ദുബായ് ടൂറിസം മേഖലയിലെ നേരിട്ടുള്ള വിദേശനിക്ഷേപ പദ്ധതികളിൽ (എഫ്ഡിഐ)ഒന്നാം സ്ഥാനംനിലനിർത്തി. 2021ൽ 30 വ്യത്യസ്ത പദ്ധതികളിലൂടെ 6.4 ബില്യൺ ദിർഹമാണ് ദുബായ് ടൂറിസം മേഖലയിലെഎഫ്ഡിഐയിലൂടെ നേടിയത്. ലോകം ഈ മേഖലയിൽ വലിയ വെല്ലുവിളി നേരിടുമ്പോഴാണ് ദുബായിയുടെഈ വലിയ നേട്ടമെന്ന് ദുബായ് കിരീടാവകാശി യും ദുബായ് എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ട്വിറ്ററിൽ കുറിച്ചു. അതിനു പിന്നിൽ ദുബായ് ഭരണാധികാരിയും യുഎഇപ്രധാനമന്ത്രി യുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ മികച്ച നേതൃത്വവുംദീർഘവീക്ഷണവുമാണെ ന്നും അദ്ദേഹം പറഞ്ഞു. രാജ്യാന്തര നിക്ഷേപകർക്ക് സ്ഥിരമായി നിക്ഷേപങ്ങ ൾനടത്താനും അതിൽ നിന്നും തിരിച്ചു കിട്ടാനും സാധിക്കുന്ന ത് വലിയ ധൈര്യം നൽകുന്നതാണ്. തുടർന്നുംവ്യവസായ സൗഹൃദ നടപടികൾ ദുബായ് തുടരും. ലോകത്ത് FDIയുടെ മുൻനിരയിൽ എന്നും ദുബായ്ഉണ്ടാകുമെന്നും ഷെയ്ഖ് ഹംദാൻ പറഞ്ഞു. കഴിഞ്ഞ ദിവസം പുറത്തുവന്ന സാമ്പത്തിക സേവന മേഖലയിലെനേരിട്ടുള്ള വിദേശനിക്ഷേപ പദ്ധതി കളിലും ദുബായ് ലോകത്ത് ഏറ്റവും മുന്നിലായിരുന്നു. ലണ്ടൻ, സിംഗപ്പൂർ, ന്യൂയോർക്ക്, പാരിസ് എന്നിവയെ പിന്നിലാക്കി യാണ് ദുബായ് ഈ നേട്ടം കൈവരിച്ചത്.