യു എ ഇയിൽ താഴ്ന്ന വരുമാനക്കാരായ പൗരന്മാർക്കുള്ള സോഷ്യൽ സപ്പോർട്ട് പ്രോഗ്രാം പുനഃക്രമീകരിക്കാൻ പ്രസിഡണ്ട് ഹിസ് ഹൈനസ് ഷെയ്ഖ്മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, നിർദ്ദേശം നൽകി,.സംരംഭത്തിന് മാറ്റിവച്ച ബജറ്റ് 14 ബില്യൺ ദിർഹത്തിൽ നിന്ന് 28 ബില്യൺ ദിർഹമായിഇരട്ടിയാക്കി.ഭവന നിർമ്മാണം, യൂണിവേഴ്സിറ്റി വിദ്യാഭ്യാസം, 45 വയസ്സിന് മുകളിലുള്ള തൊഴിൽരഹിതരായ പൗരന്മാർ എന്നിവയ്ക്കായി ഫണ്ട് പുതിയവിഹിതം അവതരിപ്പിക്കും. ഇന്ധനം, ഭക്ഷണം, വെള്ളം, വൈദ്യുതി എന്നിവയ്ക്കുള്ള സബ്‌സിഡിയും ഇതിൽ ഉൾപ്പെടുന്നു.രാജ്യത്തുടനീളമുള്ളപരിമിതമായ വരുമാനമുള്ള പൗരന്മാർക്ക് മാന്യമായ ഉപജീവനമാർഗം നൽകാനുള്ള നേതൃത്വത്തിന്റെ താൽപ്പര്യത്തിൽ നിന്നാണ് ഈ തീരുമാനം.