ചൂടുകാലത്തെ ജല, വൈദ്യുതി ഉപയോഗം കുറയ്ക്കുന്നതിന് ഉപഭോക്താക്കൾക്ക് ദുബായ് ഇലക്ട്രിസിറ്റിആൻഡ് വാട്ടർ അതോറിറ്റി (ദേവ) മാർഗനിർദേശങ്ങൾ നൽകി. ചൂടുകാലത്ത് ഉപയോഗം കൂടുമെങ്കിലുംകാര്യക്ഷമതയും കരുതലും വേണമെന്ന് ദേവ എമിറേറ്റിലെ ഉപഭോക്താക്കളെ ഓർമിപ്പിക്കുന്നു.
അതിനായി ദേവയുടെ ‘സ്മാർട്ട് സേവനങ്ങൾ’ പരമാവധി പ്രയോജനപ്പെടുത്തണം. അതുവഴി ഉപയോഗംഗണ്യമായി കുറയ്ക്കാനും സാധിക്കും. സ്മാർട്ട് സേവനത്തിലൂടെ ദേവയുമായി നേരിട്ട് ബന്ധപ്പെടാതെ ജല, വൈദ്യുതി ഉപയോഗം ഡിജിറ്റൽ നിരീക്ഷണത്തിന് വിധേയമാക്കാം. കൂടാതെ ‘ഹൈവാട്ടർ യൂസേജ് അലർട്ട്’ സംവിധാനം വെള്ളത്തിന്റെ ഉപയോഗംകുറയ്ക്കാൻ സഹായിക്കും.പഴയ എ.സി.കൾക്ക് പകരമായിഗുണമേന്മയുള്ളതും പുതിയതുമായവ മാറ്റിസ്ഥാപിക്കുക.ഫിൽറ്ററുകൾ ഇടയ്ക്കിടെ വൃത്തിയാക്കുക.എ.സി. ഉപയോഗിക്കുമ്പോൾ വാതിലുകളും ജനലുകളും ശരിയായി അടച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക. സാധ്യമായഇടങ്ങളിൽ എൽ.ഇ.ഡി. വെളിച്ചങ്ങളും മോഷൻ സെൻസറുകളും സ്ഥാപിക്കുക.രാവിലെ എട്ടിനുമുൻപുംവൈകീട്ട് ആറിനുശേഷവും മാത്രം ചെടികൾ നനയ്ക്കാൻ വെള്ളമുപയോഗിക്കുക,ഹോസ് പൈപ്പുകളുടെഉപയോഗം കുറയ്ക്കുക,പുതുതായി വാങ്ങുന്ന ഇലക്‌ട്രോണിക് ഉപകരണങ്ങൾ ഗുണമേന്മയുള്ളതാണെന്ന്ഉറപ്പുവരുത്തുക.ആറുമാസത്തിലൊരിക്കൽ വാട്ടർമീറ്റർ ചോർച്ചയില്ലെന്ന് ഉറപ്പുവരുത്തുക.ആവശ്യമായതാപനിലയും സമയവും ക്രമീകരിച്ച് ഇലക്‌ട്രോണിക് ഉപകരണങ്ങൾ പ്രവർത്തിപ്പിക്കുക.എന്നിവയാണ്ഊർജസംരക്ഷണത്തിനായി ദേവയുടെ പ്രധാന മാർഗനിർദേശങ്ങൾ