ദുബായില്‍ വന്‍ തോതില്‍ നിക്ഷേപം നടത്തി കമ്പനികളും സംരംഭങ്ങളും തുടങ്ങുന്നവരില്‍ ഒന്നാം സ്ഥാനം ഇന്ത്യക്കാര്‍ക്ക്. ദുബായ് ചേംബര്‍ ഓഫ് കൊമേഴ്സ് പുറത്തുവിട്ട കണക്ക് പ്രകാരം, കഴിഞ്ഞ വര്‍ഷം മാത്രം 15,481 സ്ഥാപനങ്ങളാണ് ഇന്ത്യക്കാര്‍ തുടങ്ങിയത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 38% കൂടുതലാണിത്.
സംരംഭക മേഖലയില്‍ രണ്ടാമത് പാക്കിസ്ഥാനാണ്. കഴിഞ്ഞ വര്‍ഷം മാത്രം 8,036 സ്ഥാപനങ്ങളാണ് പാക്കിസ്ഥാന് സ്വദേശികള്‍ തുടങ്ങിയത്. മുന്‍ വര്‍ഷത്തേക്കാള്‍ 71.2% അധികമാണിതെന്ന് ചേംബര്‍ ഓഫ് കൊമേഴ്സ് ഡയറക്ടര്‍ ജനറല്‍ മുഹമ്മദ് അലി റാഷിദ് ലൂത്ത അറിയിച്ചു.
4,837 സ്ഥാപനങ്ങള്‍ തുറന്ന ഈജിപ്ഷ്യന്‍ സംരംഭകരാണ് മൂന്നാം സ്ഥാനത്ത്. മുന്‍ വര്‍ഷത്തേക്കാള്‍ 63.2% അധികം. സിറിയ, യുകെ, ബംഗ്ലദേശ്, ചൈന, ജോര്‍ദാന്‍, ഇറാഖ്, യെമന്‍ എന്നിവരാണ് തൊട്ടുപിന്നിലുള്ളത്. വ്യാപാരം, സേവനം, കെട്ടിടനിര്‍മാണ മേഖല, റിയല്‍ എസ്റ്റേറ്റ്, ഗതാഗതം, കമ്യൂണിക്കേഷന്‍ തുടങ്ങിയ മേഖലകളിലാണ് കൂടുതല്‍ സ്ഥാപനങ്ങളും ലൈസന്‍സ് നേടിയത്.