ചെന്നൈ: ചെന്നൈയിൽ കനത്ത മഴ പ്രതീക്ഷിക്കുന്നതിനാൽ ഇന്ന് 2021 നവംബർ 10 നും നാളെ നവംബർ 11 നും ചെന്നൈയിലേക്കും തിരിച്ച് ദുബായിലേക്കുമുള്ള എമിറേറ്റ്സ് വിമാനങ്ങൾ റദ്ദാക്കിയതായി ദുബായ് ആസ്ഥാനമായുള്ള എയർലൈൻ ഇന്ന് പുറത്തിറക്കിയ പ്രസ്താവനയിലൂടെ അറിയിച്ചു.
ഇന്ന് നവംബർ 10 ന് പുറപ്പെടേണ്ട EK542 ദുബായ്-ചെന്നൈ വിമാനവും (EK542: Dubai‑Chennai on November 10 ), EK543 നവംബർ 11ന് പുറപ്പെടേണ്ട ചെന്നൈ-ദുബായ് വിമാനവും( EK543: Chennai‑Dubai on November 11), EK544 ദുബായ്-ചെന്നൈ വിമാനവും ( EK544: Dubai‑Chennai on November 11), EK545 ചെന്നൈ-ദുബായ് വിമാനവുമാണ് ( EK545: Chennai‑Dubai on November 11) റദ്ദാക്കിയതായി എയർലൈൻ അറിയിച്ചിരിക്കുന്നത്.
റീബുക്കിംഗ് ഓപ്ഷനുകൾക്കായി അവരുടെ ബുക്കിംഗ് ഏജന്റുമാരെ ബന്ധപ്പെടണമെന്നും എയർലൈൻ അറിയിച്ചു.