വിസ നയത്തില്‍ ഇളവ് നല്‍കിയതോടെ 87 രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്ക് യുഎഇയില്‍ വിസ ഓണ്‍ അറൈവല്‍ സംവിധാനം പ്രയോജനപ്പെടുത്താം. അല്‍ബേനിയ, അന്‍ഡോറ, അര്‍ജന്റിന, ഓസ്ട്രിയ, ഓസ്‌ട്രേലിയ, അസര്‍ബൈജാന്‍, അടക്കമുള്ള രാജ്യങ്ങള്‍ക്കാണ് യുഎഇയിലെത്താന്‍ മുന്‍കൂര്‍ വിസ ആവശ്യമില്ലാത്തത്. ജിസിസി പൗരന്മാര്‍ക്കും യുഎഇയിലെത്താന്‍ വിസയോ സ്‌പോണ്‍സര്‍ഷിപ്പോ ആവശ്യമില്ല. പുതിയ നിയമമനുസരിച്ച് 110 രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ യുഎഇയില്‍ എത്തുന്നതിന് നേരത്തെ തന്നെ വീസ എടുക്കേണ്ടതുണ്ട്.
ഇന്ത്യക്കാര്‍ക്ക് വിസ ഓണ്‍ അറൈവല്‍ സേവനം പ്രയോജനപ്പെടുത്താനാകില്ല. എന്നാല്‍, പാസ്പോര്‍ട്ടുകള്‍, അമേരിക്ക നല്‍കുന്ന സന്ദര്‍ശക വീസ അല്ലെങ്കില്‍ പെര്‍മനന്റ് റസിഡന്റ് കാര്‍ഡ്, യുകെയിലും യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലും കുറഞ്ഞത് ആറ് മാസമെങ്കിലും സാധുതയുള്ള റസിഡന്‍സ് വീസ കൈവശമുള്ള ഇന്ത്യന്‍ പൗരന്മാര്‍ക്ക് വീസ ഓണ്‍ അറൈവല്‍ ലഭിക്കും. ഇത്തരത്തില്‍ 14 ദിവസത്തെ താമസം അനുവദിക്കുകയും 14 ദിവസത്തേക്ക് കൂടി നീട്ടാനും കഴിയും
യുഎഇയില്‍ വീസ ഓണ്‍ അറൈവല്‍ അനുവദിക്കപ്പെട്ട രാജ്യങ്ങള്‍
അല്‍ബേനിയ, അന്‍ഡോറ, അര്‍ജന്റിന, ഓസ്ട്രിയ, ഓസ്‌ട്രേലിയ, അസര്‍ബൈജാന്‍, ബഹ്‌റൈന്‍, ബാര്‍ബഡോസ്, ബ്രസീല്‍, ബെലാറസ്, ബെല്‍ജിയം, ബ്രൂണെ, ബള്‍ഗേറിയ, കാനഡ, ചിലി, ചൈന, കൊളംബിയ, കോസ്റ്റാറിക്ക, ക്രൊയേഷ്യ, സൈപ്രസ്, ചെക്ക് റിപബ്ലിക്, ഡെന്‍മാര്‍ക്ക്, എല്‍ സാല്‍വഡോര്‍, എസ്റ്റോണിയ, ഫിന്‍ലാന്‍ഡ്, ഫ്രാന്‍സ്, ജോര്‍ജിയ, ജര്‍മനി, ഹംഗറി, ഹോങ്കോങ്, ചൈനയുടെ പ്രത്യേക ഭരണ പ്രദേശം ഐസ്ലാന്‍ഡ്, ഇസ്രയേല്‍, ഇറ്റലി, ജപ്പാന്‍, കസാക്കിസ്ഥാന്‍, കിരിബതി, കുവൈത്ത്, ലാത്വിയ, ലിച്ചെന്‍സ്‌ററീന്‍, ലിത്വാനിയ, ലക്‌സംബര്‍ഗ്, മലേഷ്യ, മാലദ്വീപ്, മാള്‍ട്ട, മൗറീഷ്യസ്, മെക്‌സിക്കോ, മൊണാക്കോ, മോണ്ടിനെഗ്രോ, നൗറു, ന്യൂസീലന്‍ഡ്, നോര്‍വേ, ഒമാന്‍, പരാഗ്വേ, പെറു, പോളണ്ട്, പോര്‍ച്ചുഗല്‍, ഖത്തര്‍, അയര്‍ലന്‍ഡ്, റൊമാനിയ, റഷ്യ, സെന്റ് വിന്‍സെന്റും ഗ്രനേഡൈന്‍സും, സാന്‍ മറിനോ, സൗദി അറേബ്യ, സീഷെല്‍സ്, സെര്‍ബിയ, സിംഗപ്പൂര്‍, സ്ലൊവാക്യ, സ്ലോവേനിയ, സോളമന്‍ ദ്വീപുകള്‍, ദക്ഷിണ കൊറിയ, സ്‌പെയിന്‍, സ്വീഡന്‍, സ്വിറ്റ്‌സര്‍ലന്‍ഡ്, ബഹാമാസ്, നെതര്‍ലാന്‍ഡ്‌സ്, യുകെ, യുഎസ്, യുക്രെയ്ന്‍, ഉറുഗ്വേ, വത്തിക്കാന്‍, ഹെല്ലനിക്, ബോസ്‌നിയ ഹെര്‍സഗോവിന, അര്‍മേനിയ, ഫിജി, കൊസോവോ.