യു.എ.ഇ.യിൽ അസ്ഥിര കാലാവസ്ഥ തുടരുന്നു .ഇന്ന് പൊതുവെ മൂടിക്കെട്ടിയ അന്തരീക്ഷം ആയിരിക്കും .പകൽ താപനിലയും ഹ്യൂമിഡിറ്റിയും കൂടും . അടുത്തരണ്ട ദിവസവും കൂടി വിവിധയിടങ്ങളിൽ മഴ പെയ്യാനുള്ള സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു .അസ്ഥിര കാലാവസ്ഥ തുടരുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകി .കഴിഞ്ഞദിവസ ങ്ങളിൽ വിവിധയിട ങ്ങളിൽ മഴ പെയ്തതിരുന്നു.
കടുത്ത ചൂടിനിടയിലും ന്യൂനമർദം കാരണവും രാജ്യത്ത് തുടർന്നു വരുന്ന ക്ലൗഡ് സീഡിങ് നടപടികൾ കാരണവുമാണ് മഴ ലഭിക്കുന്നതെന്ന് കേന്ദ്രം വ്യക്തമാക്കി.ഈസാഹചര്യ ത്തിൽവാഹനമോടിക്കുന്ന വർ അതിജാഗ്രത പാലിക്കണം. റോഡിലെ ഇലക്ട്രോണിക് ബോർഡുകളിൽ ദൃശ്യമാവുന്ന വേഗ പരിധി കർശനമായി പാലിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു