ദുബായ് :ലോകത്തിലെ ഒന്നാം നമ്പർ നഗരമെന്ന നിലയിൽ ദുബായിയുടെ സ്ഥാനം ഉറപ്പിക്കുന്ന വലിയ വികസന കുതിച്ചുചാട്ടം കൈവരിക്കാനുള്ള മുന്നൊരുക്കമായി സമ്പദ്‌വ്യവസ്ഥ, ടൂറിസം വകുപ്പുകളുടെ ലയനം ഷെയ്ഖ് ഹംദാൻ പ്രഖ്യാപിച്ചു.
ദുബായ് കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം നഗരത്തിലെ സാമ്പത്തിക വികസന വകുപ്പിന്റെയും ടൂറിസം വകുപ്പിന്റെയും ലയനം പ്രഖ്യാപിച്ചത്.
വ്യാവസായിക മേഖലയുടെ അധിക മൂല്യം വർധിപ്പിക്കുക, വിദേശ വ്യാപാരം വിപുലീകരിക്കുക, 2025-ൽ 25 ദശലക്ഷം വിനോദസഞ്ചാരികളെ എത്തിക്കുക എന്നിവയാണ് പുതിയ വകുപ്പിന്റെ ലക്ഷ്യങ്ങൾ. നിലവിലെ ലക്ഷ്യങ്ങൾ ഉടൻ കൈവരിക്കുമെന്നും.പുതിയ വകുപ്പിന്റെ ഡയറക്ടർ ജനറലായി ഹിലാൽ അൽ മാരിയെ നിയമിച്ചതായും അദ്ദേഹം അറിയിച്ചു.