യു എ ഇയിൽ മയക്കുമരുന്ന് ദുരുപയോഗത്തിനെതിരേ നടപടി കടുപ്പിക്കാനൊരുങ്ങി ദുബായ് കസ്റ്റംസ്. ഈ വർഷത്തിലെ ആദ്യ നാല് മാസങ്ങളിലായി 936 മയക്കുമരുന്ന് കേസുകൾ റിപ്പോർട്ട് ചെയ്തതായി ദുബായ് കസ്റ്റംസ് വ്യക്തമാക്കി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ കേസുകളുടെ എണ്ണം 558 ആയിരുന്നു. അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിലാണ് കണക്കുകൾ പുറത്തുവിട്ടത്. കടൽ-കര-വ്യോമമാർഗം മയക്കുമരുന്നുകൾ കടത്താൻ ശ്രമിച്ചകുറ്റകൃത്യങ്ങൾ ഇതിൽ ഉൾപ്പെടുന്നു.കുരുമുളക് ബാഗിൽ ഒളിപ്പിച്ച മയക്കുമരുന്ന് വസ്തുക്കൾ ജെബൽ അലി തുറമുഖത്തുനിന്ന് കസ്റ്റംസ്പിടികൂടിയിരുന്നു. 2,968 പെട്ടികളിലായി കാപ്പി ഉത്പന്നങ്ങളിൽ മയക്കുമരുന്നുകൾ ഒളിപ്പിച്ചുവെച്ചതായും കസ്റ്റംസ് കണ്ടെത്തി.മയക്കുമരുന്ന്ഉപയോഗത്തിനെതിരേ ബോധവത്കരണ പ്രദർശനം നടത്തി റാസൽഖൈമ പോലീസ്. എമിറേറ്റിലെ മയക്കുമരുന്ന് കടത്ത്, വ്യാപാരം, ആസക്തി എന്നിവഇല്ലാതാക്കാൻ അന്താരാഷ്ട്ര ലഹരിവിരുദ്ധദിന ത്തിൽ അൽ മനാർ സെന്ററിലാണ് ബോധവത്കരണ പ്രദർശനം സംഘടിപ്പിച്ചത്.പ്രദർശനങ്ങളിലൂടെമയക്കുമരുന്ന് ഉപയോഗവും വ്യാപാരവും തടയുന്നതിനോടൊപ്പം ഇതിന്റെ അനന്തരഫലങ്ങളെക്കുറിച്ച് യുവജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുമെന്നുംറാസൽഖൈമ പോലീസ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ അലി അബ്ദുള്ള ബിൻ അൽവാൻ അൽ നുഐമി പറഞ്ഞു.വിവിധ ഭാഷകളിലായിസുരക്ഷാ നിർദേശങ്ങൾ നൽകുമെന്ന് ഡ്രഗ് കൺട്രോൾ ഡിപ്പാർട്ട്‌മെന്റ് ടെക്നിക്കൽ സപ്പോർട്ട് വിഭാഗം മേധാവി ലെഫ്റ്റനന്റ് കേണൽ മറ്റാർ അലി അൽമറ്റാർ പറഞ്ഞു