ദുബൈയിൽ ഗോൾഡൻവിസക്കാർക്ക് ഇനി ദുബൈ പൊലീസിന്റെ ഇസാദ് പ്രിവിലേജ് കാർഡ് സൗജന്യമായി ലഭിക്കും. വിവിധ രാജ്യങ്ങളിലെസ്ഥാപനങ്ങളിൽ ഇളവ് ഉൾപ്പെടെ ആനൂകൂല്യങ്ങൾ ലഭ്യമാക്കുന്നതാണ് ഇസാദ് കാർഡ്.
ഈ കാർഡുള്ളവർക്ക് ആരോഗ്യം, വിദ്യാഭ്യാസം, റിയൽ എസ്റ്റേറ്റ്, റെസ്റ്റോറന്റ് തുടങ്ങി വിവിധയിടങ്ങളിൽ പ്രത്യേക ആനുകൂല്യങ്ങളുണ്ടാകും.ഇതുവരെ വിവിധമേഖല കളിൽ മികവ് പുലർത്തുന്ന 65,000 പേർക്കാണ്ദുബായിൽ ഗോൾഡൻ വിസ ലഭിച്ചിരിക്കുന്നതെന്ന് ദുബായ് മീഡിയാ ഓഫീസ് അറിയിച്ചു.