മിഡിൽ ഈസ്റ് മേഖലയിലെ രാജ്യങ്ങളുടെ സുരക്ഷയും സുസ്ഥിരതയും ലക്ഷ്യമിട്ടുള്ള സുരക്ഷാ നടപടികൾക്ക് അമേരിക്കയുമായി സഹകരിക്കാൻഅറബ് രാജ്യങ്ങളുടെ ഉച്ചകോടി തീരുമാനിച്ചു. രാജ്യങ്ങൾക്കു നേരെ ഉയരുന്ന ഏതുതരം സുരക്ഷാ ഭീഷണിയെയും നേരിടാൻ അമേരിക്കൻ നൽകുന്നസഹായം സ്വീകരിക്കുമെന്നും ജിസിസി രാജ്യങ്ങളുടെയും ഈജിപ്ത്, ജോർദാൻ, ഇറാഖ് രാജ്യങ്ങളുടെയും തലവന്മാർ ഒപ്പുവച്ച സംയുക്ത പ്രസ്താവനയിൽപറഞ്ഞു.ഒമാൻ, യുഎഇ, ഇറാൻ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന ഹോർമൂസ് കടലിടുക്കിലൂടെയും യമൻ അതിർത്തിയിലെ ബാബ് അൽമണ്ഡബിലൂടെയും ഉയരുന്ന സുരക്ഷാ വെല്ലുവിളികളെ ചെറുക്കാനും കടൽപ്പാത സുരക്ഷിത മാക്കാനും അറബ് രാജ്യങ്ങൾ പരസ്പര സഹകരണത്തിൽപ്രവർത്തിക്കും. അറബ്, ഗൾഫ് മേഖലയിൽ വിനാശകരമായ ആയുധങ്ങൾ ശേഖരിക്കുകയോ പ്രയോഗിക്കുകയോ ചെയ്യില്ലെന്നു രാഷ്ട്രങ്ങൾ ഉറപ്പാക്കും.അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ, ഗൾഫ് രാജ്യങ്ങളുടെയും ഈജിപ്ത്, ജോർഡൻ, ഇറാഖ് രാജ്യങ്ങളുടെയും ഭരണാധികാരികൾ എന്നിവരുടെ പങ്കാളിത്തത്തിൽ സൗദി അറേബ്യ ആതിഥേയത്വം വഹിച്ച ജിദ്ദ ഉച്ചകോടിയുടെ തീരുമാനങ്ങളെ സ്വാഗതം ചെയ്ത് അറബ് ലോകം. അറബ് മേഖലയുടെ സുരക്ഷക്കുനേരെ ഉയരുന്ന വെല്ലുവിളികളെ ഒരുമിച്ചുനേരിടാനും അറബ്-അമേരിക്ക ബന്ധത്തെ ശക്തിപ്പെടുത്താനും എടുത്ത തീരുമാനത്തെ ഇസ്‍ലാമിക രാജ്യങ്ങളുടെ സഹകരണ കൂട്ടായ്മ (ഒ.ഐ.സി)യാണ് ആദ്യം സ്വാഗതം ചെയ്തു രംഗത്തുവന്നത്.