ദുബായ് : ദുബായ് മെട്രോ വയഡക്ടുകൾക്ക് കീഴിൽ വാഹനങ്ങൾ പാർക്ക് ചെയ്യരുതെന്ന് ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) മുന്നറിയിപ്പ് നൽകി.
90 കിലോമീറ്റർ ദൈർഘ്യമുള്ള ദുബായ് റെയിൽവേയുടെ സംരക്ഷിത മേഖലയിൽ ആർടിഎ ഫീൽഡ് കാമ്പെയ്‌നുകൾ ആരംഭിക്കുന്നു. മെട്രോ വയഡക്‌റ്റുകൾക്ക് കീഴിൽ വാഹനങ്ങൾ താൽക്കാലികമായി പാർക്ക് ചെയ്യുന്നത് തടയുന്ന നടപടിക്രമങ്ങൾ ഈ ക്യാമ്പെയ്‌നിന്റെ ഭാഗമായി നടപ്പിലാക്കുന്നു. മെട്രോയുടെ മൾട്ടി ലെവൽ പാർക്കിംഗ് ടെർമിനലുകളിൽ പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങൾ നിശ്ചിത പാർക്കിംഗ് സമയത്തിൽ കവിയുന്നില്ലെന്ന് ഉറപ്പാക്കുകയാണ് കാമ്പെയ്‌നുകളുടെ മറ്റൊരു ലക്ഷ്യം.
ഈ വർഷം കാമ്പെയ്‌ൻ ആരംഭിച്ചതുമുതൽ, 400-ലധികം വാഹനമോടിക്കുന്നവരെ ബന്ധപ്പെട്ടു. ഇത് വരെ അറിയിപ്പ് ലഭിച്ച് ഒരു മണിക്കൂറിനു…