യുഎഇയില്‍പുതിയ കൊവിഡ് കേസുകളുടെ എണ്ണം കഴിഞ്ഞ ഏതാനും ദിവസങ്ങളായി ചെറിയ തോതില്‍കുറഞ്ഞുവരുന്നു . രാജ്യത്തെ ആരോഗ്യ – പ്രതിരോധ മന്ത്രാലയം പുറത്തുവിട്ട ഔദ്യോഗിക കണക്കുകള്‍പ്രകാരം ഇന്ന് രാജ്യത്ത് 1,386 പേര്‍ക്കാണ് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചത്. രാജ്യത്ത് ചികിത്സയിലായിരുന്ന 1,382 കൊവിഡ് രോഗികള്‍കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്തരായി. കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ്ബാധിച്ച് രാജ്യത്ത് പുതിയ മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
പുതിയതായി നടത്തിയ 201,623കൊവിഡ് പരിശോധനകളില്‍ നിന്നാണ് രാജ്യത്തെപുതിയ രോഗികളെ കണ്ടെത്തിയത്.ഇതുവരെയുള്ള കണക്കുകള്‍പ്രകാരം ആകെ 974,802പേര്‍ക്ക് യുഎഇയില്‍കൊവിഡ് വൈറസ് ബാധസ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍955,076 പേര്‍ഇതിനോടകം തന്നെ രോഗമുക്തരായി. 2,325 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്.നിലവില്‍17,401 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്. കോവിഡ് കേസുകൾ നേരത്തേ കണ്ടെത്തുന്ന തിനും ആവശ്യമായ ചികിത്സ നൽകുന്നതിനുംരാജ്യവ്യാപകമായി പരിശോധന നടത്തുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു.
അതേസമയം, വേനലവധിക്ക് വിമാന യാത്ര ചെയ്യുന്നവർ കോവിഡ് ജാഗ്രത പാലിക്കണമെന്ന് അധികൃതർ പറഞ്ഞു. കോവിഡ് കേസുകൾ വീണ്ടുംവർധിച്ചു വരുന്ന സാഹചര്യ ത്തിൽ ആൾക്കൂട്ടത്തിൽ ചെല്ലുമ്പോൾ മാസ്ക് ധരിക്കുകയും ശാരീരിക അകലം പാലിക്കുകയും വേണം. കോവിഡ് സുരക്ഷാമാനദണ്ഡങ്ങൾ സംബന്ധിച്ച് ആരോഗ്യവിദഗ്ധർ നൽകുന്ന നിർദേശങ്ങൾ അനുസരിക്കണമെന്നും മുന്നറിയിപ്പ് നൽകി .