ഷാർജയിൽ ട്രക്ക് സഞ്ചരിക്കുന്നതിനുള്ള സമയക്രമത്തിൽ മാറ്റം വരുത്തിയതായി ഷാർജ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി .ഷാർജ പോലീസുമായി സഹകരിച്ച് എമിറേറ്റിലെ എല്ലാ റോഡുകളിലും ട്രക്ക് സഞ്ചരിക്കുന്നതിനുള്ള സമയക്രമത്തിൽ ഇപ്പോൾ ഭേദഗതി വരുത്തിയിട്ടുണ്ട്. ട്രക്ക് സഞ്ചരിക്കുന്നതിനുള്ള സമയക്രമങ്ങൾ ജൂലൈ 4 മുതൽ പ്രാബല്യത്തിൽ വരും.ഇതനുസരിച്ച്, ഷാർജ-അൽ ദൈദ് റോഡ്, എമിറേറ്റ്സ് ബൈപാസ് റോഡ്, എൽ ഹ്ബാബ്-അൽ മദാം റോഡ് എന്നിവയൊഴികെ രാവിലെ 5:30 മുതൽ രാവിലെ 8:30 വരെയും ഉച്ചകഴിഞ്ഞ് 3:00 മുതൽ രാത്രി 8:00 വരെയും ട്രക്കുകൾ നിരോധിക്കും. രാവിലെ 5:30 നും 8:30 നും ഇടയിൽ നിരോധനം ഏർപ്പെടുത്തും. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിലെ (പുലർച്ചെ 12 മുതൽ പുലർച്ചെ 5.30 വരെ) ട്രക്ക് സമയത്തിന് മാറ്റമില്ല.ഓഫീസ് ജീവനക്കാരും വിദ്യാർത്ഥികളും അവരുടെ ജോലി സ്ഥലങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും കാലതാമസമില്ലാതെ എത്തിച്ചേരുന്നത് ഉറപ്പാക്കാൻ ബന്ധപ്പെട്ട അധികാരികളുമായി ഏകോപിപ്പിച്ച് പുതിയ നിയന്ത്രണങ്ങൾ നടപ്പിലാക്കുമെന്നും എസ്ആർടിഎ അറിയിച്ചു.
എല്ലാ ട്രക്ക് ഡ്രൈവർമാരും ഈ സമയക്രമം പാലിക്കണമെന്നും ആവശ്യമായ പെർമിറ്റുകൾ നേടണമെന്നും ട്രക്ക് നീക്കത്തിന് അനുമതിയില്ലാത്ത റോഡുകൾ ഉപയോഗിക്കരുതെന്നും SRTA അഭ്യർത്ഥിച്ചു