മദേഴ്‌സ് എന്‍ഡോവ്‌മെന്റ് ക്യാംപെയ്‌ന്റെ ഭാഗമായി ആരംഭിച്ച വിദ്യാഭ്യാസ ഫണ്ട് സമാഹരണത്തിന് മികച്ച പ്രതികരണം. ആഗോളതലത്തില്‍ കുട്ടികളുടെ വിദ്യാഭ്യാസത്തെ പിന്തുണയ്ക്കുന്നതിനായി ആരംഭിച്ച പദ്ധതിയില്‍ ആദ്യ ഒരാഴ്ചയില്‍ 505 മില്യണ്‍ ദിര്‍ഹമാണ് സമാഹരിച്ചത്. വിശുദ്ധ റമദാന്‍ മാസത്തില്‍ ഒരു ബില്യണ്‍ ദിര്‍ഹത്തിന്റെ ധനസമാഹരണമാണ് മദേഴ്‌സ് എന്‍ഡോവ്‌മെന്റ് ക്യാംപെയ്‌നിലൂടെ ലക്ഷ്യമിടുന്നത്.
ഒരാഴ്ചയ്ക്കുള്ളില്‍ മികച്ച പ്രതികരണം ലഭിച്ചതിലൂടെ മാനുഷിക, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ആഗോള തലസ്ഥാനമെന്ന പദവി ഉറപ്പിക്കാന്‍ യുഎഇയ്ക്ക് സഹായകമാകുമെന്ന് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഗ്ലോബല്‍ ഇനിഷ്യറ്റീവ്‌സ് സെക്രട്ടറി ജനറല്‍ മുഹമ്മദ് അല്‍ ഗര്‍ഗ്ഗാവി വ്യക്തമാക്കി. പൊതു സ്വകാര്യമേഖലയിലെ കമ്പനികള്‍, ബിസിനസുകാര്‍, വ്യക്തികള്‍ എന്നിവരില്‍നിന്നെല്ലാം സംഭാവന ലഭിച്ചതായും ഗര്‍ഗ്ഗാവി കൂട്ടിച്ചേര്‍ത്തു.
അമ്മമാര്‍ക്കുള്ള ആദരമായി യുഎഇ. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് റമദാനില്‍ പുതിയ ക്യാംപെയ്ന്‍ പ്രഖ്യാപിച്ചത്. ലോകത്താകമാനമുള്ള തൊഴിലധിഷ്ടിത സംവിധാനങ്ങളെ പിന്തുണയ്ക്കുന്നതിനും ഉദ്യോഗാര്‍ത്ഥികള്‍ക്ക് തൊഴില്‍സാധ്യതകള്‍ ഉറപ്പാക്കുന്നതിനും പദ്ധതി ഉപകരിക്കും.