ലോകോത്തര നിലവാരം പുലർത്തിയും ഉന്നത സേവനങ്ങൾ നൽകിയും സാമ്പത്തിക മേഖലയിൽ ഗുണനിലവാരം ഉറപ്പാക്കിയും ദുബായിയെ ആഗോള റോൾ മോഡലായിഉയർത്തുന്നതിന് തുടർന്നും പ്രവർത്തിക്കുമെന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂംപറഞ്ഞു. ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ പര്യടനത്തിനിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.സേവനങ്ങളും യാത്രക്കാരുടെ സൗകര്യങ്ങളും മെച്ചപ്പെടുത്തുന്നതിനുള്ളപുതിയ വഴികൾ നിരന്തരം പര്യവേക്ഷണം ചെയ്തുകൊണ്ട് ആഗോള മത്സരക്ഷമത വർധിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ തുടരാൻ അദ്ദേഹം ദുബായ് എയർപോർട്ട് ടീമുകൾക്ക്നിർദ്ദേശം നൽകി.
പ്രാദേശിക സമ്പദ്‌വ്യവസ്ഥയുടെ പ്രധാന അടിത്തറയായ ദുബായുടെ ട്രാവൽ ആൻഡ് ടൂറിസം മേഖല കൈവരിച്ച ശ്രദ്ധേയമായ വളർച്ച വിവിധ മേഖലകളിൽമികച്ച നിലവാരം ഉറപ്പാക്കാനുള്ള എമിറേറ്റിന്റെ അശ്രാന്ത പരിശ്രമത്തിന്റെ ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു. ഈ പ്രതിബദ്ധത ദുബായുടെ മികവിന്റെ ധാർമ്മികതയാൽനയിക്കപ്പെട്ടതാണെന്ന് അഭിപ്രായപ്പെട്ടു.