പുതിയതായി 4 വ്യത്യസ്ത ടിക്കറ്റ് നിരക്കുകള്‍ അവതരിപ്പിച്ചിരിക്കുകയാണ് എയര്‍ ഇന്ത്യ എക്സ്പ്രസ്. 15 കിലോ ചെക്ക് ഇന്‍ ബാഗേജോടു കൂടിയ യാത്രയ്ക്ക് എക്സ്പ്രസ് വാല്യൂ, ചെക്ക് ഇന്‍ ബാഗേജില്ലാത്ത യാത്രയ്ക്കുള്ള എക്സ്പ്രസ് ലൈറ്റ്, ചെയ്ഞ്ച് ഫീസ് ഇല്ലാതെ യാത്രയ്ക്കു 2 മണിക്കൂര്‍ മുമ്പ് വരെ വിമാനം മാറാന്‍ കഴിയുന്ന എക്സ്പ്രസ് ഫ്ളെക്സ് എന്നിവയ്ക്കു പുറമെ ‘എക്സ്പ്രസ് ബിസ്’ എന്ന പേരില്‍ ബിസിനസ് ക്ലാസ് സേവനങ്ങളുമാണ് ലഭ്യക്കിയിരിക്കുന്നത്.
എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ പുതിയ വിമാനങ്ങളിലാണ് ബിസിനസ് ക്ളാസ് സേവനങ്ങള്‍. വിമാനനിര വിപുലമാക്കുന്നതിന്റെ ഭാഗമായി 4 പുതിയ വിമാനങ്ങള്‍ വീതമാണ് എയര്‍ ഇന്ത്യ എക്സ്പ്രസ് ഓരോ മാസവും പുറത്തിറക്കുന്നത്. എക്സ്പ്രസ് ബിസ് ടിക്കറ്റുകള്‍ ബുക്കു ചെയ്യുമ്പോള്‍ ആഭ്യന്തര യാത്രകളില്‍ 25 കിലോയുടെയും രാജ്യാന്തര യാത്രയില്‍ 40 കിലോയുടെയും വര്‍ധിപ്പിച്ച ബാഗേജ് അലവന്‍സ് ലഭിക്കും. airindiaexpress.com, എയര്‍ ഇന്ത്യ എക്സ്പ്രസ് മൊബൈല്‍ ആപ് എന്നിവയിലൂടെയും ടിക്കറ്റുകള്‍ ബുക്കു ചെയ്യാം.