി

August 26, 2025
യുഎഇയിൽ രാത്രികാലങ്ങളിൽ വാഹനങ്ങളുടെ ഹെഡ്‌ലൈറ്റ് ഓണാക്കിയില്ലെങ്കിൽ കനത്ത ശിക്ഷ

യുഎഇയിൽ രാത്രികാലങ്ങളിൽ വാഹനങ്ങളുടെ ഹെഡ്‌ലൈറ്റ് ഓണാക്കിയില്ലെങ്കിൽ കനത്ത ശിക്ഷ

August 26, 2025
ഷെയ്ഖ് മുഹമ്മദ് ബിൻ സലേം റോഡ് വികസിപ്പിക്കാൻ റാസൽഖൈമ

ഷെയ്ഖ് മുഹമ്മദ് ബിൻ സലേം റോഡ് വികസിപ്പിക്കാൻ റാസൽഖൈമ

August 26, 2025
ദുബായിലെ കോടതികളിൽ അതിവേഗം കേസുകൾ തീർപ്പാക്കുന്നു

ദുബായിലെ കോടതികളിൽ അതിവേഗം കേസുകൾ തീർപ്പാക്കുന്നു

August 26, 2025
യുഎഇയിൽ നാളെ പൊടിക്കാറ്റിന് സാധ്യത

യുഎഇയിൽ നാളെ പൊടിക്കാറ്റിന് സാധ്യത

August 26, 2025

Recommended

യുഎഇയുടെ ചില ഭാഗങ്ങളിൽ തുടർച്ചയായി രണ്ട് ദിവസം കൂടി  ശക്തമായ  മഴയ്ക്ക് സാധ്യത.

യുഎഇയുടെ ചില ഭാഗങ്ങളിൽ തുടർച്ചയായി രണ്ട് ദിവസം കൂടി ശക്തമായ മഴയ്ക്ക് സാധ്യത.

3 years ago
ശൈ​ഖ്​ മു​ഹ​മ്മ​ദ് ബി​ന്‍ സാ​യി​ദി​ന്‍റെ പേ​രി​ൽ ജീ​വ​കാ​രു​ണ്യ സം​രം​ഭം

ശൈ​ഖ്​ മു​ഹ​മ്മ​ദ് ബി​ന്‍ സാ​യി​ദി​ന്‍റെ പേ​രി​ൽ ജീ​വ​കാ​രു​ണ്യ സം​രം​ഭം

5 months ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News
Stream Media Enterprises LLC
Sahara Bulding ,Qusais 2 Dubai
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News

Copyright © 2025