യുഎഇയില്‍ പ്രതിദിന കൊവിഡ് കേസുകള്‍ വീണ്ടും 17 00ന് മുകളില്‍ തുടരുന്നു . ആരോഗ്യ പ്രതിരോധമന്ത്രാലയം പുറത്തുവിട്ട ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഇന്ന് രാജ്യത്ത് 1,769 പേര്‍ക്കാണ് കൊവിഡ്സ്ഥിരീകരിച്ചത്. രാജ്യത്ത് ചികിത്സയിലായിരുന്ന 1,674കൊവിഡ് രോഗികളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെരോഗമുക്തരായത്. കൊവിഡ് ബാധിച്ച് രാജ്യത്ത് പുതിയതായി രണ്ട് മരണങ്ങളാണ് റിപ്പോര്‍ട്ട്ചെയ്തത്.യുഎഇയിൽ തുടർച്ചയായ 19 –ാം ദിവസം ആയിരത്തിലേറെ കോവിഡ് രോഗികൾസ്ഥിരീകരിക്കുന്നത് .പുതിയതായി നടത്തിയ 192,567 കൊവിഡ് പരിശോധന കളില്‍ നിന്നാണ് രാജ്യത്തെപുതിയ രോഗികളെ കണ്ടെത്തി യത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 944,022 പേര്‍ക്ക്യുഎഇയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 924,192. പേര്‍ ഇതിനോടകം തന്നെരോഗമുക്തരായി. 2,315. പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. നിലവില്‍ 17,515. കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്.മാസ്ക്ക് ധരിക്കുന്നതിൽ വീഴ്‌ച പാടില്ലെന്നും സാമൂഹിക അകലംപാലിക്കണമെന്നും അധികൃതർ അവർത്തിച്ച് ഓർമ്മിപ്പിച്ചു .അവധിസമയങ്ങളിൽ അടക്കം പരമാവധി ജഗ്രതതുടരണമെന്നും ആരോഗ്യ പ്രതിരോധമന്ത്രലയം അറിയിച്ചു