ആശയവിനിമയരംഗത്ത് അതിനൂതന മാറ്റങ്ങൾ കൊണ്ടുവരുന്ന മെറ്റാവേഴ്‌സ് രംഗത്തെ ആദ്യ സമ്മേളനത്തിന് ദുബായ് വേദിയാകും. സെപ്റ്റംബർ 28, 29 തീയതികളിലായി ദുബായ്മ്യൂസിയം ഓഫ് ദി ഫ്യൂച്ചറിലും എമിറേറ്റ്‌സ് ടവറിലും മെറ്റാവേഴ്‌സ് സമ്മേളനം നടത്തുമെന്ന് ദുബായ് കിരീടാവ കാശി യും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ്ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ട്വിറ്ററിലൂടെ അറിയിച്ചു.
മെറ്റാവേഴ്‌സ് സാങ്കേതിക വിദ്യകളിൽ വൈദഗ്ധ്യമുള്ള 300 ആഗോള വിദഗ്ധരും 40 സ്ഥാപനങ്ങളുംസമ്മേളനത്തിൽ പങ്കാളികളാകും.40,000 വെർച്വൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ ലക്ഷ്യമിടുന്ന ദുബായ് മെറ്റാവേഴ്‌സ് സ്ട്രാറ്റജിയുടെ പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ യാണ്സമ്മേളത്തിന്റെ വിവരങ്ങളും അദ്ദേഹം പങ്കുവച്ചത്. അടുത്ത അഞ്ച് വർഷത്തിനകം ഈ രംഗത്ത് പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടെ എണ്ണം ഇരട്ടിയിലേറെയായി വർധിപ്പിക്കാനുംലക്ഷ്യമിടുന്നുണ്ട്.മനുഷ്യരാശിക്ക് മികച്ച ഭാവിയും മെച്ചപ്പെട്ട ജീവിത നിലവാരവും കൈവരിക്കുന്നതിന് അതിനൂതന സാങ്കേതിക വിദ്യ വിവിധ മേഖലകളിൽ എങ്ങനെയൊക്കെപ്രയോജനപ്പെടുത്താമെന്ന് പ്രഥമ മെറ്റാവേഴ്‌സ് സമ്മേളനം വിശകലനം ചെയ്യും. യു.എ.ഇ. യിലെയും ലോകമെമ്പാടുമുള്ള മനുഷ്യരുടെയും ജീവിതനിലവാരംമെച്ചപ്പെടുത്തുന്നതിനായി അതിനൂതന സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്താനാണ് ദുബായ് ലക്ഷ്യമിടുന്നത്.
വികസന സാധ്യതകൾ മനസ്സിലാക്കി ദുബായിയെ ആഗോളതലത്തിൽ ഉയർത്താനും ശ്രമിക്കുമെന്ന് ശൈഖ് ഹംദാൻ വ്യക്തമാക്കി.യാഥാർഥ്യ പരിസ്ഥിതിയിലും വെർച്ച്വൽ ലോകത്തും മനുഷ്യജീവിതത്തിൽ സ്വാധീനം ചെലുത്തുന്നകർമ്മപദ്ധതികളും തന്ത്രങ്ങളും സമ്മേളനത്തിൽ അവതരിപ്പിക്കും. പുതിയ സാങ്കേതിക വിദ്യ വാഗ്ദാനം ചെയ്യുന്ന ഉചിതമായ അവസരങ്ങളും പ്രതിവിധികളും കണക്കിലെടുത്ത്വിദഗ്ധർ ഭാവിയെക്കുറിച്ചുള്ള അവരുടെ കാഴ്ചപ്പാടുകൾ പങ്കുവെക്കുകയും ചെയ്യും.