• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
No Result
View All Result
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ

Home India

തെരഞ്ഞെടുപ്പിന് പൂര്‍ണ സജ്ജമെന്ന് നരേന്ദ്ര മോദി

March 16, 2024
in India
A A
തെരഞ്ഞെടുപ്പിന് പൂര്‍ണ സജ്ജമെന്ന് നരേന്ദ്ര മോദി
26
VIEWS

ലോക്‌സഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിന് പിന്നാലെ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനാധിപത്യത്തിന്റെ ഏറ്റവും വലിയ ഉത്സവം വന്നെത്തി. ബിജെപിയും എന്‍ഡിഎയും തെരഞ്ഞെടുപ്പിന് പൂര്‍ണ സജ്ജംമാണെന്നും നരേന്ദ്ര മോദി പറഞ്ഞു. കഴിഞ്ഞ 10 വര്‍ഷത്തെ ഭരണനേട്ടങ്ങള്‍, വികസന പദ്ധതികള്‍, സേവനങ്ങള്‍ എന്നിവ ഉയര്‍ത്തിക്കാട്ടിയാണ് പാര്‍ട്ടി ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങുന്നതെന്നും മോദി വ്യക്തമാക്കി

”പത്ത് വര്‍ഷം മുമ്പ്, ഞങ്ങള്‍ അധികാരത്തില്‍ വരുന്നതിന് മുമ്പ്, ഇന്ത്യയിലെ ജനങ്ങള്‍ നിരാശ അനുഭവിച്ചിരുന്നു. അന്നത്തെ സര്‍ക്കാര്‍ അവരെ വഞ്ചിച്ചു. എല്ലാ മേഖലയിലും അഴിമതിയും സ്വജനപക്ഷപാതവും മാത്രമേ ഉണ്ടായിരുന്നുള്ളൂ. ലോകം ഇന്ത്യയെ കൈവിട്ടു. ഈ അവസ്ഥയില്‍ നിന്നുള്ള ഇന്ത്യയുടെ മഹത്തായ തിരിച്ചുവരവാണ് പിന്നീട് ജനം കണ്ടത്” അദ്ദേഹം എക്‌സില്‍ കുറിച്ചു.

”സത്യസന്ധവും ദൃഢനിശ്ചയവും ഇച്ഛാശക്തിയുമുള്ള ഒരു സര്‍ക്കാരിന് എത്രമാത്രം ചെയ്യാന്‍ കഴിയുമെന്ന് ഇന്ന് ഓരോ ഇന്ത്യക്കാരനും അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. അതുകൊണ്ടാണ് നമ്മുടെ സര്‍ക്കാരില്‍ ജനങ്ങള്‍ക്കുള്ള പ്രതീക്ഷകള്‍ വര്‍ധിച്ചിരിക്കുന്നത്. അതുകൊണ്ടാണ് ഇന്ത്യയുടെ എല്ലാ കോണുകളില്‍ നിന്നും, സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളെയും ആളുകള്‍ ഒരേ സ്വരത്തില്‍ പറയുന്നത്- അബ് കി ബാര്‍, 400 പാര്‍! എന്ന്” മോദി കൂട്ടിച്ചേര്‍ത്തു.

പ്രതിപക്ഷത്തെ വിമര്‍ശിച്ച പ്രധാനമന്ത്രി മോദി ഇത്തരം നേതൃത്വം ഇന്ത്യക്കാരുടെ അഭിലാഷങ്ങള്‍ക്ക് നിരക്കുന്നതല്ലെന്നും പറഞ്ഞു. ”നമ്മുടെ പ്രതിപക്ഷത്തിന് ഒരു നായകനില്ല. ഞങ്ങളെ അധിക്ഷേപിക്കാനും വോട്ട് ബാങ്ക് രാഷ്ട്രീയം ചെയ്യാനും മാത്രമേ അവര്‍ക്കറിയൂ. സമൂഹത്തെ ഭിന്നിപ്പിക്കാനുള്ള അവരുടെ രാജവംശ സമീപനവും ഗൂഢാലോചനയും പൊതുസമൂഹം തള്ളിക്കളഞ്ഞു. കൂടാതെ അഴിമതിയുടെ ട്രാക്ക് റെക്കോര്‍ഡ് കാരണം അവര്‍ക്ക് ആളുകളെ മുന്നില്‍ വന്നുനില്‍ക്കാന്‍ കഴിയില്ല. ഇത്തരക്കാരെ പൊതുസമൂഹം ഒരിക്കലും അംഗീകരിക്കില്ല” മോദി പറഞ്ഞു.

”നമ്മുടെ മൂന്നാം ടേമില്‍ രാജ്യത്തിന് വേണ്ടി ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ട്. എന്‍ഡിഎ സര്‍ക്കാരിന്റെ മൂന്നാം ടേമില്‍ ദാരിദ്ര്യത്തിനും അഴിമതിക്കുമെതിരായ പോരാട്ടം വേഗത്തിലാകും. സാമൂഹിക നീതിക്കുവേണ്ടിയുള്ള ശ്രമങ്ങള്‍ ഇനിയും തുടരും. ഇന്ത്യയെ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്വ്യവസ്ഥയാക്കും. യുവാക്കളുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാനുള്ള പരിശ്രമങ്ങള്‍ സര്‍വ്വ കരുത്തും ഉപയോഗിച്ച് ഞങ്ങള്‍ മുന്നോട്ട് കൊണ്ടുപോകും”- മോദി കൂട്ടിച്ചേര്‍ത്തു.

Share4SendShareTweet3

Related Posts

അഹമ്മദാബാദ് വിമാന ദുരന്തം: ഇന്ധന നിയന്ത്രണ സ്വിച്ച് ഓഫായതാണ് അപകട കാരണമെന്ന് പ്രാഥമിക റിപ്പോർട്ട്

അഹമ്മദാബാദ് വിമാന ദുരന്തം: ഇന്ധന നിയന്ത്രണ സ്വിച്ച് ഓഫായതാണ് അപകട കാരണമെന്ന് പ്രാഥമിക റിപ്പോർട്ട്

July 12, 2025
ഇന്ത്യക്കാർക്ക് മൊബൈൽ ഫോൺ മാത്രം ഉപയോഗിച്ച് ഉടൻ യാത്ര ചെയ്യാനാകും: സി ജി സതീഷ് കുമാർ ശിവൻ :യു.പി.ഐ ആപ്പ് മുഖേനയുള്ള പണമിടപാട് വിപുലീകരിക്കാനും ലക്ഷ്യം

ഇന്ത്യക്കാർക്ക് മൊബൈൽ ഫോൺ മാത്രം ഉപയോഗിച്ച് ഉടൻ യാത്ര ചെയ്യാനാകും: സി ജി സതീഷ് കുമാർ ശിവൻ :യു.പി.ഐ ആപ്പ് മുഖേനയുള്ള പണമിടപാട് വിപുലീകരിക്കാനും ലക്ഷ്യം

July 12, 2025
സർവീസ് റദ്ദാക്കുന്നത് തുടർന്ന് എയർഇന്ത്യ, ഇന്ത്യൻ എയർലൈൻസ് :തീരാ ദുരിതത്തിൽ യാത്രക്കാർ

സർവീസ് റദ്ദാക്കുന്നത് തുടർന്ന് എയർഇന്ത്യ, ഇന്ത്യൻ എയർലൈൻസ് :തീരാ ദുരിതത്തിൽ യാത്രക്കാർ

June 25, 2025
അഹമ്മദാബാദ് വിമാനാപകടം: 6 കോടി രൂപ സഹായം കൈമാറി ഡോ. ഷംഷീർ വയലിൽ

അഹമ്മദാബാദ് വിമാനാപകടം: 6 കോടി രൂപ സഹായം കൈമാറി ഡോ. ഷംഷീർ വയലിൽ

June 25, 2025
ദുബായിൽ നിന്നുള്ള രണ്ട് വിമാനങ്ങൾ ഉൾപ്പെടെ നിരവധി ആഭ്യന്തര, അന്തർദേശീയ സർവിസുകൾ എയർ ഇന്ത്യ റദ്ദാക്കി

ദുബായിൽ നിന്നുള്ള രണ്ട് വിമാനങ്ങൾ ഉൾപ്പെടെ നിരവധി ആഭ്യന്തര, അന്തർദേശീയ സർവിസുകൾ എയർ ഇന്ത്യ റദ്ദാക്കി

June 22, 2025
എയർ ഇന്ത്യ വിമാനാപകടം: ആറ്​ കോടി സഹായം പ്രഖ്യാപിച്ച്​ ഡോ. ഷംഷീർ വയലിൽ

എയർ ഇന്ത്യ വിമാനാപകടം: ആറ്​ കോടി സഹായം പ്രഖ്യാപിച്ച്​ ഡോ. ഷംഷീർ വയലിൽ

June 17, 2025

Recommended

യുഎഇയിൽ ഇന്ന് മഴയ്ക്ക് സാധ്യത, പൊടിക്കാറ്റും

യുഎഇയിൽ ഇന്ന് മഴയ്ക്ക് സാധ്യത, പൊടിക്കാറ്റും

1 month ago
യുവ തലമുറയെ ലഹരി മാഫിയയിൽ നിന്ന് രക്ഷിക്കണം: ഗുരുവിചാരധാര

യുവ തലമുറയെ ലഹരി മാഫിയയിൽ നിന്ന് രക്ഷിക്കണം: ഗുരുവിചാരധാര

2 months ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News

Copyright © 2025