• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനങ്ങൾ
No Result
View All Result

Home UAE Abu Dhabi

അബുദാബിയിൽ ഇന്ന് മുതൽ സ്‌കൂൾ വിദ്യാർഥികൾക്കായി കോവിഡ് വാക്‌സീൻ ക്യാംപെയിൻ ആരംഭിക്കുന്നു

December 5, 2021
in Abu Dhabi, UAE
A A
അബുദാബിയിൽ ഇന്ന് മുതൽ സ്‌കൂൾ വിദ്യാർഥികൾക്കായി കോവിഡ് വാക്‌സീൻ ക്യാംപെയിൻ ആരംഭിക്കുന്നു
38
VIEWS

അബുദാബിയിൽ ഇന്ന് മുതൽ സ്‌കൂൾ വിദ്യാർഥികൾക്കായി കോവിഡ് വാക്‌സീൻ ക്യാംപെയിൻ ആരംഭിക്കുന്നു. അംഗീകൃത നഴ്സുമാരും ക്ലിനിക്കുമുള്ള സ്കൂളുകളിൽ സ്കൂൾ അങ്കണത്തിലും മറ്റു സ്കൂൾ വിദ്യാർഥികൾക്ക് പ്രദേശത്തെ ഡ്രൈവ് ത്രൂ കേന്ദ്രങ്ങളിലും മിനി പ്രൈം അസസ്മെന്റ് സെന്ററിലുമായാണ് വാക്സീൻ നൽകുക.അബുദാബി വിദ്യാഭ്യാസ വിജ്ഞാന വകുപ്പ് (അഡെക്) ഒക്ടോബറിൽ നടത്തിയ സർവേയിൽ കുട്ടികൾക്ക് വാക്സീൻ നൽകുന്നതിനെക്കുറിച്ചും ഏതു വാക്സീനാണ് താൽപര്യമെന്നും രക്ഷിതാക്കളുടെ അഭിപ്രായം തേടിയിരുന്നു. 3 മുതൽ 12 വയസ്സുവരെയുള്ള കുട്ടികൾക്ക് സിനോഫാമും 12നു മുകളിലുള്ള കുട്ടികൾക്ക് ഫൈസറുമാണ് നൽകുന്നത്. ഫൈസർ വേണമെന്ന് ആഗ്രഹിക്കുന്ന 11 വയസ്സിനു താഴെയുള്ള കുട്ടികളുടെ രക്ഷിതാക്കൾ പ്രത്യേക സമ്മതപത്രം നൽകണം. 5 മുതൽ 11 വയസ്സുവരെയുള്ളവർക്കു ഫൈസർ നൽകാൻ യുഎഇ ആരോഗ്യവകുപ്പ് നവംബറിൽ അനുമതി നൽകിയിരുന്നു. 16 വയസ്സിനു മുകളിലുള്ള വിദ്യാർഥികൾക്കും അധ്യാപകർക്കും മറ്റു ജീവനക്കാർക്കും സ്കൂൾ പ്രവേശനത്തിന് വാക്സീൻ നിർബന്ധമാക്കിയിരുന്നു.

ഇതനുസരിച്ച് ഈ വിഭാഗത്തിലുള്ളവരിൽ ഭൂരിഭാഗവും 2 ‍ഡോസ് വാക്സീനും എടുത്തു. നവംബറിലെ കണക്കനുസരിച്ച് അബുദാബിയിലെ വിദ്യാർഥികളിൽ 1.07 ലക്ഷം പേർ അതായത് എമിറേറ്റിലെ മൊത്തം വിദ്യാർഥികളുടെ 39% വിദ്യാർഥികൾ വാക്സീൻ സ്വീകരിച്ചു. വാക്സീൻ ക്യാംപെയ്ൻ തീരുന്നതോടെ 50% കടക്കുമെന്നാണ് പ്രതീക്ഷ.

Share6SendShareTweet4

Related Posts

ഈദ് അൽ അദ്ഹാ അവധിക്കാലം: ആർടിഎ സർവീസ് സമയങ്ങൾ പ്രഖ്യാപിച്ചു

ഈദ് അൽ അദ്ഹാ അവധിക്കാലം: ആർടിഎ സർവീസ് സമയങ്ങൾ പ്രഖ്യാപിച്ചു

June 2, 2025
ദുബൈയിൽ വേൾഡ് പൊലിസ് സമ്മിറ്റ് സമാപിച്ചു :വൻ വിജയമായ സമ്മിറ്റിൽ 110ലധികം രാജ്യങ്ങളിൽ നിന്നുള്ള 54,000 വിദഗ്ധരെത്തി

ദുബൈയിൽ വേൾഡ് പൊലിസ് സമ്മിറ്റ് സമാപിച്ചു :വൻ വിജയമായ സമ്മിറ്റിൽ 110ലധികം രാജ്യങ്ങളിൽ നിന്നുള്ള 54,000 വിദഗ്ധരെത്തി

June 2, 2025
ദുബൈയിലെ എല്ലാ പൊതു ബസുകളുടെയും മുൻവശത്ത് ഞായറാഴ്ച മുൻഗണനാ ഇരിപ്പിടങ്ങൾ ഏർപ്പെടുത്തുന്നു

ദുബൈയിലെ എല്ലാ പൊതു ബസുകളുടെയും മുൻവശത്ത് ഞായറാഴ്ച മുൻഗണനാ ഇരിപ്പിടങ്ങൾ ഏർപ്പെടുത്തുന്നു

June 2, 2025
പാൾസ് ലീഡേഴ്ഡ് ക്യാമ്പ് “25”സംഘടിപ്പിച്ചു

പാൾസ് ലീഡേഴ്ഡ് ക്യാമ്പ് “25”സംഘടിപ്പിച്ചു

June 2, 2025
ലോകത്തിലെ ആദ്യ ജെറ്റ് പവർ ഫയർ ഫൈറ്റിംഗ് ഡ്രോൺ യു.എ.ഇ അവതരിപ്പിച്ചു

ലോകത്തിലെ ആദ്യ ജെറ്റ് പവർ ഫയർ ഫൈറ്റിംഗ് ഡ്രോൺ യു.എ.ഇ അവതരിപ്പിച്ചു

June 2, 2025
യുഎയിൽ ഇന്ന് താപനില ഉയരും; രാത്രി ഈർപ്പമുയരും

യുഎയിൽ ഇന്ന് താപനില ഉയരും; രാത്രി ഈർപ്പമുയരും

June 2, 2025

Recommended

പറയേണ്ടി വന്നതില്‍ ഖേദമുണ്ട്; കര്‍ഷക സമരം പരിഹരിക്കാനുള്ള കഴിവ് നിങ്ങള്‍ക്കില്ലെന്ന്‌ സുപ്രീംകോടതി

8 years ago
തൊഴിലാളികൾക്കായുള്ള മെഗാ പുതുവത്സരാഘോഷം ഇന്ന്

തൊഴിലാളികൾക്കായുള്ള മെഗാ പുതുവത്സരാഘോഷം ഇന്ന്

5 months ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനങ്ങൾ
  • സ്പോർട്സ്
  • വിനോദം
  • English News
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനങ്ങൾ
  • സ്പോർട്സ്
  • വിനോദം
  • English News

Copyright © 2025